പ്രളയക്കെടുതി: ധനസഹായത്തിന് പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ലെന്ന് റവന്യു മന്ത്രി

തിരുവനന്തപുരം: പ്രളയ ദുരന്തബാധിതര്‍ക്കുള്ള സര്‍ക്കാരിന്റെ അടിയന്തിര ധനസഹായം ലഭിക്കുന്നതിന് പ്രത്യേക അപേക്ഷാ ഫോറം പൂരിപ്പിച്ച്‌ നല്‍കേണ്ടതില്ല. അതാത് പ്രദേശത്തെ റവന്യൂ ഉദ്യോഗസ്ഥര്‍ ദുരിത ബാധിതരെ കണ്ടെത്തി അവര്‍ക്ക് അടിയന്തിര ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.ഇത് പൂര്‍ത്തിയായി വരികയാണെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. ചിലയിടങ്ങളില്‍ ഫോട്ടോ പതിപ്പിച്ചതും അല്ലാത്തതുമായ അപേക്ഷാ ഫോമുകളുടെ പേരില്‍ ജനങ്ങളില്‍ നിന്നും Read More …

മണിയാര്‍ അണക്കെട്ടിന്റെ തകരാര്‍ ഗുരുതരമെന്ന് കണ്ടെത്തല്‍

പത്തനംതിട്ട: പമ്ബ ജലസേചന പദ്ധതിയുടെ പ്രധാന സംഭരണിയായ മണിയാര്‍ അണക്കെട്ടിന്റെ തകരാര്‍ ഗുരുതരമാണെന്ന് കണ്ടെത്തല്‍. ജലസേചന വകുപ്പ് ചീഫ് എന്‍ജിനിയറുടെ പരിശോധനയ്ക്കു ശേഷമാണ് തകരാര്‍ ഗുരുതരമെന്ന് അറിയിച്ചത്. എന്നാല്‍ തകരാര്‍ ഉടന്‍ പരിശോധിക്കണം. ഇല്ലെങ്കില്‍ സ്ഥിതി മോശമായേക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 15ന് അണക്കെട്ട് കവിഞ്ഞ് വെള്ളമൊഴുകിയിരുന്നു. നാലു ഷട്ടറുകള്‍ തുറന്നുവിട്ടാണ് ജലനിരപ്പ് കുറച്ചത്. വലതുകരയോടു Read More …

കെഎസ്‌ആര്‍ടിസി 250 ജീവനക്കാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം : സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതോടെ കെഎസ്‌ആര്‍ടിസി 250 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു. മെക്കാനിക്കല്‍ വിഭാഗത്തില്‍ നിന്ന് താത്കാലികമായി ജോലി ചെയ്യുന്ന ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പ്രളയത്തില്‍ നിരവധി ജില്ലകളിലെ സര്‍വീസുകള്‍ മുടങ്ങിയതോടെ വലിയ സാമ്ബത്തിക പ്രതിസന്ധിയാണ് കെഎസ്‌ആര്‍ടിസി നേരിടുന്നത്. കൂടാതെ നാല്‍പതോളം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തതോടെയാണ് പിരിച്ചു വിടല്‍. കെഎസ്‌ആര്‍ടിസി നഷ്ടത്തിലാണെന്നും അതുകൊണ്ട് ജീവനക്കാരെ പിരിച്ചുവിടാതെ Read More …

സദാചാര ഗുണ്ടായിസം: യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ കുടുംബം

