ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച്‌ ബിഷപ്പ് അപകടപ്പെടുത്താന്‍ ശ്രമിക്കുന്നു; വത്തിക്കാന്‍ സ്ഥാനപതിക്ക് കന്യാസ്ത്രീയുടെ കത്ത്

കൊച്ചി: നീതി തേടി വത്തിക്കാന്‍ സ്ഥാനപതിക്കും രാജ്യത്തെ ബിഷപ്പുമാര്‍ക്കും ജലന്തര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ കത്ത്. ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച്‌ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തങ്ങളെ അപകടപ്പെടുത്താന്‍ ശ്രമിക്കുന്നതായും, അടിയന്തരമായി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ക്രൈസ്തവസഭയില്‍ ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും മാത്രമേ പരിഗണന ഉള്ളൂവെന്നതാണ് അനുഭവം. ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട നിരവധി സ്ത്രീകള്‍ സഭയില്‍ ഉണ്ടെന്നും Read More …

മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിന്‌ ഇന്ത്യക്കാരനെ കുത്തിക്കൊന്നു

ദുബൈ:  മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിന്റെ പേരില്‍ റൂംമേറ്റ്‌ ഇന്ത്യക്കാരനായ തൊഴിലാളിയെ കുത്തിക്കൊന്ന കേസ്‌ ദുബൈ കോടതിയില്‍. കഴിഞ്ഞ മാര്‍ച്ച്‌ 30ന്‌ ഖുസൈസിലാണ്‌ സംഭവം. 37കാരനായ ഇന്ത്യന്‍ തൊഴിലാളിയാണ്‌ കൊല്ലപ്പെട്ടത്‌. പ്രതിക്കെതിരെ കോടതി കൊലക്കുറ്റം ചുമത്തി. സി സി ടി വി ദൃശ്യം പരിശോധിച്ചാണ്‌ പോലീസ്‌ പ്രതിയെ കണ്ടെത്തിയത്‌. കൊല്ലപ്പെട്ടയാളും പ്രതിയും റൂമിന്‌ പുറത്ത്‌ വഴക്കിലേര്‍പ്പെട്ടതായുള്ള സാക്ഷി Read More …

സിപിഎമ്മും മുഖ്യമന്ത്രിയും ചേര്‍ന്ന് സംസ്ഥാനത്തെ അനാഥമാക്കിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണം പൂര്‍ണമായും നിലച്ചെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പോയതിന് ശേഷം മന്ത്രിസഭാ യോഗം ചേര്‍ന്നിട്ടില്ലെന്നും സിപിഎമ്മും മുഖ്യമന്ത്രിയും ചേര്‍ന്ന് സംസ്ഥാനത്തെ അനാഥമാക്കിയെന്നും അദ്ദേഹം പറഞ്ഞു. മിനിസ്റ്റില്‍ ഒപ്പിടുവാന്‍ ഇപി ജയരാജന് സാധിക്കുന്നില്ലെന്നും ഭരണത്തകര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വര്‍ണ വില വര്‍ധിച്ചു ; പവന്‌ 22, 760 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണ വില വര്‍ധിച്ചു. പവന് 80 രൂപയാണ് കൂടിയത്. 22, 760 രൂപയാണ് പവന്റെ ഇന്നത്തെ വില. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2845 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ ആഴ്ച്ചയിലെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബര്‍ മൂന്നിനായിരുന്നു. ഗ്രാമിന് 2,805 രൂപയായിരുന്നു അന്നത്തെ വില്‍പ്പന Read More …

സമ്ബന്നര്‍ക്കും സ്വാധീനശക്തിയുള്ളവര്‍ക്കും മുന്നില്‍ നിയമം നിഷ്‌ക്രിയമാകുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്: വിഎം സുധീരന്‍

തിരുവനന്തപുരം: സിപിഎം നേതാവ് കൂടിയായ എംഎല്‍എ പികെ ശശിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിയമപരമായി നടപടി സ്വീകരിക്കേണ്ട പൊലീസിനെ ഭരണനേതൃത്വം തികച്ചും നിര്‍വീര്യമാക്കിയിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. കെബി ഗണേഷ് കുമാറിന്റെ കാര്യത്തിലെന്നപോലെ പരാതിക്കാരുമായി ഒത്തുതീര്‍പ്പിന് കളമൊരുക്കുന്ന പരിഹാസ്യമായ സമീപനമാണ് ഇതിലും സിപിഎം നേതൃത്വം അനുവര്‍ത്തിക്കുന്നതെന്ന് വിഎം സുധീരന്‍ ആരോപിച്ചു. സ്ത്രീസമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ട Read More …

