സൈബര്‍ ഗുണ്ട ആക്രമണം ; സജിത മഠത്തില്‍ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു

കോഴിക്കോട്: സൈബര്‍ ഗുണ്ട ആക്രമണത്തെ തുടര്‍ന്ന് നടി സജിത മഠത്തില്‍ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് സജിത ഇക്കാര്യം പറഞ്ഞത്. ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിലേക്ക് മുഖ്യതിഥിയായി മോഹന്‍ലാലിനെ ക്ഷണിക്കരുതെന്ന ഭീമഹര്‍ജിയില്‍ ഒപ്പുവച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് സജിതയുടെ ഫേസ്ബുക്ക് പേജില്‍ സൈബര്‍ ഗുണ്ട ആക്രമണമുണ്ടായത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താര രാജാക്കന്‍മാരുടെ പ്രൈവറ്റ് Read More …

ശബരിമല സ്ത്രീ പ്രവേശന കേസ്: ദേവസ്വം ബോര്‍ഡ് വീണ്ടും ഒളിച്ചു കളിക്കുന്നു, പുതിയ സത്യവാങ്മൂലം നല്‍കാന്‍ നീക്കം

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വീണ്ടും ഒളിച്ച്‌ കളിക്കുന്നു. ബോര്‍ഡ് അംഗം കെ.പി. ശങ്കര്‍ ദാസ് നടത്തിയ വെളിപ്പെടുത്തലാണ് ഒളിച്ചുകളി വ്യക്ത്തമാക്കുന്നത്. ജൂലൈ 18നും ജൂലൈ 24നും ദേവസ്വം ബോര്‍ഡിന് വേണ്ടി അഭിഭാഷകന്‍ ഭരണഘടനാ ബെഞ്ചിന് മുന്‍പാകെ നല്‍കിയ നിലപാട് മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ താണെന്നാണ് കെ.പി.ശങ്കര്‍ ദാസ് ഇപ്പോള്‍ Read More …

ലാവലിന്‍ കേസില്‍ പിണറായി വിചാരണ നേരിടണമെന്ന് സിബിഐ

ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിയില്‍ പിഴവുണ്ടായെന്നും സിബിഐ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. വസ്തുതകള്‍ പരിശോധിക്കാതെയാണ് പിണറായി ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കരാറിലൂടെ കെഎസ്‌ഇബിക്ക് വന്‍ നഷ്ടമുണ്ടായി. ലാവലിന്‍ കന്പനി ലാഭം ഉണ്ടാക്കുകയും ചെയ്തു. കരാറില്‍ Read More …

ബിജെപിയുടെ രാഷ്‌‌ട്രീയവൈരാഗ്യം കുഞ്ഞുങ്ങളോടും; കേരളത്തിനുള്ള സമഗ്രശിക്ഷാ അഭിയാന്‍ ഫണ്ട്‌ ഭീമമായി വെട്ടിക്കുറച്ചു

കൊച്ചി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതിയ്ക്കുവേണ്ടി കേരളത്തിനു നല്‍കേണ്ട കേന്ദ്രവിഹിതം ഭീമമായി വെട്ടിക്കുറച്ചു. പൊതുവിദ്യാഭ്യാസരംഗത്ത് നാം നടത്തിയ മുന്നേറ്റങ്ങള്‍ രാജ്യത്തിനാകെ മാതൃകയാകുമ്ബോഴാണ് ബിജെപിയുടെ രാഷ്ട്രീയവൈരാഗ്യം. കേരളത്തിന്റെ കുഞ്ഞുങ്ങളും ബിജെപിയുടെ രാഷ്‌‌ട്രീയവൈരാഗ്യത്തിന് ഇരയാവുകയാണെന്നും കുട്ടികളില്‍പ്പോലും രാഷ്‌ട്രീയഭീഷണി ഭയക്കുന്ന കംസന്റെ അവസ്ഥയിലാണ് നരേന്ദ്രമോഡിയെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. തോമസ് ഐസകിന്റെ ഫേസ്‌‌ബുക്ക് കുറിപ്പ് കേരളത്തിന്റെ കുഞ്ഞുങ്ങളും ബി.ജെ.പിയുടെ രാഷ്‌‌ട്രീയവൈരാഗ്യത്തിന് Read More …

