ഏക അഴിമതിരഹിത പാര്‍ട്ടിയാണ് ആം ആദ്മി; തെളിവുകള്‍ നിരത്തി അരവിന്ദ് കേജ്‌രിവാള്‍

ദില്ലി: രാജ്യതലസ്ഥാനത്തെ ഏക അഴിമതിരഹിത പാര്‍ട്ടി ആം ആദ്മി ആണെന്നും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി സ്ഥാനാര്‍ഥികള്‍ വിജയിച്ചാല്‍ മെട്രോ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. എഎപി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളുമായി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താരതമ്യം ചെയ്ത് നോക്കാന്‍ ബിജെപി എംപിമാരെ കേജ്‌രിവാള്‍ വെല്ലുവിളിക്കുകയും ചെയ്തു. സംസ്ഥാനത്ത് വര്‍ധനയുണ്ടായ വൈദ്യുതി Read More …

പ്രളയബാധിതര്‍ക്ക് 10,000 രൂപ സഹായവിതരണം ഈ മാസം അഞ്ചിനകം പൂര്‍ത്തിയാക്കും: ഐസക്

ആലപ്പുഴ > പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 10,000 രൂപ വീതമുള്ള സഹായവിതരണം അഞ്ചിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ‌്. ഏറെപ്പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക ലഭ്യമാക്കി. പുനരധിവാസശേഷമുള്ള കുട്ടനാട്ടിലെ സ്ഥിതി വിലയിരുത്താനും പരാതികള്‍ പരിഹരിക്കുന്നതിനുമായി കുട്ടനാട്ടിലെ പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി. എല്ലായിടത്തും യോഗം ചേര്‍ന്ന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ‌്തു. Read More …

മലപ്പുറത്ത് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടി ചേരൂരില്‍ നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. സംഭവത്തെ തുടര്‍ന്ന് ചേരൂര്‍ സ്വദേശി നബീലയേയും സഹോദരന്‍ ശിഹാബിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ദിവസം സമാനമായ സംഭവം കോഴിക്കോട് ബാലുശേരിയില്‍ നടന്നതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പെയാണ് മലപ്പുറത്തും ഇത്തരത്തിലൊരു സംഭവമുണ്ടായിരിക്കുന്നത്. ബാലുശേരിയില്‍ പ്രസവം നടന്ന് മിനിട്ടുകള്‍ക്കുള്ളില്‍ Read More …

കോഴിക്കോട്ട് വീണ്ടും പനി മരണം

കോഴിക്കോട്: ജില്ലയില്‍ വീണ്ടും പനി മരണം റിപ്പോര്‍ട്ട് ചെയ്തു. എരഞ്ഞിക്കല്‍ സ്വദേശി അനില്‍ കുമാര്‍ (52) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. മരണം എലിപ്പനി മൂലമെന്ന് സംശയം. ഇയാള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കഴിഞ്ഞ ദിവസം ജില്ലയില്‍ എലിപ്പനി ബാധിച്ച്‌ രണ്ടു പേര്‍ കൂടി മരിച്ചിരുന്നു. ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നു​​​മു​​​ത​​​ല്‍ ഞായറാഴ്ച വ​​​രെ 187 പേ​​​ര്‍ എ​​​ലി​​​പ്പ​​​നി Read More …

പാചകവാതക വിലവര്‍ധന പിന്‍വലിക്കണം: കെഎം മാണി

കോട്ടയം: സബ്‌സിഡിയുള്ള സിലിണ്ടറുകള്‍ക്ക് ഉള്‍പ്പെടെ വില വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി. സബ്‌സിഡിയുള്ള സിലിണ്ടറിന് 30.50 രൂപയും വാണിജ്യ സിലിണ്ടറിന് 47.50 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇന്ധനവില കുത്തനെ കൂട്ടിയതിന് പിന്നാലെയാണ് ഗ്യാസ് സിലിണ്ടറുകളുടെ വിലയും വര്‍ധിപ്പിച്ചത്. പാചകവാതക വില എണ്ണക്കമ്ബനികള്‍ ഓരോ മാസവും പുനര്‍നിര്‍ണ്ണയിക്കുന്നതിന്റെ ഭാഗമായാണ് വില വര്‍ധനവ്. Read More …