അന്‍വറിന്റെ പാര്‍ക്കിലെ കേടുപാടുകള്‍ തീര്‍ക്കുന്നത് നിര്‍ത്തി വെയ്ക്കണമെന്ന് നിര്‍ദേശം

മലപ്പുറം: പി വി അന്‍വറിന്റെ പാര്‍ക്കിലെ കേടുപാടുകള്‍ തീര്‍ക്കുന്നത് നിര്‍ത്തി വെയ്ക്കണമെന്ന് തഹസീല്‍ദാര്‍. ഉരുള്‍പൊട്ടിയതിന്റെ അടയാളങ്ങള്‍ ഇല്ലാതാക്കുന്നത് നിര്‍ത്തിവയ്ക്കുവാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. കൂടരഞ്ഞി പഞ്ചായത്തിനാണ് ഇത് സംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പാര്‍ക്കിലെ പണികള്‍ നിര്‍ത്തിവെക്കാന്‍ അന്‍വറിന് പഞ്ചായത്ത് നിര്‍ദേശം നല്‍കി കഴിഞ്ഞു. കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതിക്ക് ശേഷം ഉരുള്‍പൊട്ടലിന്റെ അടയാളങ്ങള്‍ ഇല്ലാതാക്കാനായിരുന്നു കക്കാടംപൊയിലിലെ പിവി അന്‍വര്‍ Read More …

പ്രളയത്തില്‍ പത്തനംതിട്ടയിലെ വിനോദസഞ്ചാരമേഖലയ്ക്ക് കനത്ത നഷ്ടം; തകര്‍ന്നത് പെരുന്തേനരുവിയും ഗവിയും

പത്തനംതിട്ട:  പ്രളയത്തില്‍ ജില്ലയുടെ വിനോദസഞ്ചാരമേഖലയ്ക്ക് സംഭവിച്ചത് വന്‍ നാശനഷ്ടങ്ങള്‍. ജില്ലയില്‍ പ്രധാനമായും നാശനഷ്ടം സംഭവിച്ചത് പെരുന്തേനരുവി വിനോദസഞ്ചാരമേഖലയിലും ഗവിയിലുമാണ്. പെരുന്തേനരുവിയില്‍ നിര്‍മാണത്തിലുണ്ടായിരുന്ന നാനൂറ് മീറ്റര്‍ ഇന്റര്‍ലോക്ക് പതിച്ച നടപ്പാത സംസ്ഥാന നിര്‍മ്മിതി കേന്ദ്രം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന വൈദ്യുതി വിളക്ക്, വൈദ്യുതി സാധനങ്ങള്‍ എന്നിവയാണ് നശിച്ചു പോയത്. ഗവിയിലേക്കുള്ള റോഡ് ഗതാഗതം പൂര്‍ണമായും നശിച്ചു. ഇവിടെ ഗതാഗതം Read More …

അമേരിക്കയിലേക്കുള്ള രണ്ട് വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് കൂടി അ‌ജ്ഞാത രോഗം

വാഷിംഗ്‌ടണ്‍: ദുബായില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് തിരിച്ച എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിന് പിന്നാലെ കൂടുതല്‍ യാത്രക്കാരില്‍ സമാന ലക്ഷണങ്ങള്‍ കണ്ടെത്തിയത് ആശങ്കയ്‌ക്ക് ഇടയാക്കി. യൂറോപ്പില്‍ നിന്നും അമേരിക്കയിലെ ഫിലാഡല്‍ഫിയയിലേക്ക് വന്ന രണ്ട് വിമാനങ്ങളിലെ യാത്രക്കാരെയും ജീവനക്കാരെയുമാണ് കഴിഞ്ഞ ദിവസം വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കിയത്. അതേസമയം, ദുബായ് വിമാനത്തിലെ യാത്രക്കാര്‍ക്ക് അസുഖം ബാധിച്ചതിന് പിന്നിലെ കാരണം Read More …