പ്രളയത്തിനിരയായ കേരളത്തിന്റെ പുനര്‍നിര്‍മാണം: പത്തനംതിട്ട ജില്ലയില്‍ പ്രത്യേക ഗ്രാമസഭകള്‍ 16ന്

പത്തനംതിട്ട: പ്രകൃതി ക്ഷോഭത്തില്‍ കനത്ത നാശം നേരിട്ട കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കുന്നതിന് ഈ മാസം 17നും 18നും ജില്ലയിലെ എല്ലാ വാര്‍ഡുകളിലും ജനകീയ പങ്കാളിത്തത്തോടെ സുതാര്യമായ ധനസമാഹരണം നടത്തുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിനു മുന്നോടിയായി ജില്ലയിലെ Read More …

ചൈനയില്‍ മുസ്ലീങ്ങളെ തടങ്കലില്‍ പാര്‍പ്പിച്ചതിനെതിരെ ട്രംപ് ഭരണകൂടം രംഗത്ത്‌

വാഷിംങ്ടണ്‍: ചൈനയുടെ സിന്‍ജ്യാങ് പ്രവിശ്യയില്‍ മുസ്ലീങ്ങളെ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ള നടപടിക്കെതിരെ ട്രംപ് ഭരണകൂടം. ചൈനീസ് ഉദ്യോഗസ്ഥര്‍ക്കും കമ്ബനികള്‍ക്കും എതിരെയാണ് ഉപരോധ നടപടികള്‍ ഏര്‍പ്പെടുത്തുന്നത്. ഉപരോധം ഏര്‍പ്പെടുത്തിയാല്‍ മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ ചൈനയ്‌ക്കെതിരെ ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന ആദ്യ നടപടിയാണ് ഇത്. തടങ്കലിലാക്കപ്പെട്ടവര്‍ ഉയിഗര്‍ മുസ്ലിം ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണ്. സിന്‍ജ്യാങ് പ്രവിശ്യയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലുള്ള Read More …

രൂപ എക്കാലത്തെയും താഴ്ന്ന നിലയില്‍

മുംബയ്: ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. 72.97 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയെ കൈയൊഴിയുന്നതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. രൂപയുടെ ഇടിവും ഓഹരി വിപണിയിലുണ്ടായ തകര്‍ച്ചയും കാരണം കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 4.14 ലക്ഷം കോടിയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്. ഇന്ന് ബോംബെ സൂചിക സെന്‍സെക്സ് Read More …

കബനി നദിയില്‍ തോണിയില്‍ നിന്ന് കുഴഞ്ഞുവീണ് തോണിക്കാരനെ കാണാതായി

വയനാട്: വയനാട് കബനി നദിയില്‍ തോണിയില്‍ നിന്ന് കുഴഞ്ഞുവീണ് തോണിക്കാരനെ കാണാതായി. പെരിക്കല്ലൂര്‍ സ്വദേശി ജിഷിനെ (34)യാണ് കാണാതായത്. രാവിലെ ബൈരന്‍ക്കുപ്പയില്‍ നിന്ന് മദ്രസ വിദ്യാര്‍ത്ഥിയുമായി വരവെയാണ് സംഭവം. ഫയര്‍ഫോഴ്‌സ് തെരച്ചില്‍ ആരംഭിച്ചു.

ജോര്‍ജിന്റെ പരാമര്‍ശം പാടില്ലാത്തത്: കെ.മുരളീധരന്‍

തിരുവനന്തപുരം: കന്യാസ്ത്രീയെ അധിക്ഷേപിച്ച്‌ പി.സി.ജോര്‍ജ് എം.എല്‍.എ നടത്തിയ പരാമര്‍ശം ജനപ്രതിനിധിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. മറ്റുള്ളവരെ കുറ്രം പറയലല്ല ജനപ്രതിനിധികളുടെ ജോലി. ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയാന്‍ എം.എല്‍.എമാര്‍ക്ക് അവകാശവുമില്ല. ആരെയും പരിശുദ്ധരാക്കാനും നില്‍ക്കേണ്ടതില്ല. പരാതിയുണ്ടെങ്കില്‍ നിയമവ്യവസ്ഥയെ സമീപിക്കുകയാണ് വേണ്ടതെന്നും മുരളി പറഞ്ഞു. ദേശീയ വനിതാ കമ്മിഷന്‍ ബി.ജെ.പി Read More …

പിന്നില്‍ ഗൂഢാലോചന; നിയമ നടപടികളുമായി സഹകരിക്കുമെന്ന് ജലന്ധര്‍ ബിഷപ്പ്

ജലന്ധര്‍: നിയമനടപടികളുമായി സഹകരിക്കുമെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. പരാതിയ്ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സമരം ചെയ്യുവാനുള്ള സ്വാതന്ത്രം കന്യാസ്ത്രീകള്‍ക്ക് ഉണ്ടെന്നും ബിഷപ്പ് പറഞ്ഞു. കന്യാസ്ത്രീകളെ മുന്നില്‍ നിര്‍ത്തി സഭയെ തകര്‍ക്കുവാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബിഷപ്പ് വ്യക്തമാക്കി.

ലൈംഗികപീഡന കേസ്; പി.കെ. ശശിയ്‌ക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുവതി

കൊച്ചി: ഷൊര്‍ണൂര്‍ എം.എല്‍.എയും സി.പി.എം നേതാവുമായ പി.കെ.ശശി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുവതി. സിപിഎം നിശ്ചയിച്ച അന്വേഷണ കമീഷന്‍ അംഗം പി.കെ.ശ്രീമതിക്ക് നല്‍കിയ മൊഴിയിലാണ് പരാതിക്കാരി ഇക്കാര്യം ആവര്‍ത്തിച്ചത്. സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന കമ്മറ്റിക്ക് ഉടന്‍ കൈമാറുമെന്നാണ് സൂചന. ഫോണ്‍ വഴിയാണ് ശ്രീമതി പരാതിക്കാരിയുടെ മൊഴിയെടുത്തത്. മന്ത്രി എ.കെ ബാലനാണ് പി.കെ ശശിയുടെ Read More …

കേന്ദ്രം കുറയ്ക്കാത്ത ഇന്ധനവില മമത കുറച്ചു

കോല്‍ക്കത്ത: രാജ്യത്ത് ഇന്ധന വില അടിക്കടി ഉയരുന്നതിനിടെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും വില കുറച്ചു. ലിറ്ററിന് ഒരു രൂപ വീതമാണ് കുറച്ചത്. ഇന്ധനവില റിക്കാര്‍ഡിലെത്തിയതിനേത്തുടര്‍ന്നാണ് ഇത്. സംസ്ഥാനത്തെ പുതുക്കിയ ഇന്ധനവില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ഇന്ന് ഒഡീഷ സര്‍ക്കാരും പെട്രോളിന് ഒരു രൂപ കുറച്ചിരുന്നു. ഒഡീഷയിലും Read More …