ഐ.പി.എല്‍: ഫേസ്ബുക്കില്‍ താരമായതും ധോണി

ന്യൂഡല്‍ഹി: 425 ദശലക്ഷം പോസ്റ്റുകള്‍, അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍.. ഐ.പി.എല്ലിന്‍െറ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫേസ്ബുക്കിന് ഇടംലഭിച്ച സീസണാണ് കഴിഞ്ഞ് പോകുന്നത്. ഐ.പി.എല്‍ 2018 സീസണുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഫേസ്ബുക്കില്‍ ഏറ്റവുമധികം പേര്‍ ചര്‍ച്ച ചെയ്ത താരം എം.എസ് ധോണിയാണ്. ചാമ്ബ്യന്മാരായ ചെന്നൈ ആണ് ടീമെന്ന നിലയില്‍ എല്ലാവരും ചര്‍ച്ച െചയ്തത്. തലയുടെ തിരിച്ചുവരവ് Read More …

സംസ്ഥാനത്ത് വാഹനപരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനപരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ജില്ലാ പോലീസ് മേധാവികള്‍ക്ക് ഇതു സംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയത്. ഇനിമുതല്‍ മുതല്‍ രാത്രികാലങ്ങളിലും ഹെല്‍മറ്റ് പരിശോധന നടത്തണം. ഹെല്‍മറ്റ് ചിന്‍സ്ട്രാപ്പ് ഉള്ളതും ഗുണനിലവാരമുള്ളതുമാണെന്ന് ഉറപ്പക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. എല്ലാ ട്രാഫിക് സിഗ്‌നലുകളും രാത്രി 12 വരെ പ്രവര്‍ത്തിക്കണം. മദ്യപിച്ച്‌ വാഹനമോടിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ Read More …

ഗൗരി ലങ്കേഷ് കൊലപാതകം; നാല് പ്രതികള്‍ കൂടി പിടിയില്‍

ബാംഗ്ലൂര്‍:  പ്രമാദമായ ഗൗരി ലങ്കേഷ് കൊലപാതകത്തില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയിലായി. മഹാരാഷ്ട്രയില്‍ നിന്നുള്ള അമോല്‍ കലേ (39), ഗോവയില്‍ നിന്നുള്ള അമിത് ദഗ്വാക്കര്‍ എന്ന പ്രദീപ് (39), കര്‍ണാടകയില്‍ നിന്നുള്ള മനോഹര്‍ ഏഡാവ് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ 12 ദിവസത്തേക്ക് കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി. സനാതന്‍ സന്‍സ്ത, ഹിന്ദു Read More …

ചെങ്ങന്നൂരില്‍ തോല്‍വിയ്ക്ക് കാരണം ഗ്രൂപ്പ് കളി: വി.എം.സുധീരന്‍

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ വി.എം.സുധീരന്‍. ചെങ്ങന്നൂരില്‍ ഗ്രൂപ്പ് കളി തോല്‍വിക്ക് കാരണമായെന്ന് സുധീരന്‍ ആരോപിച്ചു. ഗ്രൂപ്പ് മാനേജര്‍മാര്‍ ശൈലി മാറ്റണം. ഗ്രൂപ്പല്ല പാര്‍ട്ടിയാണ് വലുത്. പാര്‍ട്ടിയെക്കാള്‍ ഗ്രൂപ്പിന് പ്രാധാന്യം കൊടുക്കുന്ന രീതി മാറ്റണം. ഗ്രൂപ്പുണ്ടെങ്കിലെ മുന്നോട്ട് പോകാനാകൂ എന്ന കാഴ്ചപ്പാട് തന്നെ മാറണം. ഈ തോല്‍വി എല്ലാവരുടേയും കണ്ണ് തുറപ്പിക്കണമെന്നും Read More …

വെള്ളമൊഴിച്ച്‌ വളമിട്ട് വളര്‍ത്തണം,അതാണ് ഒരു യഥാര്‍ഥ നേതാവ് ചെയ്യേണ്ടത്: ദീപാ നിശാന്ത്

തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ മോശം കമന്റുകള്‍ ഇടുകയും ഫോണില്‍ വിളിച്ച്‌ അസഭ്യം പറയുകയും ചെയ്തവര്‍ക്കെതിരെ ശക്തമായി മറുപടി നല്‍കി ദീപാ നിശാന്ത്. കഴിഞ്ഞ ദിവസമായിരുന്നു ദീപാ നിശാന്തിന്റെ പരാതിപ്രകാരം മൂന്ന് പേരെ തൃശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇതിനു മറപടിയായി ബിജെപി നേതാവ് അഡ്വക്കേറ്റ് അനീഷ്‌കുമാര്‍ ദീപ നിശാന്തിനും മറുപടി നല്‍കിയിരുന്നു. Read More …

കെവിന്‍ വധം: കോട്ടയം മുന്‍ എസ്പി സാനുവിന്‍റെ ഉറ്റ ബന്ധു; വെളിപ്പെടുത്തലുമായി എഎസ്‌ഐ

കെവിന്‍റെ കൊലപാതകത്തില്‍ കോട്ടയം മുന്‍ എസ്പിക്കെതിരേ ആരോപണവുമായി അറസ്റ്റിലായ എഎസ്‌ഐ ബിജു. സാനുവിന്‍റെ അമ്മയുടെ ബന്ധുവാണ് എസ്പി മുഹമ്മദ് റഫീഖെന്ന് ബിജുവിന്‍റെ അഭിഭാഷകന്‍ ഏറ്റുമാനൂര്‍ കോടതിയില്‍ അറിയിച്ചു. അതേസമയം, പ്രതിയുടെ ബന്ധുവാണെന്ന് ആരോപണം നിഷേധിച്ച്‌ എസ്പി മുഹമ്മദ് റഫീഖ് രംഗത്തെത്തി. കേസ് ജയിക്കാന്‍ അഭിഭാഷകര്‍ ഉണ്ടാക്കുന്ന കഥയാണ് ഇതെന്നും. തനിക്ക് കൊല്ലത്ത് ബന്ധുക്കളില്ലെന്നും അദ്ദേഹം പറഞ്ഞു. Read More …

ആരെയും വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല, ഒടുവില്‍ മാപ്പ് പറഞ്ഞ് രജനീകാന്ത്

ചെന്നൈ: തൂത്തുക്കുടി സമരക്കാര്‍ക്കെതിരെ നടത്തിയ വിവാദപ്രസ്‌താവനയില്‍ മാപ്പ് പറഞ്ഞ് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. തന്റെ ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ”ഇന്നലെ വിമാനത്താവളത്തില്‍ വച്ച്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ എന്റെ പ്രതികരണം പരുക്കനും ഭീഷണി നിറഞ്ഞതുമായിരുന്നുവെന്ന് മാദ്ധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നു”- അദ്ദേഹം ട്വീറ്റ് Read More …

വിവാഹസദ്യയ്ക്ക് പോത്തിനെ കശാപ്പ് ചെയ്തിടത്ത് പൊലീസ് ഷോ; എടുക്കടാ ഇറച്ചി സ്റ്റേഷനിലേക്കെന്ന് ആക്രോശം; വധുവിന്റെ പിതാവ് കുഴഞ്ഞു വീണു; അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ്; പുലിവാല്‍ പിടിച്ച്‌ ആറന്മുള പൊലീസ്

പത്തനംതിട്ട: വെട്ടാന്‍ വരുന്ന പോത്തിനോട് വേദം ഓതരുതെന്ന് പഴഞ്ചൊല്ലുണ്ട്. പോത്തിനെ വെട്ടിക്കൊണ്ടിരുമ്ബോള്‍ വരുന്ന പൊലീസിനോടും ഇങ്ങനെ ചൊല്ലിയിട്ട് കാര്യമില്ലെന്ന് നാരങ്ങാനത്തുകാര്‍ക്ക് മനസിലായത് കഴിഞ്ഞ മാസമാണ്. വിവാഹ സല്‍ക്കാരത്തിന് പോത്തിനെ കശാപ്പ് ചെയ്യുന്നത് പൊലീസ് തടഞ്ഞു. ഇറച്ചി സ്റ്റേഷനിലേക്ക് എടുക്കാനും ഉത്തരവിട്ടു. രക്തസമ്മര്‍ദം അധികരിച്ച വധുവിന്റെ അച്ഛന്‍ കുഴഞ്ഞു വീണു. വിവാഹത്തിന് ഭക്ഷണം വിളമ്ബുന്നത് വൈകി. വിവാഹപ്പിറ്റേന്ന് Read More …