നെ​ഞ്ചുവേ​ദ​ന​യെ തു​ട​ര്‍​ന്നു ഇ​ന്ദ്രാ​ണി മു​ഖ​ര്‍​ജി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

മും​ബൈ: ഐ​എ​ന്‍​എ​ക്സ് മു​ന്‍ മേ​ധാ​വി ഇ​ന്ദ്രാ​ണി മു​ഖ​ര്‍​ജി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നെ​ഞ്ചുവേ​ദ​ന​യെ തു​ട​ര്‍​ന്നു മും​ബൈ​യി​ലെ ജെ​ജെ ആ​ശു​പ​ത്രി​യി​ലാ​ണ് മു​ഖ​ര്‍​ജി​യെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ അ​മി​ത​മാ​യ അ​ള​വി​ല്‍ മ​യ​ക്കുമ​രു​ന്ന് ഉ​ള്ളി​ല്‍​ച്ചെ​ന്ന​തി​നെ തു​ട​ര്‍​ന്നു മുഖര്‍ജിയെ ജെ​ജെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. മ​ക​ള്‍ ഷീ​ന ബോ​റ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ഇ​ന്ദ്രാ​ണി 2015 ഓ​ഗ​സ്റ്റ് മു​ത​ല്‍ ജു​ഡി​ഷ​ല്‍ ക​സ്റ്റ​ഡി​യി​ലാ​ണ്. ബൈ​ക്കു​ള ജ​യി​ലി​ല്‍ Read More …

കൊടുങ്കാറ്റ് ; ഉത്തര്‍പ്രദേശില്‍ വിവിധയിടങ്ങളിലായി 15 മരണം

മൊറാദാബാദ്: കൊടുങ്കാറ്റിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ വിവിധയിടങ്ങളിലായി 15 മരണം. ധാരാളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മൊറാദാബാദ്, മുസാഫര്‍ നഗര്‍, മീററ്റ്, സമ്ബാല്‍ എന്നിവിടങ്ങളിലാണ് പരുക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കാറ്റില്‍ മരങ്ങളും, ഇലക്‌ട്രിക്ക് പോസ്റ്റുകളും മറ്റും വീണിട്ടുണ്ട്. ഉത്തര്‍പ്രദേശിന്റെ വിവിധയിടങ്ങളില്‍ ശക്തമായ ഇടിയും മിന്നലും മഴയും ഉള്‍പ്പടെയുള്ള കൊടുങ്കാറ്റ് ഉണ്ടാകുമെന്ന് വ്യാഴാഴ്ച ഇന്ത്യന്‍ കാലാവസ്ഥ പഠന വിഭാഗം Read More …

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ വൈദ്യുത പോസ്റ്റില്‍ തൂങ്ങി മരിച്ച നിലയില്‍; പിന്നില്‍ ത്രിണമൂലെന്ന് ബിജെപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബല്‍റാംപൂറില്‍ ഒരു ഗ്രാമത്തില്‍ ബിജെപി പ്രവര്‍ത്തകനെ വൈദ്യുത പോസ്റ്റില്‍ തൂക്കി കൊന്നു. ശനിയാഴ്ചയായിരുന്നു സംഭവം. 32കാരനായ ദുലാല്‍ കുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ ടിഎംസി ആണെന്നാണ് ആരോപണം. ഇയാളെ വെള്ളിയാഴ്ച മുതല്‍ കാണാനില്ലായിരുന്നു. ബംഗാളില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭാഗമായി ബല്‍റാംപൂരില്‍ 18കാരനായ ബിജെപി പ്രവര്‍ത്തകന്‍ ത്രിലോചന്‍ മഹതോ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് Read More …

ഡ്യൂട്ടി ഫ്രീ ഷോപ്പിലൂടെ മദ്യം മറിച്ചുവിറ്റ് കോടികളുടെ നികുതി വെട്ടിച്ച കേസില്‍ പ്ലസ് മാക്‌സ് സിഇഒ അറസ്റ്റില്‍

