സര്‍ക്കാര്‍ കേസുകളില്‍ ഹാജരാകുന്ന സുപ്രീംകോടതി അഭിഭാഷകര്‍ വാങ്ങുന്നത് ലക്ഷങ്ങള്‍

തിരുവനന്തപുരം: സര്‍ക്കാര്‍ കേസുകളില്‍ ഹാജരാകുന്ന സുപ്രീംകോടതി അഭിഭാഷകര്‍ക്ക് നല്‍കുന്നത് ലക്ഷങ്ങള്‍. സിറ്റിങ് ഫീസിനേക്കാള്‍ ഉയര്‍ന്ന തുകയാണ് ഇവര്‍ വാങ്ങുന്നത്. അഞ്ച് ലക്ഷം രൂപ മുതല്‍ അഭിഭാഷകര്‍ ഒരു സിറ്റിങിന് വാങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഹൈക്കോടതിയിലെ സ്വകാര്യ അഭിഭാഷകര്‍ക്ക് വന്‍ തുക പ്രതിഫലം നല്‍കിയത് വിവാദമായിരുന്നു.

മദ്യരാജാവ് വിജയ് മല്ല്യയുടെ 159 സ്വത്തുവകകള്‍ തിരിച്ചറിഞ്ഞതായി ബാംഗ്ലൂര്‍ പൊലീസ്

ബെംഗളൂരു: മദ്യരാജാവ് വിജയ് മല്ല്യയുടെയും യുനൈറ്റഡ് ബ്രെവറീസിന്റെയും 159 സ്വത്തുവകകള്‍ തിരിച്ചറിഞ്ഞതായി ബാംഗ്ലൂര്‍ പൊലീസ്. വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ ലണ്ടനിലേക്ക് കടന്ന വിവാദ വ്യവസായി ആണ് വിജയ് മല്ല്യ. മല്ല്യയുടെ മറ്റ് സ്വത്തുവകകള്‍ തിരിച്ചറിയുന്നതിനായി ബാംഗ്ലൂര്‍ പൊലീസ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് മുഖേന ഡല്‍ഹിയിലെ പട്യാല Read More …

എലിപ്പനി: കോഴിക്കോട് ഒരു മരണം കൂടി

കോഴിക്കോട്: എലിപ്പനി പിടിപെട്ട് നാദാപുരം കുറ്റിപ്പുറം സൗത്തിലെ പിലാവുള്ളതില്‍ ബാബു (53) മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം ജില്ലയില്‍ രണ്ടുപേര്‍ എലിപ്പനി പിടിപെട്ടു മരിച്ചിരുന്നു.

എസ്ഡിപിഐയുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി

കോട്ടയം: എസ്ഡിപിഐയുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ് വ്യക്തമാക്കി. ഇത്രമാത്രം വര്‍ഗീയ വാദികളാണ് എസ്ഡിപിഐ എന്ന് അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്ഡിപിഐയെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹായിച്ചിട്ടുണ്ട്. താനും സഹായിച്ചിട്ടുണ്ട്. മഹാരാജാസ് കോളജിലെ കൊലപാതകത്തിനു പിന്നില്‍ കലാലയ രാഷ്ട്രീയം നിരോധിച്ചതാണ് കാരണം. കൊലപാതകത്തിനു പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.

മാനസിക രോഗിയാക്കാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടുമെന്ന് നീനു

