കാമഭ്രാന്തിളകിയ ആ കന്യാസ്ത്രീയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിസി ജോര്‍ജ്ജ്

ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചുവെന്ന പരാതിക്കാരിയായ കന്യാസ്ത്രീയെ അപഹസിച്ച്‌ പി.സി ജോര്‍ജ്ജ് എംഎല്‍എ രംഗത്ത്. ‘കാമഭ്രാന്തിളകിയ ആ കന്യാസ്ത്രീയെ’ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് പിസി ജോര്‍ജ്ജിന്റെ അധിക്ഷേപം. പതിമൂന്ന് തവണ ബലാത്സംഗം ചെയ്തപ്പോഴും മിണ്ടാതിരുന്ന കന്യാസ്ത്രീ പതിനാലാം തവണ അങ്ങിനെ ചെയ്തപ്പോഴാണോ പരാതി കൊടുക്കുന്നതെന്നും പി.സി ജോര്‍ജ്ജ് പരിഹസിച്ചു. കന്യാസ്ത്രീ അത്ര ശുദ്ധ വ്യക്തിത്വമല്ല, സ്വഭാവ ദൂഷ്യം ഉള്ളവളാണെന്നും Read More …

നിപ്പ പ്രതിരോധം: മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പുരസ്‌കാരം ഏറ്റുവാങ്ങി

തിരുവനന്തപുരം: നിപ്പ രോഗപ്രതിരോഗ പ്രവര്‍ത്തങ്ങളില്‍ കേരളം സ്വികരിച്ച മാതൃകാപരമായ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് കേരളാ സര്‍ക്കാരിന് അന്താരാഷ്ട്ര അംഗീകാരം. അമേരിക്കയിലെ ബാള്‍ട്ടിമോര്‍ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ പുരസ്ക്കാരം കേരള മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചറും എറ്റു വാങ്ങി.

സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ട പെണ്‍കുട്ടി ജസ്‌ന തന്നെയെന്ന സംശയത്തില്‍ പൊലീസ്

മുണ്ടക്കയം ബസ്റ്റാന്റില്‍ നിന്നു ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ട പെണ്‍കുട്ടി ജസ്‌ന തന്നെയെന്ന സംശയത്തില്‍ പൊലീസ്. സി.സി.ടി.വിയില്‍ കണ്ട യുവതി ജസ്‌നയോടു സാമ്യമുള്ള അലീഷയല്ലെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ ബസ്റ്റാന്റില്‍ വച്ചു കണ്ട പെണ്‍ക്കുട്ടി ജസ്‌ന തന്നെയാണോയെന്നു പൊലീസ് വീണ്ടും അന്വേഷിക്കാന്‍ ഒരുങ്ങുകയാണ്. ജസ്‌നയെ കാണാതായ മാര്‍ച്ച്‌ 22ന് 10:44 നാണു ജസ്‌നയോടു സാമ്യമുള്ള യുവതി Read More …

സുനന്ദയുടെ മരണം: ശശി തരൂരിന് ജാമ്യം

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണക്കേസില്‍ ഭര്‍ത്താവും എംപിയുമായ ശശി തരൂരിന് കോടതി സ്ഥിരം ജാമ്യം അനുവദിച്ചു. ജാമ്യതുകയായ ഒരു ലക്ഷം രൂപ തരൂര്‍ കെട്ടിവച്ചതിനെ തുടര്‍ന്നാണിത്. ഡെല്‍ഹി പട്യാല ഹൗസ് കോടതിയാണു ജാമ്യം അനുവദിച്ചത്. അതേസമയം, കേസില്‍ കക്ഷി ചേരാന്‍ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി അനുമതി തേടി. അപേക്ഷയെ ശശി തരൂരും ഡെല്‍ഹി പോലീസും എതിര്‍ത്തു. Read More …

മഹാരാജാസ് കൊലപാതകം: ശക്തമായ നടപടി വേണമെന്ന് ഇ.ടി

മലപ്പുറം: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്​ലിം ലീഗ് ദേശീ‍യ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. കാംപസുകളെ കലാപഭൂമിയാക്കുന്നത് അംഗീകരിക്കാനാവില്ല. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് അക്രമികളെ ഒറ്റപ്പെടുത്തണമെന്ന് അദ്ദേഹം മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എസ്.ഡി.പി.ഐയെ നിരോധിക്കണമെന്ന അഭിപ്രായമുണ്ടോ എന്ന ചോദ്യത്തിന് അത് ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിച്ച്‌ ചെയ്യേണ്ട Read More …

കേസുകള്‍ വിഭജിച്ചു നല്‍കാനുള്ള അധികാരം ചീഫ് ജസ്റ്റീസിന് മാത്രമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജഡ്ജിമാര്‍ക്ക് കേസുകള്‍ വിഭജിച്ചു നല്‍കുന്നതിനുള്ള അധികാരം ചീഫ് ജസ്റ്റീസിന് മാത്രമാണെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ കൊളീജിയത്തോട് ആലോചിക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മുന്‍ നിയമമന്ത്രിയും അഭിഭാഷകനുമായ ശാന്തി ഭൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.

ഭര്‍ത്താവ് രണ്ടാം വിവാഹത്തിനൊരുങ്ങി; അഞ്ച് കുട്ടികളുടെ മാതാവായ യുവതി തൂങ്ങിമരിച്ചു

ഷാര്‍ജ: ഭര്‍ത്താവ് പുനര്‍ വിവാഹത്തിനൊരുങ്ങിയതിനെ തുടര്‍ന്ന് ഉസ്‌ബെക് പൗര തൂങ്ങിമരിച്ചു. 41 വയസ് പ്രായമുണ്ട് യുവതിക്ക്. അല്‍ ദൈദിലെ അപാര്‍ട്ട്‌മെന്റില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഭര്‍ത്താവിനും അഞ്ച് മക്കള്‍ക്കും ഒപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്. ഇളയകുട്ടിക്ക് ഒരു വയസ് ആകുന്നുള്ളു. എമിറേറ്റി പൗരനാണ് യുവതിയുടെ ഭര്‍ത്താവ്. ഇയാള്‍ രണ്ടാം വിവാഹം കഴിക്കാന്‍ Read More …

ജസ്‌ന തിരോധാനം; അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവില്‍

തിരുവല്ല: ജസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ. പോലീസിന്റെ കൈവശം ഇപ്പോഴുള്ള തെളിവുകളും സൂചനകളും നിര്‍ണായകമാണന്നും തിരോധാനവുമായി ബന്ധപ്പെട്ടു നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവര്‍ ഇനിയുമുണ്ടെന്നും ബഹ്‌റ പറഞ്ഞു. അതേസമയം, വിവരം നല്‍കിയാല്‍ പിന്നീട് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളോര്‍ത്താണ് പലരും മടിക്കുന്നതെന്നും എന്നാല്‍, വിവരം കൈമാറുന്നവര്‍ക്കും എന്തെങ്കിലും ബുദ്ധിമുട്ടോ നിയമപരമായ പ്രശ്‌നങ്ങളോ Read More …