ഏ​ഷ്യ​ന്‍ ഗെ​യിം​സ്; സ്ക്വാ​ഷ് വ​നി​താ ടീം ഇ​ന​ത്തി​ല്‍ ഇ​ന്ത്യ​ക്ക് വെ​ള്ളി

ജ​ക്കാ​ര്‍​ത്ത: ഏ​ഷ്യ​ന്‍ ഗെ​യിം​സ് സ്ക്വാ​ഷ് വ​നി​താ ടീം ​ഇ​ന​ത്തി​ല്‍ ഇ​ന്ത്യ​ക്ക് വെ​ള്ളി. ജോ​ഷ്ന ചി​ന്ന​പ്പ, ദീ​പി​ക പ​ള്ളി​ക്ക​ല്‍, സു​ന​യ​ന കു​രു​വി​ള, ത​ന്‍​വി ഖ​ന്ന എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മാ​ണ് വെ​ള്ളി നേ​ടി​യ​ത്. ആ​ദ്യ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ ജോ​ഷ്ന​യും ര​ണ്ടാം പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ സു​ന​യ​ന​യും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ഇ​ന്ത്യ വെ​ള്ളി​യി​ല്‍ ഒ​തു​ങ്ങി.ഫൈ​ന​ലി​ല്‍ ഹോ​ങ്കോം​ഗി​നോ​ട് 2-0നു ​പ​രാ​ജ​യ​പ്പെ​ട്ടു.

സൗദിയില്‍ ഇന്ത്യക്കാരിയുടെ മരണം : കൊലപാതകമെന്ന പരാതിയുമായി മകള്‍

സൗദിയില്‍ ഇന്ത്യക്കാരിയുടെ മരണം കൊലപാതകമെന്ന പരാതിയുമായി മകള്‍. തെലങ്കാന സ്വദേശിനിയും 41കാരിയുമായ ഷഹീന്‍ ആണ് മരിച്ചത്. അമ്മയുടെ മരണവിവരം സ്‌പോണ്‍സര്‍ ആണ് വിളിച്ചറിയിച്ചതെന്നും അത് കൊലപാതകമാകാനാണു സാധ്യതയെന്നും മകള്‍ ബസീന ആരോപിക്കുന്നു. ഉയര്‍ന്ന ശമ്ബളം വാഗ്ദാനം ചെയ്തത് അമ്മയെ വിദേശത്തേക്ക് കൊണ്ടുപോയ ഏജന്റ് അവിടെയെത്തിയപ്പോള്‍ കബളിപ്പിക്കുകയായിരുന്നുവെന്നു ബസീന പറയുന്നു. ദുബായിലേക്കാണ് അമ്മയെ ആദ്യം കൊണ്ടുപോയത്. ഇതിനു Read More …

അവിശ്വാസവുമായി സ്വന്തം പാര്‍ട്ടിക്കാര്‍ ; പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ രാജിവെച്ചു

പത്തനംതിട്ട : സ്വന്തം പാര്‍ട്ടിക്കാര്‍ അവിശ്വാസ പ്രമേയവുമായി രംഗത്തു വന്നതോടെ, പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ രാജിവെച്ചു. കോണ്‍ഗ്രസുകാരിയായ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപിനെതിരെ, സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ് രംഗത്തെത്തിയത്. ഇവര്‍ നല്‍കിയ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബാണ് രജനി രാജി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് ഉണ്ടാക്കിയ ധാരണ പ്രകാരം രണ്ടര വര്‍ഷമാണ് രജനി പ്രദീപിന് Read More …