ബിജെപി എംഎല്‍എയ്ക്ക് പത്തൊന്‍പതുകാരിയുമായി ബന്ധമെന്ന് ഭാര്യ; സസ്പെന്‍ഷന് ശുപാര്‍ശ

കശ്മീര്‍: സൈനികന്റെ മകളെ തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തിന് പിന്നാലെ കശ്മീരിലെ ബിജെപി എംഎല്‍എ ഗഗന്‍ ഭഗതിനെതിരെ പാര്‍ട്ടി നടപടിയെടുത്തേക്കും. എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് അച്ചടക്ക സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഗഗന്‍ ഭഗതിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്യണമെന്നാണ് അച്ചടക്ക സമിതിയുടെ ശുപാര്‍ശ. നിലവില്‍ ആര്‍ എസ് പുരയില്‍ നിന്നുള്ള ബിജെപി എംഎല്‍ എയാണ് Read More …

കേരളം ഒന്നാമതെന്ന സര്‍ക്കാര്‍ പരസ്യം കബളിപ്പിക്കല്‍: ചെന്നിത്തല

തിരുവനന്തപുരം: ഭരണ നിര്‍വഹണ മികവില്‍ കേരളം ഒന്നാമതെന്ന തരത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കോടികള്‍ മുടക്കി ഇന്ന് നല്‍കിയ പരസ്യം വസ്തുതാ വിരുദ്ധവും പൊതുജനത്തെ കബളിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ബംഗളുരുവിലെ പബ്ളിക് അഫയേഴ്സ് സെന്ററിന്റെ (പി.എ.സി) 2018 ലെ സര്‍വ്വേ അടിസ്ഥാനപ്പെടുത്തിയാണ് പരസ്യം നല്‍കിയിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ സര്‍വ്വേയില്‍ കേരളം പലതിലും Read More …

തി​ങ്ക​ളാ​ഴ്ച ആ​ഹ്വാ​നം ചെയ്ത ഹ​ര്‍​ത്താ​ലി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ത​ട​യു​ന്നില്ലെന്ന് ഉ​റ​പ്പാ​ക്ക​ണം : ഹൈ​ക്കോ​ട​തി

കൊച്ചി: തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ യാതൊരുവിധ മാറ്റവുമില്ലെന്ന്ന് ഹിന്ദു സംഘടനകള്‍. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹിന്ദു സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ബലം പ്രയോഗിച്ച്‌ കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ പോലീസന് കര്‍ശന നിര്‍ദേശം നല്‍കണമെന്നും കോടതി Read More …

ഹനാനെ അപമാനിച്ചവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

തിരുവനന്തപുരം: മീന്‍ വിറ്റ് ഉപജീവനം നടത്തുന്ന തൊടുപുഴ അല്‍ അസ്ഹര്‍ കോളേജ് വിദ്യാര്‍ഥിനി ഹനാനെതിരെ സമൂഹമാധ്യമങ്ങളിലൂടെ സംഘടിതമായ അപവാദ പ്രചരണം അഴിച്ചുവിട്ടവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവുമായി ഡിജിപി. കേസില്‍ ഹൈടെക് സെല്ലും സൈബര്‍ ഡോമും അന്വേഷണം നടത്തും. ഇത് സംബന്ധിച്ച്‌ സൈബര്‍സെല്‍ പ്രാഥമിക വിവര ശേഖരണം ആരംഭിച്ചു. സ്വമേധയാ കേസെടുക്കുന്ന കാര്യവും പരിശോധിക്കുമെന്നും ഡിജിപി വ്യക്തമാക്കി. തമ്മനത്തു Read More …

ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ള്‍ പൊ​തു​നി​ര​ത്തു​ക​ളി​ല്‍ ആ​പ​ത്തെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ള്‍ പൊ​തു​നി​ര​ത്തു​ക​ളി​ല്‍ ആ​പ​ത്തെ​ന്ന് ഹോ​ക്കോ​ട​തി. സം​സ്ഥാ​ന​ത്ത് ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ളു​ടെ ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കാ​ന്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ വ്യ​ക്ത​മാ​ക്കി സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്കാ​നും സ​ര്‍​ക്കാ​രി​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ഗ​സ്റ്റ് 16ന് ​മു​ന്‍​പ് സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്കാ​നാ​ണ് ഉ​ത്ത​ര​വ്. പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ന്ന ഫ്ല​ക്സു​ക​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​തി​നാ​യി എ​ന്ത് ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ചെ​ന്നും കോ​ട​തി സ​ര്‍​ക്കാ​രി​നോ​ട് Read More …

ജലനിരപ്പ് 2,392 അടി; ഇടുക്കി ഡാം തുറന്ന് വിടേണ്ട സാഹചര്യമെന്ന് മന്ത്രി

ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ ഉടന്‍ തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഇതിന് വേണ്ട എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഡാമിലെ ജലനിരപ്പ് 2,392 അടിയാണ്. ഇത് 2,400 ല്‍ എത്തിയാല്‍ ഷട്ടറുകള്‍ തുറക്കും. ഇതുവരെയുള്ള കണക്ക് അനുസരിച്ച്‌ ഏഴ് ദിവസത്തിനുള്ളില്‍ ഡാം Read More …

ഖത്തറില്‍ ശക്തമായ പൊടിക്കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

ദോഹ: രാജ്യത്ത് വടക്കുപടിഞ്ഞാറു ദിശയില്‍ ഉച്ചസമയത്ത് ശക്തമായ പൊടിക്കാറ്റു വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. പൊടികാറ്റിനെ തുടര്‍ന്ന് ഹൈവേകളില്‍ ദൂരക്കാഴ്ച കുറയുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരത്തോടടുത്ത സ്ഥലങ്ങളില്‍ 27 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ കാറ്റടിക്കും. ഉള്‍പ്രദേശങ്ങളില്‍ കാറ്റിനു 10 നോട്ടിക്കല്‍ മൈല്‍ മാത്രമേ വേഗമുണ്ടാകൂ. 45 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടും അനുഭവപ്പെടും. Read More …

ഹനാനെതിരെ അപവാദ പ്രചരണം അഴിച്ചുവിട്ടവര്‍ക്കെതിരെ കേസെടുക്കണമെന്ന് വി.എസ്

തിരുവനന്തപുരം: കോളേജ് യൂണിഫോം ധരിച്ച്‌ മീന്‍ വിറ്റ ഹനാന്‍ എന്ന പെണ്‍കുട്ടിയെ സമൂഹമാധ്യമങ്ങളിലൂടെ സംഘടിതമായ അപവാദ പ്രചരണം അഴിച്ചുവിട്ടവര്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം കേസെടുക്കണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. അഭിമാനം പണയം വയ്ക്കാതെ തൊഴിലിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച്‌ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്ത് സ്വന്തം നിലനില്‍പിനും പഠനത്തിനുമുള്ള വക തേടിയ ഹനാനെ അഭിനന്ദിക്കുന്നു. Read More …