അത്‌ ജസ്‌നയല്ല; ചെങ്കല്‍പേട്ടില്‍ കണ്ടെത്തിയ മൃതദേഹം അണ്ണാ നഗര്‍ സ്വദേശിയുടേത്‌

കാഞ്ചീപ്പുരം ജില്ലയിലെ ചെങ്കല്‍പേട്ടില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. അണ്ണാനഗര്‍ സ്വദേശിനിയാണ്‌ മരിച്ചത്‌. പത്തനംതിട്ടയില്‍നിന്നും കാണാതായ ജസ്‌നയാണോ മരിച്ചതെന്ന്‌ സംശയമുണ്ടായിരുന്നു. അന്വേഷണത്തിനായി കേരള പൊലീസ്‌ ചെന്നൈയില്‍ എത്തിയിരുന്നു. മൃതദേഹം ജസ്‌നയുടേതല്ലെന്ന്‌ സഹോദരനും വ്യക്‌തമാക്കിയിരുന്നു. മെയ്‌ 28നാണ്‌ കുറ്റിക്കാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്‌.

നിപയുടെ പേരില്‍ കോ‍ഴിക്കോട് വ്യാജ ഹോമിയോ മരുന്ന് വിതരണം; മുപ്പതോളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

നിപയുടെ പേരില്‍ കോ‍ഴിക്കോട് വ്യാപക വ്യാജ ഹോമിയോ മരുന്ന് വിതരണം. മുപ്പതോളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യം. മണാശേരി ഹോമിയോ ആശുപത്രിയിലാണ് സംഭവം. നിപയ്ക്ക് ഹോമിയോ മരുന്ന് പരിഹാരമല്ലെന്ന് ആരോഗ്യമന്ത്രിയടക്കം വ്യക്തമാക്കിയ സാഹചര്യത്തിലാണ് മണാശേരി ഹോമിയോ ആശുപത്രിയിലെ വ്യാജ മരുന്ന് വിതരണം പുറത്ത് വരുന്നത്. വെള്ളിയാഴ്ച്ചയാണ് വ്യാപകമായി മരുന്ന് വിതരണം നടന്നത്. എന്നാല്‍ ഇത്തരത്തില്‍ മരുന്ന് വിതരണത്തിന് അനുമതി Read More …

നവജാത ശിശുവിനെ ഉപേക്ഷിച്ചത് ആളുകളുടെ പരിഹാസം ഭയന്നെന്ന് പിതാവ്

കൊച്ചി: ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫെറോന പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചത് ആളുകളുടെ പരിഹാസം ഭയന്നെന്ന് പിതാവ് ബിറ്റോ. ഭാര്യ നാലാമതും ഗര്‍ഭം ധരിച്ചപ്പോള്‍ സുഹൃത്തുക്കളും നാട്ടുകാരും മറ്റും പരിഹസിച്ചെന്നും അപമാന ഭയന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നുമാണ് ബിറ്റോയുടെ മൊഴി. എന്നാല്‍, ബിറ്റോയുടെ വാദം പോലീസ് പൂര്‍ണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല. എട്ട്, ആറ്, മൂന്ന് വയസുകളിലുള്ള മൂന്ന് ആണ്‍കുട്ടികളാണ് Read More …

ചെങ്ങന്നൂര്‍ തോല്‍വി: ചെന്നിത്തലക്കെതിരെ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവിന് നേരെ ഗുണ്ടാ ആക്രമണം; പിന്നില്‍ ഐസി ബാലകൃഷ്ണന്‍; കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയലക്ഷമിയെ തോല്‍പ്പിക്കാന്‍ ബാലകൃഷ്ണന്‍ ശ്രമിച്ചെന്നും ആരോപണം

കല്‍പ്പറ്റ: ചെങ്ങനൂര്‍ പരാജയത്തേതുടര്‍ന്ന് നേതൃത്വത്തിനെതിരെ സോഷ്യല്‍ മീഡിയത്തില്‍ പോസ്റ്റിട്ട വയനാട്ടിലെ കോണ്‍ഗ്രസ് നേതാവിനെതിരെ ഗുണ്ടാ ആക്രമണം. രമേശ് ചെന്നിത്തലക്കെതിരെയും വയനാട് ഡിസിസി പ്രസിഡന്റും എംഎല്‍എയുമായ ഐസി ബാലകൃഷ്ണനുമെതിരെയായിരുന്നു പോസ്റ്റ്. ഐസി ബാലകൃഷണനാണ് ഗുണ്ടാ ആക്രമണത്തിന് പിന്നിലെന്ന് കാണിച്ച്‌ അഞ്ചുകുന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി വൈസ് പ്രസിഡന്റ് അസീസ് അണിയേരി ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കി. ചെങ്ങന്നൂര്‍ Read More …

ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവരെ ശുശ്രൂഷിക്കാനെത്തിയ പലസ്തീനി യുവതി ഇസ്രായേല്‍ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചു

ഗാസ: ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവരെ ശുശ്രൂഷിക്കാനെത്തിയ പലസ്തീനി യുവതി റസാന്‍ നജ്ജാര്‍ ഇസ്രായേല്‍ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചു. ഇസ്രായേല്‍ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം നൂറോളം പലസ്തീനികള്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ ശുശ്രൂഷിക്കാനെത്തിയതാണ് റസാന്‍ നജ്ജാര്‍. കൈകള്‍ രണ്ടും എല്ലാവരും കാണുന്ന രീതിയില്‍ പൊക്കിയിട്ടും വെളുത്ത യൂണിഫോം ധരിച്ച റസാന്റെ നെഞ്ചിലേക്ക് ഇസ്രായേല്‍ സൈന്യം വെടിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം Read More …

സ്വര്‍ണ വില കുറഞ്ഞു;2,855 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. 22,840 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,855 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

പിഎസ്‌സിയുടെ ഇന്റവ്യൂകള്‍ ജൂലൈയിലേക്ക്‌ മാറ്റി

കൊച്ചി: 2018 ജൂണ്‍ 6, 7, 8, 12, 13 തീയതികളിലായി കേരള പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ ആസ്ഥാന ആഫീസില്‍ വച്ച്‌ നടത്താന്‍ നിശ്ചയി ച്ചിരുന്ന മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസവകുപ്പിലെ എല്‍ പി സ്കൂള്‍ അസിസ്റ്റന്റ് തസ്തിക ഉള്‍പ്പെടെയുളള ആസ്ഥാനഓഫീസിലെ എല്ലാ തസ്തികകളുടെയും ഇന്റര്‍വ്യൂ ജൂലൈമാസത്തിലേക്ക് മാറ്റിവച്ചു. 2018 ജൂണ്‍ 6, 7, 8 തീയതികളിലായി Read More …

ബിജെപിയെ തറപറ്റിക്കാന്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ കൈപിടിക്കാന്‍ ആംആദ്മി

ന്യൂഡല്‍ഹി: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കാന്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ കൈപിടിക്കാനൊരുങ്ങുകയാണ് ആംആദ്മി പാര്‍ട്ടി. ഇരുപാര്‍ട്ടികളും സഖ്യം സംബന്ധിച്ച ചര്‍ച്ച അണിയറയില്‍ തുടങ്ങിയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മെയ് 24 ന് സഖ്യസാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നതായും കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും അജയ് മാക്കനുമാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. Read More …