കുഞ്ഞുങ്ങള്‍ക്കൊപ്പം കൊതുകുവലയ്ക്കുള്ളില്‍ സുഖമായി കിടന്നുറങ്ങി പുലിക്കുട്ടിയും!!
നാസിക്: കൊതുകുവലയ്ക്കുള്ളില്‍ കുഞ്ഞുങ്ങളെ ഉറക്കിക്കിടത്തിയ അമ്മ തിരിച്ചവന്നപ്പോള്‍ കണ്ടത് പുലിക്കുട്ടിയെ. കുഞ്ഞുങ്ങള്‍ക്കൊപ്പം സുഖമായി കിടന്നുറങ്ങുകയായിരുന്നു പുലിക്കുട്ടി. മഹാരാഷ്ട്രയിലുള്ള നാസിക് ജില്ലയിലെ ദമാന്‍ഗൗണിലുള്ള വീട്ടില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കുഞ്ഞുങ്ങളുടെ അടുത്ത് എത്തിയപ്പോഴാണ് മനീഷ ബദ്രേ എന്ന വീട്ടമ്മ തന്റെ മക്കള്‍ക്കൊപ്പം ഉറങ്ങുന്നു പുലിക്കുട്ടിയെ കണ്ടത്. കുട്ടികളെ പുറത്ത് എത്തിച്ച ശേഷമാണ് പുലിക്കുട്ടിയെ കൊതുകുവലക്കുള്ളില്‍ നിന്ന് മാറ്റിയത്. Read More …