ചമ്രവട്ടം പാലത്തില്‍നിന്നും പുഴയില്‍ ചാടിയ രണ്ടുപേരില്‍ ഒരാളെ കാണാതായി

മലപ്പുറം: ചമ്രവട്ടം പാലത്തില്‍നിന്ന്‌ പുഴയിലേക്ക്‌ ചാടിയ രണ്ടുപേരില്‍ ഒരാളെ കാണാതായി ഒരാള്‍ നീന്തി രക്ഷപ്പെട്ടു.അതളൂര്‍ മാത്തൂര്‍ പുളിക്കല്‍ മന്‍സൂറിനെയാണ് കാണാതായത്. ശനിയാഴ്ച രാവിലെയാണ്‌ സംഭവം. ലോറിയില്‍ മണല്‍ കടത്തുന്നതിനിടെ പോലീസ് പിടികൂടാന്‍ ശ്രമിച്ചതോടെയാണ്‌ രണ്ടുപേരും പുഴയില്‍ ചാടിയത്‌. പാലത്തിന് മുകളില്‍ ലോറി നിര്‍ത്തി പുഴയിലേക്ക് ചാടുകയായിരുന്നു. മന്‍സൂറിനെ കണ്ടെത്താന്‍ തിരൂര്‍ ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തുകയാണ്.

ഹനാനെതിരെ അധിക്ഷേപം: മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: ഹനാനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചരണം നടത്തിയ സംഭവത്തില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ നൂറുദ്ദീന്‍ ഷൈക്കിനെതിരെ പൊലീസ് കേസെടുത്തു. ഇയാളാണ് ഹനാനെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം തുടങ്ങിവച്ചത്. ഇയാളുടെ വീഡിയോ ഷെയര്‍ ചെയ്‌തവരും കുടുങ്ങുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അതേസമയം, തനിക്കെതിരായി അപവാദ പ്രചാരണം നടത്തിയെന്ന പരാതിയില്‍ കൊച്ചി പൊലീസ് ഹനാന്റെ മൊഴി Read More …

‘മിടുക്കിയെന്ന് ആരും പറഞ്ഞുപോകും; ആലംബമില്ലാത്ത ഒരു പെണ്‍കുട്ടിയല്ല അവള്‍’; ഹനാന് ആശംസകളുമായി ഐസക്ക്

സമൂഹമാധ്യമങ്ങളില്‍ അക്രമത്തിനിരയായ ഹനാന് വിജയാശംസകളുമായി ധനകാര്യ മന്ത്രി തോമസ് ഐസക്ക്. ആലംബമില്ലാത്ത ഒരു പെണ്‍കുട്ടിയല്ല അവള്‍. ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച, ആവോളം തന്റേടമുള്ളൊരു മിടുമിടുക്കിയാണ് ഹനാന്‍ എന്ന് അദ്ദേഹം പറഞ്ഞു. കേരളം ഒരു മനസോടെ അവളെ പിന്തുണയ്ക്കണം. അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങളും ദുഷ്പ്രചരണങ്ങളുമൊക്കെ അവളെ കൂടുതല്‍ കരുത്തയാക്കുകയേ ഉള്ളൂ. ഓരോ തിക്താനുഭവവും മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജത്തിന്റെ ഉറവിടമാകട്ടെ Read More …

കരുണാനിധിയുടെ സുഖവിവരം അന്വേഷിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ രോഗവിവരത്തെക്കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദാംശങ്ങള്‍ തിരക്കി. കരുണാനിധിയുടെ മക്കളായ എം.കെ.സ്റ്റാലിനെയും കനിമൊഴിയെയും അദ്ദേഹം ഫോണില്‍ വിളിച്ചാണ് വിവരങ്ങള്‍ തിരക്കിയത്. ഇക്കാര്യം പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. കരുണാനിധിക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ഒരുക്കാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. അദ്ദേഹം രോഗമുക്തി നേടാന്‍ Read More …