പി.കെ ശശിക്കെതിരായ പരാതി; സംസ്ഥാന വനിതാ കമ്മീഷനെതിരെ എം എം ഹസന്‍
തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷനെതിരെ കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍ രംഗത്ത്. മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫിസില്‍ വച്ച് ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശി മോശമായി പെരുമാറി എന്ന് ഡിവൈഎഫ്‌ഐ നേതാവായ യുവതി പരാതി നല്‍കിയിരുന്നു. പാര്‍ട്ടിയിലാണ് പരാതി നല്‍കിയത്. ആരോപണ വിധേയനായ പി കെ ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ Read More …
പ്രളയബാധിതരായ കുട്ടികള്‍ക്ക് ലയണ്‍സ് ക്ലബ്ബിന്റെ സഹായ ഹസ്തം
തൃത്താല: പ്രളയബാധിതരായ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് തൃത്താല ലയണ്‍സ് ക്ലബ്ബിന്റെ സഹായ ഹസ്തം. പ്രളയത്തെ തുടര്‍ന്ന് പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട തൃത്താല,ആനക്കര പഞ്ചായത്തുകളിലെ വിദ്യാര്‍ഥികള്‍ക്ക് ലയണ്‍സ് ക്ലബ്ബ് സ്‌കൂള്‍ ബാഗുകളും നോട്ട്ബുക്കുകളും വിതരണം ചെയ്തു. കൂടല്ലൂരില്‍ നടന്ന ചടങ്ങില്‍ ആനക്കര പഞ്ചായത്ത് പ്രസിഡന്റ് സിന്ധു രവീന്ദ്രകുമാര്‍ വിതരണം ഉദ്ഘാടനം ചെയ്തു.ലയണ്‍സ് ക്ലബ്ബ് ട്രഷറര്‍ പി.എം.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് Read More …
രാഹുല്‍ ഗാന്ധിക്ക് വിമാനം വാങ്ങാന്‍ സ്വന്തം വീട് വില്‍ക്കാനൊരുങ്ങി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് പുതിയ വിമാനം വാങ്ങാന്‍ സ്വന്തം വീട് വില്‍ക്കാനൊരുങ്ങി മധ്യപ്രദേശ് പാര്‍ട്ടി നേതാവ്. രാഹുലിന് സുരക്ഷിത യാത്രയൊരുക്കാനായിട്ടാണിത്. തന്റെ വീടും കടകളും വില്‍ക്കാന്‍ പത്രപരസ്യവും നല്‍കിയതായി ഷോക് ജയ്‌സ്വാള്‍ എന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ പറഞ്ഞു. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് സമയത്ത് രാഹുല്‍ ഗാന്ധി സഞ്ചരിച്ചിരുന്ന വിമാനം തലനാരിഴക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. തങ്ങളുടെ പ്രിയ Read More …
ഖത്തറില്‍ പ്രവാസികള്‍ക്ക് സ്ഥിരം താമസത്തിന് അനുമതി : വിശദവിവരങ്ങള്‍ ഇങ്ങനെ
ദോഹ : പ്രവാസികള്‍ക്ക് സ്ഥിരം താമസത്തിന് അനുമതി നല്‍കാന്‍ ഖത്തര്‍ തീരുമാനിച്ചു. ഖത്തറിലെ റെസിഡന്‍സി നിയമത്തിലാണ് സാരമായ മാറ്റങ്ങള്‍ വരുത്തിയത്. ഇതോടെ വിദേശികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് ഒഴിവാക്കാന്‍ ഖത്തര്‍ തീരുമാനിച്ചു. ഖത്തറിലെ നിയമമനുസരിച്ച് ഏതു തൊഴിലാളിക്കും ഖത്തര്‍ വിട്ടു പോകണമെങ്കില്‍ അവരുടെ തൊഴിലുടമയില്‍നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. എങ്കില്‍ മാത്രമേ എക്സിറ്റ് പെര്‍മിറ്റ് ലഭിക്കുകയുള്ളൂ. ഖത്തര്‍ Read More …
യുഎസ് ഓപ്പണ്‍ ടെന്നീസ് : സെറീന വില്യംസ് സെമിഫൈനലില്‍ പ്രവേശിച്ചു
ന്യൂയോര്‍ക്ക്: ആറ് തവണ ചാമ്ബ്യനായ സെറീന വില്യംസ് യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. എട്ടാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സെറീന സെമിയിലേക്ക് കുതിച്ചത്. സ്‌കോര്‍: 6-4, 6-3. കരിയറിലെ 24-ാം ഗ്രാന്‍ഡ് സ്ലാം കിരീടം തേടിയിറങ്ങിയ സെറീന ക്വാര്‍ട്ടറില്‍ ചെക്ക് താരത്തോട് പരുങ്ങലോടെയാണ് തുടങ്ങിയത്. ആദ്യ സെറ്റില്‍ Read More …
ഇന്ധന പ്രതിസന്ധിക്ക് പരിഹാരമായി; നാളെ മുതല്‍ കെഎസ്‌ആര്‍ടിസി ട്രിപ്പുകള്‍ മുടങ്ങില്ല
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ ഇന്ധന പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായി. പഴയ അളവില്‍ ഡീസല്‍ വാങ്ങാന്‍ ഐഒസിയുമായി ധാരണയായതിന്റെ അടിസ്ഥാനത്തിലാണ് പ്രതിസന്ധിക്ക് അയവുണ്ടായത്. കെഎസ്‌ആര്‍ടിസിയുടെ വരുമാനത്തില്‍ നിന്ന് ശമ്ബളത്തിന് മാറ്റിവയ്ക്കുന്ന തുക ഇതിനായി വിനിയോഗിക്കും. തീരുമാനത്തെ തുടര്‍ന്ന് നാളെമുതല്‍ ട്രിപ്പ് മുടങ്ങില്ലെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ അറിയിച്ചു ഡീസല്‍ ലാഭിക്കാന്‍ വേണ്ടി സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് Read More …
‘മുഖ്യമന്ത്രിയുടെ ഏകോപനവും നായകത്വവും മാതൃകാപരം’- ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഗവര്‍ണറുടെ പ്രശംസ
തിരുവനന്തപുരം> മഹാപ്രളയത്തെ ഒരുമയോടെ നിന്ന് പ്രതിരോധിച്ച് അതിജീവിച്ച കേരളത്തെ ഗവര്‍ണര്‍ പി സദാശിവം പ്രശംസിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണമായ അര്‍ഥത്തില്‍ പ്രളയ കാലത്തെ രക്ഷാ പ്രവര്‍ത്തനത്തെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുകയും നയിക്കുകയും ചെയ്തു. സംസ്ഥാനത്തെ എല്ലാമന്ത്രിമാരും രാഷ്ട്രീയ നേതൃത്വങ്ങളും മുഖ്യമന്ത്രിക്കൊപ്പം നിന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ എല്ലാവരെയും ഒന്നിച്ചുനിര്‍ത്തുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വലിയ മാതൃകയാണ് Read More …
