ബോട്ടുടമകളെ അറസ്റ്റ് ചെയ്തു

ആലപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന നാല് ബോട്ടുടമകളെ അറസ്റ്റ്‌ചെയ്തു. ലേക്ക്‌സ് ആന്റ് ലഗൂണ്‍സ് ഉടമ സക്കറിയ ചെറിയാന്‍, റെയിന്‍ബോസ് ഉടമ സാലി, കോസി ഉടമ കുര്യന്‍, ആല്‍ബിന്‍ ഉടമ വര്‍ഗീസ് സോണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മന്ത്രി ജി സുധാകരന്റെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റ്. സഹകരിക്കാത്ത മറ്റൊരു ബോട്ടുടമയായ തേജസ് ഉടമ സിബിയെ ഉടന്‍ അറസ്റ്റുചെയ്ത് Read More …

കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി : കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി. ഒമ്ബത് വിമാന കമ്ബനികള്‍ തിരുവനന്തപുരത്ത് നിന്നുള്ള വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു. നാളെ മുതല്‍ കൊച്ചിയില്‍ ചെറു വിമാനങ്ങള്‍ ഇറങ്ങും. നാവിക സേനയുടെ വിമാനത്താവളത്തിലാണ് ചെറു വിമാനങ്ങള്‍ ഇറങ്ങുക. സര്‍വീസിന് നാവിക സേന അനുമതി നല്‍കിയിരുന്നു. അതേസമയം എയര്‍ കാര്‍ഗോ ചാര്‍ജിലും ഇളവ് Read More …

ദുരിതം പെയ്ത കേരളത്തിന് സഹായം അഭ്യര്‍ത്ഥിച്ച്‌ പത്രങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിന്റെ പരസ്യം

ന്യൂഡല്‍ഹി:  ദുരിതം പെയ്ത കേരളത്തിന് സഹായം അഭ്യര്‍ത്ഥിച്ച്‌ പത്രങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിന്റെ പരസ്യം. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അഭ്യര്‍ത്ഥനയാണ് പരസ്യത്തിലുള്ളത്. കേജ്‌രിവാളിന്റെ ചിത്രത്തോട് കൂടിയ പരസ്യത്തില്‍, ഡല്‍ഹിയിലെ ഓരോരുത്തരും ദുരിതമനുഭവിക്കുന്ന കേരളത്തോടൊപ്പമുണ്ടെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. കേരളത്തിലെ പ്രളയക്കെടുതിയുടെ ചിത്രങ്ങളും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ ഓരോരുത്തരും കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമുണ്ട്. കേരളം അതിരൂക്ഷമായ പ്രളയക്കെടുതിയെ നേരിടുകയാണ്. അതിനാല്‍ കേരളത്തിലെ നമ്മുടെ Read More …

ദുരിതാശ്വാസ ക്യാമ്ബില്‍ നിന്നും കതിര്‍മണ്ഡപത്തിലേക്ക് ; മംഗല്യ സ്വപ്‌നം യാഥാര്‍ത്ഥ്യമായത് നെച്ചിക്കുറ്റി സ്വദേശി സുന്ദരന്‍-ശോഭ ദമ്ബതികളുടെ മകള്‍ അഞ്ജുവിന്

മലപ്പുറം: ദുരിതത്തിനിടയില്‍ മലയാളികള്‍ക്ക് മനസ് നിറയുന്ന കാഴ്‌ച്ചയാണ് മലപ്പുറം എം.എസ്‌പിയിലെ ദുരിതാശ്വാസ ക്യാമ്ബില്‍ നിന്നും കാണാന്‍ സാധിക്കുന്നത്. പ്രളയത്തില്‍ വീട്ടില്‍ വെള്ളം കയറിയതിനാല്‍ ക്യാമ്ബില്‍ അഭയം പ്രാപിച്ച പെണ്‍കുട്ടി കതിര്‍മണ്ഡപത്തിലേക്ക് പ്രവേശിച്ചു. നെച്ചിക്കുറ്റി സ്വദേശി സുന്ദരന്‍-ശോഭ ദമ്ബതികളുടെ മകള്‍ അഞ്ജുവാണ് ക്യാമ്ബില്‍ നിന്നും കല്യാണ മണ്ഡപത്തിലേക്ക് ചുവട് വെച്ചത്. ശക്തമായ മഴയില്‍ വീടും പരിസരവും വെള്ളത്തില്‍ Read More …

പ്രളയക്കെടുതി; രാജ്യത്തിന്റെ പിന്തുണയുണ്ട്, കേരളത്തിനൊപ്പമാണ് താനെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിനൊപ്പമാണ് താനെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളത്തിലെ ജനങ്ങള്‍ക്ക് രാജ്യത്തിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഞായറാഴ്ച രാവിലെ രാഷ്ട്രപതി ഗവര്‍ണര്‍ പി. സദാശിവത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഫോണില്‍ വിളിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. കേരളം നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രപതി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതായി പിന്നീട് പിണറായി Read More …

സ​ര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്: ചെന്നിത്തല

പ്രളയക്കെടുതി നേരിടുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ദുരിതാശ്വാസ ക്യാമ്ബുകളില്‍ സര്‍ക്കാരിന്റെ കൂടുതല്‍ ശ്രദ്ധ എത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിലെ ക്യാന്പുകള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. പല ക്യാമ്ബുകളിലും റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമില്ല. ഡോക്ടര്‍മാരുടെ അഭാവവുമുണ്ട്. ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആവശ്യമുള്ള വസ്തുക്കള്‍ പല ക്യാമ്ബുകളിലും ലഭ്യമല്ല. ഇനിയും പല സ്ഥലങ്ങളില്‍ Read More …

അപ്പര്‍കുട്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം: ജില്ലാ കളക്ടര്‍

പത്തനംതിട്ട: അപ്പര്‍കുട്ടനാട്ടില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ പേരെയും ഇന്നു വൈകുന്നേരത്തോടെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് പത്തനംതിട്ട ജില്ലാകളക്ടര്‍ പറഞ്ഞു. ഇതിനായി നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ബോട്ടുകള്‍ക്ക് പുറമേ നേവിയുടെ പതിനഞ്ച് ബോട്ടുകള്‍ വ്യോമ മാര്‍ഗം ഇറക്കും. എന്‍ഡിആര്‍എഫിന്റെ 12 ബോട്ടുകള്‍ രാവിലെ തന്നെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ആര്‍മിയുടെ 10 ബോട്ടുകള്‍ ഇന്നലെ രാത്രി എത്തിയിരുന്നു. നേവിയുടെ രണ്ട് Read More …

പ്രളയം; രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യത്തൊഴിലാളികളെ പ്രശംസിച്ച്‌ തോമസ് ഐസക്

ആലപ്പുഴഃ പ്രളയം ദുരിതം വിതച്ച കേരളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികളെ പ്രശംസിച്ച്‌ മന്ത്രി തോമസ് ഐസക്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിഭാഗം ആളുകളും കൈകോര്‍ത്തു. പക്ഷെ കടലുമായി മല്ലിട്ട് ജീവിക്കുന്ന മത്സ്യതൊഴിലാളികള്‍ മലയാളികളുടെ മനസ്സില്‍ എന്നും തെളിഞ്ഞു നില്‍ക്കും. സ്വന്തം ചെലവില്‍ വള്ളങ്ങള്‍ വണ്ടിയില്‍ കയറ്റി വന്ന ഇവരാണ് കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ അകപ്പെട്ടുപോയ ഭൂരിപക്ഷത്തെയും Read More …