മാനഭംഗം ചെറുത്തതിന് തീ കൊളുത്തി കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം

കണ്ണൂര്‍: നിര്‍ത്തിയിട്ട തീവണ്ടി കംപാര്‍ട്ട്മെന്റില്‍ തനിച്ചിരിക്കെ ഇംഗിതത്തിന് വഴങ്ങാതിരുന്ന സ്ത്രീയെ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ ജീവനോടെ കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. മലപ്പുറം കടുങ്ങല്ലൂര്‍ കീഴശ്ശേരി വിളയില്‍ പോസ്റ്റ് ഓഫീസ് പരിധിയില്‍ താമസിക്കുന്ന കരുവാക്കോടന്‍ വീട്ടില്‍ ബീരാന്റെ ഭാര്യ പാത്തു എന്ന പാത്തൂട്ടി (48) കൊല്ലപ്പെട്ട കേസില്‍ Read More …

ചെങ്ങന്നൂരില്‍ പോളിങ് 50% കടന്നു; പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്ക്…

വിധിയെഴുത്ത് നടക്കുന്ന ചെങ്ങന്നൂരില്‍ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്. രാവിലെ ഏഴ് മണി മുതല്‍ ആരംഭിച്ച വോട്ടെടുപ്പില്‍ പലയിടത്തം വോട്ടര്‍മാരുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. എല്‍ ഡി എഫിന് വേണ്ടി സജി ചെറിയാനും യു ഡി എഫിന് വേണ്ടി ഡി വിജയകുമാറും എന്‍ ഡി എയ്ക്ക് വേണ്ടി പി എസ് ശ്രീധരന്‍ പിള്ളയുമാണ് മത്സരിക്കുന്നത്. ശക്തമായ ത്രികോണ Read More …

ജനസേവ ശിശുഭവന്‍ ഏറ്റെടുത്തതില്‍ സര്‍ക്കാരിന് ഹൈകോടതി നോട്ടീസ്

കൊച്ചി: ആലുവയിലെ ജനസേവ ശിശുഭവന്‍ ഏറ്റെടുത്തതില്‍ സര്‍ക്കാരിന് ഹൈകോടതി നോട്ടീസ് അയച്ചു. നടപടി ചോദ്യം ചെയ്തു ജനസേവ ശിശുഭവന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്. അനധികൃതമായാണ്​ കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നതെന്നും രേഖകള്‍ കൃത്യമല്ലെന്നുമുള്ള​ കണ്ടെത്തലി​​​​​െന്‍റ അടിസ്​ഥാനത്തിലായിരുന്നു സര്‍ക്കാര്‍​ നടപടി. എതിര്‍കക്ഷികളായ സംസ്ഥാന സര്‍ക്കാര്‍, ജില്ല കളക്ടര്‍, ശിശു ക്ഷേമ സമിതി എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. ശിശുഭവനിലെ 150 കുട്ടികളുടെ Read More …

കെവിന്‍ വധം: കോട്ടയത്ത് നാളെ ബിജെപി, യുഡിഎഫ് ഹര്‍ത്താല്‍

കോട്ടയം: കോട്ടയത്ത് പ്രണയിച്ച്‌ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ തട്ടികൊണ്ട് പോയ കോട്ടയം സ്വദേശി കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം. സിഎസ്ഡിഎസ് എന്ന സംഘടനയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ ബിജെപി കോട്ടയം Read More …

കെവിന്റെ കൊലപാതകം; ഭാര്യ നീനുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍

കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്‍ കെവിന്റെ ഭാര്യ നീനുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെവിന്റെ മരണവിവരം അറിഞ്ഞതിനെ തുടര്‍ന്നാണ് നീനുവിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഹിന്ദു ചേരമര്‍ വിഭാഗത്തില്‍പ്പെട്ട കെവിന്റെ വീട്ടുകാര്‍ പിന്നീട് ക്രിസ്തുമതം സ്വീകരിച്ചവരാണ്. സാമ്ബത്തികമായുള്ള പിന്നോക്കാവസ്ഥയും പിന്നോക്ക ജാതി ആയതിനാലുള്ള ദുരഭിമാനവുമാണ് നീനുവിന്റെ കുടുംബക്കാരെ കെവിന്റെ കൊലയിലേയ്ക്ക് Read More …

യുഎഇയില്‍ 2018ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു

യുഎഇ: 2018ലെ പൊതു അവധികള്‍ പ്രഖ്യാപിച്ച്‌ അബുദാബി സര്‍ക്കാര്‍. റമദാന്‍, ഹജ്ജ് തുടങ്ങിയ ഇസ്ലാം മതവുമായി ബന്ധപ്പെട്ട അവധികള്‍ ഹജ്ജ് കലണ്ടറിലൂടെയാണ് അറിയാന്‍ കഴിയുക. എന്നാല്‍ ഈ ദിവസങ്ങള്‍ പിറ കാണുന്നതിന് അനുസരിച്ച്‌ മാറിയേക്കാം. എല്ലാ വര്‍ഷവും നവംമ്ബര്‍ 30 രക്തസാക്ഷി ദിനമായി ആചരിക്കാന്‍ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ Read More …

മാധ്യമപ്രവര്‍ത്തകരെ നായ്​ക്കളെന്ന്​ വിളിച്ചയാളെ എ.​െഎ.എ.ഡി.എം.കെ പുറത്താക്കി

ചെന്നൈ: മാധ്യമപ്രവര്‍ത്തകരെ നായ്​ക്കളെന്ന്​ വിളിച്ച എ.​െഎ.എ.ഡി.എം.കെ പ്രവര്‍ത്തകനെ പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടിയുടെ പ്രവര്‍ത്തകരിലൊരാളായ ഹരി പ്രഭാക​രനെയാണ്​ പുറത്താക്കിയത്​. ട്വിറ്ററിലുടെയാണ്​ മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുന്ന പരാമര്‍ശം ഹരി പ്രഭാകരന്‍ നടത്തിയത്​. എ​.​െഎ.ഡി.എം.കെയുടെ ​െഎ.ടി വിങ്ങിലെ അംഗങ്ങളിലൊരാളാണ്​ ഹരി പ്രഭാകരന്‍. തൂത്തുക്കുടി സ്​റ്റര്‍ലൈറ്റ്​ പ്രക്ഷോഭത്തിലെ മാധ്യമ ഇടപെടലിനെ വിമര്‍ശിച്ചായിരുന്നു ഹരി പ്രഭാകര​​െന്‍റ ട്വീറ്റ്​. ഇൗ ട്വീറ്റിലാണ്​ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അധിക്ഷേപകരമായ Read More …

നിപ വൈറസ്: കോഴിക്കോട് മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി

മലപ്പുറം: നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി. കോഴിക്കോട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. വൈറസ് ബാധിച്ചതായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.