വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് എം.എം.മണി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം.എം.മണി. കെഎസ്‌ഇബിക്ക് നിലവില്‍ 7,300 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും നിരക്ക് വര്‍ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബോര്‍ഡിന്‍റെ ചെലവുകള്‍ നിരക്കു വര്‍ധനയിലൂടെ മാത്രമേ കണ്ടെത്താന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. അതിരപ്പള്ളി പദ്ധതി സംബന്ധിച്ച്‌ മന്ത്രിയെന്ന നിലയില്‍ തനിക്കോ തന്‍റെ പാര്‍ട്ടിക്കോ എതിര്‍പ്പില്ലെന്നു Read More …

തിരുവനന്തപുരം നഗരത്തെ അന്താരാഷ്‌ട്ര ടൂറിസം മാര്‍ക്കറ്റില്‍ അടയാളപ്പെടുത്തുന്ന പുതിയൊരു പദ്ധതി കൂടിയെന്ന്‍ കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തെ അന്താരാഷ്‌ട്ര ടൂറിസം മാര്‍ക്കറ്റില്‍ അടയാളപ്പെടുത്തുന്ന പുതിയൊരു പദ്ധതി കൂടി ആവിഷ്കരിക്കപ്പെട്ടെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വേളി കായലും അറേബ്യന്‍ സമുദ്രവും അനന്തപുരിയുടെ ഭംഗിയുമൊക്കെ ഒത്തിണങ്ങുന്ന വേളിയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്ന അര്‍ബന്‍ എന്റര്‍ടെയിന്‍മെന്റ് സെന്റര്‍ തിരുവനന്തപുരത്തിന് നവ്യാനുഭവമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാല് ഏക്കര്‍ വിസ്തൃതിയുള്ള നിര്‍ദ്ദിഷ്ട പദ്ധതിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള Read More …

വ്യാഴാഴ്ച വരെ കനത്ത മഴ തുടരും; ജില്ലാ കളക്ടര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 14 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയും ഉണ്ടാകാനിടയുണ്ട്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് പുറമെ കേന്ദ്ര ജല കമ്മീഷനും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരള തീരത്ത് മണിക്കൂറില്‍ 40-50 Read More …

ഡല്‍ഹിക്ക് സംസ്ഥാന പദവി നല്‍കിയാല്‍ ബി.ജെ.പിക്കായി പ്രചാരണത്തിനിറങ്ങും-കെജ്‍രിവാള്‍

ന്യൂഡല്‍ഹി: 2019ലെ ​േലാക്​സഭ തെരഞ്ഞെടുപ്പിന്​ മുമ്ബായി ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കുകയാണെങ്കില്‍ ഡല്‍ഹിക്കാര്‍ ബി.ജെ.പിക്ക് വോട്ട് കുത്തുമെന്ന്​ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എ.എ.പി ബിജെപിക്കായി പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. നിയമസഭാ പ്രത്യേക സമ്മേളനത്തിന്‍റെ അവസാന ദിവസമാണ്​ കെജ്​രിവാളി​​െന്‍റ ഞെട്ടിക്കുന്ന പ്രസ്​താവന. സംസ്ഥാന പദവി നല്‍കിയില്ലെങ്കില്‍ ബി.ജെ.പിക്കാര്‍ ഡല്‍ഹി വിടണമെന്ന് ജനങ്ങള്‍ ബോര്‍ഡ് തൂക്കുമെന്നും Read More …

ബൈക്കിന്റെ ചക്രത്തില്‍ ഷാള്‍ കുരുങ്ങി റോഡില്‍ വീണ് യുവതി മരിച്ചു

മലപ്പുറം: കട്ടുപ്പാറയില്‍ ബൈക്കിന്റെ ചക്രത്തില്‍ ഷാള്‍ കുരുങ്ങി റോഡില്‍ വീണ് യുവതി മരിച്ചു. കട്ടുപ്പാറയിലെ പുത്തന്‍പുരക്കല്‍ മുഹമ്മദിന്റെ മകള്‍ ബുഷ്‌റയാണ്(36) മരണപ്പെട്ടത്. ബൈക്ക് ഓടിച്ചിരുന്ന ഭര്‍ത്താവ് മന്‍സൂറലിയും മകനും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പെരിന്തല്‍മണ്ണ ഹൗസിംഗ് കോളനി റോഡില്‍ അല്‍ഫ ലബോറട്ടറി നടത്തി വരികയായിരുന്നു ബുഷ്‌റ.

കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ്: വീഴ്ച പറ്റിയെന്ന് തുറന്ന് സമ്മതിച്ച്‌ ചെന്നിത്തല

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് വിട്ടു നല്‍കിയതില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഇന്ന് ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ചെന്നിത്തല ഇക്കാര്യം ഏറ്റുപറഞ്ഞത്. ഭാവിയില്‍ ഇത്തരം തീരുമാനങ്ങള്‍ രാഷ്ട്രീയകാര്യ സമതിയില്‍ ചര്‍ച്ച ചെയ്‌തേ തീരുമാനിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്ത Read More …

മാവോയിസ്റ്റുകളുടെ വധഭീഷണി: പ്രധാനമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നു

ന്യൂഡല്‍ഹി: മാവോയിസ്റ്റുകളുടെ വധഭീഷണിയെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്രം തയാറെടുക്കുന്നു. ഇതു സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഐബി ഡയറക്ടര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ട്വിറ്ററിലൂടെ ആഭ്യന്തരമന്ത്രാലയം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എല്‍ടിടിഇ തീവ്രവാദികള്‍ രാജീവ് Read More …

എട്ടാം ക്ലാസ്​ യോഗ്യതയുള്ളയാള്‍ വിദ്യാഭ്യാസ മന്ത്രി​: തെറ്റില്ലെന്ന്​ കുമാരസ്വാമി

ബംഗളൂരു: എട്ടാം ക്ലാസ്​ യോഗ്യത മാത്രമുള്ള ജി.ടി. ദേവഗൗഡയെ ഉന്നത വിദ്യാഭ്യാസ വകുപ്പ്​ മന്ത്രിയാക്കിയ നടപടിയില്‍ തെറ്റില്ലെന്ന്​ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി. ‘ഞാനെത്ര വരെ പഠിച്ചു.? ഇന്ന്​ ഞാന്‍ മുഖ്യമന്ത്രിയാണ്​​’ -അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട്​​ പറഞ്ഞു. ചിലര്‍ക്ക്​ പ്രത്യേക വകുപ്പുകള്‍ വേണമെന്ന ആഗ്രഹമുണ്ടാകും. എന്നാല്‍ എല്ലാ വിഭാഗത്തിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ട്​. ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത്​ Read More …