മലപ്പുറം:ആള്‍ക്കൂട്ടം യുവാവിനെ കെട്ടിയിട്ട് ആക്രമിച്ച കേസില്‍ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന് മരിച്ച മുഹമ്മദ് സാജിദിന്റെ അച്ഛന്‍. സാജിദിന് പരിചയമുള്ളവരാണ് ആക്രമണം നടത്തിയതെന്ന് സഹോദരനും ആരോപിച്ചു. ആത്മഹത്യാക്കുറിപ്പ് ബന്ധുക്കള്‍ പൊലീസിന് കൈമാറി. അക്രമികളുടെ പേര് വിവരങ്ങള്‍ ഇതിലുണ്ടെന്നും പ്രശ്‌നത്തില്‍ നാട്ടിലെ ടിപ്പര്‍ ഉടമ ഇടപെട്ടതോടെ പൊലീസ് കേസെടുത്തില്ലെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തി. എന്നാല്‍ സാജിദിന്റെ കുടുംബവും ആള്‍ക്കൂട്ടവും Read More …

പശുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി എംപിയുടെ നില ഗുരുതരം

അഹമ്മദാബാദ്: പശുവിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ബിജെപി എംപിയുടെ നില ഗുരുതരം. പാടനില്‍ നിന്നുള്ള എംപിയായ ലീലാധര്‍ വഗേലയെയാണ് തെരുവ് പശു ആക്രമിച്ചത്. ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുവിന്റെ കുത്തേറ്റാണ് എംപിക്ക് പരുക്കേറ്റത്. വാരിയെല്ലിനും തലയ്ക്കും സാരമായി പരിക്കേറ്റ എംപിയെ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഗോവധം നിഷിദ്ധമായ ഗുജറാത്തില്‍ കറവ വറ്റിയ Read More …

കേരളത്തിനോട് കേന്ദ്രം ഉദാരസമീപനം കാണിക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: മഹാപ്രളയത്തില്‍ അകപ്പെട്ട് ദുരിതമനുഭവിക്കുന്ന കേരളത്തിനോട് കേന്ദ്രം ഉദാര സമീപനം കാട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതു പോലെ കേരളത്തിനും സഹായം നല്‍കാന്‍ കേന്ദ്രം തയാറാകണം. പ്രളയത്തെ രാഷ്ട്രീയ വിവാദമാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഡാമുകള്‍ തുറന്നു വിട്ടതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന വാദത്തോട് യോജിക്കാന്‍ കഴിയില്ലെന്നും Read More …

പകര്‍ച്ച വ്യാധികള്‍ പടരാനുള്ള സാധ്യത കൂടുതലെന്ന് ആരോഗ്യമന്ത്രി; ജാഗ്രതാ നിര്‍ദേശം

കണ്ണൂര്‍: സംസ്ഥാനത്ത് എലിപ്പനി പടരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച്‌ വരുന്നതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. എലിപ്പനി പടരാതിരിക്കുന്നതിന് ജനങ്ങള്‍ പ്രതിരോധ ഗുളിക നിര്‍ബന്ധമായും കഴിക്കണം. എലിപ്പനിയുടെ ലക്ഷണങ്ങളുമായി വരുന്ന രോഗികള്‍ക്ക് പരിശോധിച്ച്‌ എലിപ്പനിയാണെന്ന് സ്ഥിരീകരിക്കാന്‍ കാത്തുനില്‍ക്കാതെ ഡോക്‌സിസൈക്ലിന്‍ ഗുളിക നല്‍കാന്‍ എല്ലാ ഡോക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. പ്രളയബാധിത മേഖലയിലുള്ളവരും ഏതെങ്കിലും വിധത്തില്‍ ഈ മേഖലകളോടു Read More …

പ്രളയ സമയത്ത് ഐഎഎസ് ഉദ്യോഗസ്ഥര്‍ കാഴ്ചവെച്ചത് സ്തുത്യര്‍ഹമായ സേവനമെന്ന് മുഖ്യമന്ത്രി പിണറായി

പ്രളയ സമയത്ത് ഐഎഎസ് ഉദ്യോഗസ്ഥര്‍ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവെച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിലും കൃത്യമായ ഏകോപനത്തോടെ ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ സഹായം സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരത്ത് IAS ഉദ്യോഗസ്ഥരെ ആദരിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.