കോട്ടയം: തന്നെ മാനസിക രോഗിയാക്കാനുള്ള കുടുംബത്തിന്റെ ശ്രമങ്ങളെ നിയമപരമായി നേരിടുമെന്ന് കൊല്ലപ്പെട്ട കെവിന്‍ ജോസഫിന്റെ ഭാര്യ നീനുവിന്റെ പ്രതികരണം. കെവിനെ തട്ടിക്കൊണ്ട് പോയത് മുതലുള്ള കാര്യങ്ങളെല്ലാം അമ്മയ്‌ക്കറിയാം. കെവിനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത് അമ്മയുടെ നേതൃത്വത്തിലാണ്. മനോരോഗത്തിന് ചികിത്സ തേടിയെന്ന അമ്മയുടെ വാദം തെറ്റാണ്. എന്നാല്‍ ഒരിക്കല്‍ മനശാസ്ത്രജ്ഞന്റെ അടുത്ത് കൗണ്‍സിലിംഗിന് പോയിട്ടുണ്ടെന്നും നീനു വ്യക്തമാക്കി. മകളെ Read More …

സ്ത്രീയുടെ ഒത്താശയോടെ 14കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു; പ്രതികള്‍ പിടിയില്‍

സാഗര്‍ (മധ്യപ്രദേശ്): സ്ത്രീയുടെ സഹായത്തോടെ മധ്യപ്രദേശില്‍ 14കാരിയെ നാലു യുവാക്കള്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. സ്ത്രീയെയും യുവാക്കളെയും പോലീസ് പിടികൂടി. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് സാഗര്‍ പോലീസ് സൂപ്രണ്ട് സത്യേന്ദ്ര ശുക്ല മാധ്യമങ്ങളോട് പറഞ്ഞു. സാഗറിലെ ഒരു സ്‌കൂളിനടുത്തുള്ള തെരുവില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആ വഴി കടന്നുപോയ ചിലര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ Read More …

സി.പി.എം- എസ്​.ഡി.പി.​െഎയുമായി വിട്ടുവീഴ്​ച ചെയ്​തു- കുഞ്ഞാലിക്കുട്ടി

തിരൂര്‍: സി.പി.എം ചില സമയങ്ങളില്‍ ഭൂരിപക്ഷ കാര്‍ഡ്​ ഇറക്കുകയും ചില സമയങ്ങളില്‍ ന്യൂനപക്ഷ കാര്‍ഡ്​ ഇറക്കുകയും ചെയ്യുന്നുവെന്ന്​ മുസ്​ലിം ലീഗ്​ നേതാവ്​ പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ. മുന്‍ ലോക്​സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ പി.ഡി.പിയുമായി സഹകരിച്ച പാര്‍ട്ടിയാണ്​ സി.പി.എം. കാമ്ബസ്​ കൊലപാതകത്തെ ലീഗ്​ അപലപിക്കുന്നു. ഇത്തരക്കാരുമായി ലീഗ്​ ഒരുകാലത്തും വിട്ടുവീഴ്​ച ചെയ്​തിട്ടില്ല. എന്നാല്‍ സി.പി.എം ഇത്തരക്കാരുമായി വിട്ടുവീഴ്​ച Read More …

സര്‍വകലാശാല സിന്‍ഡിക്കേറ്റുകള്‍ കടമ നിര്‍വഹിക്കണം: മുഖ്യമന്ത്രി

കോഴിക്കോട്​: സര്‍വകലാശാലകളെ അക്കാദമിക് മികവിലേക്ക് നയിക്കാന്‍ സിന്‍ഡിക്കേറ്റുകള്‍ നേതൃത്വപരമായ ഇടപെടല്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകലാശാലകളുടെ നിലവാരം ഉയര്‍ത്തുക എന്നതാണ് സിന്‍ഡിക്കേറ്റ് അംഗങ്ങളില്‍ അര്‍പ്പിതമായ കടമ. എന്നാല്‍ ഈ ചുമതല ശരിയായി നിര്‍വഹിക്കപ്പെടുന്നില്ല. വിദ്യാഭ്യാസ രംഗത്ത് നല്ല പുരോഗതി നേടിയ സംസ്ഥാനമാണ് കേരളം. സര്‍ക്കാരിന്‍റെ ഇടപെടലിന്‍റെ ഫലമായി കഴിഞ്ഞ രണ്ടുവര്‍ഷത്തിനകം പൊതുവിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ Read More …