കൊച്ചി : തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലൂടെ കോടികളുടെ നികുതി വെട്ടിച്ച കേസില്‍ പ്ലസ് മാക്‌സ് സിഇഒ അറസ്റ്റിലായി. പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് സിഇഒ ആര്‍. സുന്ദരവാസനാണ് അറസ്റ്റിലായിരിക്കുന്നത്. മദ്യം മറിച്ചുവിറ്റ് കോടികളുടെ നികുതി വെട്ടിച്ച കേസിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്.ആറു കോടി രൂപയുടെ വെട്ടിപ്പാണ് ഇയാള്‍ നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്. 2017 Read More …

വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് അഞ്ച് ദിവസം ഇനി ദക്ഷിണാഫ്രിക്കയില്‍

ദക്ഷിണാഫ്രിക്ക: ബ്രിക്‌സ്, ഐ.ബി.എസ്.എ. യോഗങ്ങളില്‍ പങ്കെടുക്കാന്‍ വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് ദക്ഷിണാഫ്രിക്കയിലേക്ക്. 5 ദിവസത്തേക്കാണ് സന്ദര്‍ശനം. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, എന്നീ രാജ്യങ്ങളുടെ ഒരു ഗ്രൂപ്പാണ് ബ്രിക്‌സ്. യുഎസ് വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച ജൂണ്‍ 4 ന് നടക്കുമെന്നും, വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന്റെ Read More …

നിയമസഭാ സമ്മേളനം തിങ്കളാഴ്ച മുതല്‍, പരിഗണിക്കാനുള്ളത് 36 ബില്ലുകള്‍

തിരുവനന്തപുരം: കാലാവധി പൂര്‍ത്തിയാകുന്ന 17 ഒാര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള നിയമനിര്‍മ്മാണ ബില്ലുകള്‍ അവതരിപ്പിക്കാനായി നിയമസഭയുടെ 12 ദിവസത്തെ സമ്മേളനം തിങ്കളാഴ്ച തുടങ്ങും. 21ന് സമാപിക്കും. പഞ്ചായത്തീരാജ്, കേരള മുനിസിപ്പാലിറ്റി നിയമത്തിലെ രണ്ട് ഭേദഗതി ബില്ലുകള്‍, ശങ്കാരചാര്യ സംസ്കൃതസര്‍വകലാശാല, കേരള സര്‍വകലാശാലയുടെ സെനറ്റ് സിന്‍ഡിക്കേറ്റ് എന്നിവയ്ക്ക് താല്‍ക്കാലിക ബദല്‍, കേരള സര്‍വകലാശാല നിയമഭേദഗതി എന്നിവ ഉള്‍പ്പെടെ ആറ് ബില്ലുകള്‍ Read More …

നിപാ: കോഴിക്കോട്‌ സ്‌കൂള്‍ തുറക്കുന്നത്‌ നീട്ടി

കോഴിക്കോട്‌ > നിപാ വൈറസ്‌ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട്‌ ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നത്‌ നീട്ടി. ജൂണ്‍ 12നാണ്‌ സ്‌കൂള്‍ തുറക്കുക. നേരത്തെ ജൂണ്‍ അഞ്ചിന്‌ സ്‌കൂള്‍ തുറക്കുമെന്നാണ്‌ അറിയിച്ചിരുന്നത്‌. സ്‌കൂള്‍ തുറക്കുന്നത്‌ നീട്ടണമെന്ന്‌ രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു.

കെവിന്‍ചേട്ടന്റെ അച്ഛനെയും അമ്മയെയും ചേച്ചി കൃപയെയും ഞാന്‍തന്നെ നോക്കും: നീനുവിന്റെ മൊഴി രേഖപ്പെടുത്തി

കോട്ടയം: ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട് ഭാര്യ നീനുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇനി അച്ഛനും അമ്മയും വന്നു വിളിച്ചാല്‍ താന്‍ പോകില്ലെന്നും കെവിന്റെ ഭാര്യയായി തന്നെ തുടരുമെന്നും നീനു നേരത്തെ പറഞ്ഞിരുന്നു. ‘കെവിന്‍ചേട്ടന്റെ അച്ഛനെയും അമ്മയെയും ചേച്ചി കൃപയെയും ഞാന്‍തന്നെ നോക്കും’ നീനു പറഞ്ഞു. നാല് മണിക്കൂറോളം നീനുവുമായി സംസാരിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ‘എന്നെ ജീവിക്കാന്‍ സമ്മതിക്കില്ലെന്നും Read More …