ഉമ്മന്‍ചാണ്ടിയില്ലാതെ രാഷ്ട്രീയകാര്യസമിതി യോഗം

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കില്ല. നേരത്തെ നിശ്ചയിച്ച പരിപാടികള്‍ക്കായി ആന്ധ്രയിലേക്ക് പോകേണ്ടതുള്ളതിനാല്‍ രാഷ് ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കാതെ യാത്ര തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പങ്കെടുക്കണമെന്ന് താന്‍ വിചാരിച്ചിരുന്നതാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആന്ധ്രയിലേക്ക് പോകേണ്ടതിനാല്‍ യോഗം മൂന്നോ നാലോ ദിവസം കഴിഞ്ഞ് കൂടാനാകുമോ എന്ന് Read More …

വിഴിഞ്ഞത്ത് ജീവനോപാധി നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരതുക മുഖ്യമന്ത്രി വിതരണം ചെയ്തു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടല്‍ തുറമുഖ പദ്ധതി പ്രദേശത്തെ ജീവനോപാധി നഷ്ടപ്പെട്ട കരമടി മത്സ്യത്തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരതുക മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു. 731 കരമടി മത്സ്യത്തൊഴിലാളികള്‍ക്ക് 40.52 കോടി രൂപയാണ് നല്‍കിയത്. വിഴിഞ്ഞം, മുല്ലൂര്‍, കോട്ടപ്പുറം, അടിമലത്തുറ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ മുഖ്യമന്ത്രിയില്‍ നിന്നും ജീവനോപാധി നഷ്ടപരിഹാരം സ്വീകരിച്ചു.

ജോസ് കെ.മാണിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിറുത്തില്ല: കോടിയേരി

കോട്ടയം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിറുത്തില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ യു.ഡി.എഫ് തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു. ജാത്യാചാര വേട്ടയ്ക്കെതിരെ പട്ടികജാതി ക്ഷേമസമിതി സംഘടിപ്പിച്ച മാനവിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ”രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മൂന്നാമതൊരു സ്ഥാനാര്‍ത്ഥിയെ നിറുത്തുമോയെന്നാണ് എല്ലാവരും Read More …

കോട്ടയത്ത് ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ ധൈര്യമുണ്ടോ: വെല്ലുവിളിച്ച്‌ കോടിയേരി

കോട്ടയം: കോട്ടയത്ത് ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ കേരളാ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജോസ് കെ മാണി എംപി സ്ഥാനം രാജിവെച്ച സാഹചര്യത്തില്‍ കോട്ടയത്തിന് എംപി ഇല്ലാതാകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തേക്ക് കോട്ടയത്ത് എംപി ഇല്ലാത്ത സ്ഥിതിയാണ് വരാന്‍പോകുന്നത്. ഇതോടെ ഏഴു കോടി രൂപയുടെ ആസ്തി വികസന ഫണ്ട് Read More …

ഓട്ടോയില്‍ യുവതിക്ക് നേരെ ഡ്രൈവറുടെ പീഡനശ്രമം; രക്ഷപ്പെടാനായി ഓട്ടോയില്‍ നിന്നും ചാടിയ യുവതിക്ക് ഗുരുതരം; പീഡിപ്പിക്കാന്‍ ശ്രമിച്ചത് ഭര്‍ത്താവിന്റെ സുഹൃത്ത്

തിരുവനന്തപുരം: ഓട്ടോയില്‍ യുവതിക്ക് നേരെ ഡ്രൈവറുടെ പീഡനശ്രമം. പീഡനത്തില്‍ നിന്നും രക്ഷപ്പെടാനായി ഓട്ടോയില്‍ നിന്നും എടുത്തുചാടിയ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ദേശീയപാതയില്‍ തോന്നയ്ക്കല്‍ പതിനാറാം മൈലിന് സമീപം ഞായറാഴ്ച രാത്രി ഒമ്ബതുമണിയോടെയാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിക്ക് റോഡില്‍വീണ് മുഖത്തും മൂക്കിനും സാരമായി പരിക്കേറ്റു. തുടര്‍ന്ന് യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ Read More …

ബി ജെ പിയെ പരാജയപ്പെടുത്താന്‍ ബി എസ് പി ക്ക് സിറ്റുകള്‍ നല്‍കാന്‍ തയ്യാറെന്ന് അഖിലേഷ് യാദവ്

ന്യൂഡല്‍ഹി :2019 ലെ പൊതു തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ ബി എസ് പി ക്ക് സിറ്റുകള്‍ നല്‍കാന്‍ തയ്യാറാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. പാര്‍ട്ടിയുടെ ചില സീറ്റുകള്‍ ബി.എസ്.പിക്ക് വിട്ടുനല്‍കാന്‍ തയാറാണെന്ന് അഖിലേഷ് വ്യക്തമാക്കി. മെയിന്‍പുരിയില്‍ നടന്ന പാര്‍ട്ടി പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.എസ്.പിയുമായി സഖ്യം രൂപീകരിച്ചിട്ടുണ്ട്. Read More …

രാജ്യസഭാ തെരെഞ്ഞെടുപ്പ് ; യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി നാമനിര്‍ദേശ പത്രിക നല്‍കി

തിരുവനന്തപുരം: രാജ്യസഭാ തെരെഞ്ഞെടുപ്പിനായി ജോസ് കെ മാണി നാമനിര്‍ദേശ പത്രിക നല്‍കി. ഉമ്മന്‍ചാണ്ടി, എം കെ മുനീര്‍, രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

യുഎഇയില്‍ ഈദ് അവധി പ്രഖ്യാപിച്ചു

അബുദാബി: യുഎഇയില്‍ ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു. മാസപ്പിറവി കാണുന്ന അന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് അവധി. വ്യാഴ്ചയാണ് മാസപ്പിറവി കാണുന്നതെങ്കില്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും വെള്ളിയാഴ്ചയാണെങ്കില്‍ ഞായര്‍ വരെയായിരിക്കും അവധിയെന്നാണ് വിവരം.