ഭക്ഷണം പാഴാക്കുന്നതില്‍ ഏറ്റവും മുമ്ബില്‍ സൗദികള്‍: പിഴ ഈടാക്കാന്‍ നിയമം വരുന്നു

ജിദ്ദ: ലോകത്ത് ഭക്ഷണം പാഴാക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയിലുള്ള രാഷ്ട്രം സൗദി അറേബ്യ. സൗദി പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ആഗോള തലത്തില്‍ ഭക്ഷണം പാഴാക്കുന്നതില്‍ ഏറ്റവും മുന്നിലുള്ള രാജ്യമായ സൗദിയില്‍ പാചകം ചെയ്യപ്പെടുന്ന ഭക്ഷണത്തിന്റെ 30 ശതമാനവും പാഴാക്കപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഭക്ഷണം പാഴാക്കുന്നതില്‍ 115 കിലോ എന്നതാണ് ആഗോള ശരാശരി. Read More …

ഇഷ്ടമുള്ളപ്പോള്‍ ഓടിച്ചെല്ലാനുള്ള സ്ഥലമല്ല പ്രധാനമന്ത്രിയുടെ ഓഫീസ്: ഒ.രാജഗോപാല്‍

തിരുവനന്തപുരം:കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ രംഗത്ത്. ഇഷ്ടമുള്ളപ്പോള്‍ ഓടിച്ചെന്ന് കുശാലാന്വേഷണം നടത്താവുന്ന സ്ഥലമല്ല പ്രധാനമന്ത്രിയുടെ ഓഫീസെന്ന് രാജഗോപാല്‍ പറഞ്ഞു. ഡല്‍ഹിയില്‍ പാര്‍ട്ടി യോഗത്തിന് പോകുമ്ബോള്‍ പ്രധാനമന്ത്രിയെ കണ്ടേക്കാമെന്ന് പിണറായി കരുതുന്നതിന് പിന്നില്‍ മറ്റ് പല ഉദ്ദേശങ്ങള്‍ കാണുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. Read More …

കേന്ദ്രമന്ത്രിയാണെന്നു വെച്ച്‌ എന്തു വിടുവായിത്തവും പയാമോ: പീയുഷ് ഗോയലിന് മറുപടിയുമായി പിണറായി

കേന്ദ്ര മന്ത്രിയായതുകൊണ്ട് എന്തെങ്കിലും വിളിച്ചു പറയാന്‍ കഴിയില്ലെന്നും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് കോച്ച്‌ ഫാക്ടറിയുമായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവനയെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതി ഉപേക്ഷിച്ചില്ല എന്ന് കേന്ദ്ര മന്ത്രി പറഞ്ഞതു കൊണ്ടു മാത്രമായില്ലെന്നും പ്രാവര്‍ത്തികമാക്കേണ്ടേ എന്നും മുഖ്യമന്ത്രി ചോദിച്ചു. റെയില്‍വേ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ Read More …

വി.കെ. രാജഗോപാലിനെ നിയമിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റദ്ദാക്കി

ശബരിമല ലെയ്‌സണ്‍ ഓഫീസറായി വി.കെ. രാജഗോപാലിനെ നിയമിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റദ്ദാക്കി. സാങ്കേതിക കാരണങ്ങളാലാണ് നിയമനം റദ്ദാക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. ആര്‍എസ്‌എസ് സഹയാത്രികനായ രാജഗോപാലിനെ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചത് വിവാദമായിരുന്നു. നിയമനത്തിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരിട്ടും അല്ലാതെയും പരാതികള്‍ ലഭിച്ചിരുന്നു.

മെട്രോ റെയില്‍ സംവിധാനങ്ങളുടെ മാനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ പുതിയ കമ്മിറ്റി

കൊച്ചി : രാജ്യത്തെ മെട്രോ റെയില്‍ സംവിധാനങ്ങളുടെ മാനദണ്ഡങ്ങള്‍ തീരുമാനിക്കാനും വിലയിരുത്താനും പുതിയ കമ്മിറ്റി രൂപീകരിക്കാന്‍ പ്രധാന മന്ത്രിയുടെ അംഗീകാരം. മെട്രോമാന്‍ ഇ ശ്രീധരനാണ് കമ്മിറ്റിയുടെ അധ്യക്ഷന്‍.

അമ്മയെ ഇനി മോഹന്‍ലാല്‍ നയിക്കും

കൊച്ചി: മലയാള സിനിമയിലെ നടീ നടന്മാരുടെ സംഘടനയായ അമ്മ (അസോസിയേഷന്‍ ഒഫ് മലയാളം മൂവി ആര്‍ട്ടിസ്‌റ്റ്‌സ്)യുടെ പ്രസിഡന്റായി നടന്‍ മോഹന്‍ലാലിനെ തെരഞ്ഞെടുത്തു.

പത്തനംതിട്ടയില്‍ മാരകമായ ടൈപ്പ് ത്രി ഡെങ്കി; അതീവ ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ടയില്‍ മാരകമായ ടൈപ്പ് ത്രീ ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. ഇതേതുടര്‍ന്ന് ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നാറാണമൂഴി പഞ്ചായത്തില്‍ 11 വയസുകാരനാണ് ടൈപ്പ് ത്രി ഡെങ്കില്‍ സ്ഥിരീകരിച്ചത്. തലച്ചോറിനെയാണ് ടൈപ്പ് ത്രി ഡെങ്കി ബാധിക്കുക എന്നതിനാല്‍ അസുഖം കണ്ടെത്താന്‍ വൈകിയാല്‍ മരണം വരെ സംഭവിച്ചേക്കാം. ഈ സീസണില്‍ 300 ലധികം പേര്‍ക്കാണ് ഡെങ്കി Read More …

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം; മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിരുന്നൊരുക്കി പിണറായി

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിരുന്നൊരുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ഷികവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രത്യേക വാര്‍ത്തസമ്മേളനവും മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിരുന്നും ഇന്ന് ഡല്‍ഹിയില്‍ നടക്കും. മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ പിണറായി വിജയന്‍ ഡല്‍ഹിയിലായിരുന്നു ആദ്യമായി ഔപചാരിക വാര്‍ത്തസമ്മേളനം നടത്തിയത്. എന്നാല്‍ രണ്ടാം വാര്‍ഷികത്തില്‍ കേരളത്തില്‍ പ്രത്യേക വാര്‍ത്തസമ്മേളനമോ വിരുന്നോ നടത്തിയിരുന്നില്ല. മുഖ്യമന്ത്രി ഒരുക്കിയ ഇഫ്താര്‍ വിരുന്നിലും Read More …