മധു വധം: ഹൈകോടതിയില്‍ പൊലീസ്​ റിപ്പോട്ട്​ സമര്‍പ്പിച്ചു

കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ പൊലീസ്​ ഹൈകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് മധുവി​​െന്‍റ കൊലപാതകമെന്ന്​ റിപ്പോര്‍ട്ടില്‍ പൊലീസ്​ ചൂണ്ടിക്കാട്ടി. ആദ്യമായിട്ടാണ് ഇത്രത്തിലൊരു ക്രൂരകൃത്യം കേരളത്തില്‍ നടക്കുന്നത്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ ആദിവാസികളും പുറത്തുള്ളവരും തമ്മില്‍ സംഘര്‍ഷത്തിനു സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും പൊലീസ്​ ആവശ്യപ്പെട്ടു. Read More …

ഇത് ഏറ്റവും വലിയ നുണ, ഞാനിപ്പോള്‍ വിവാഹം കഴിക്കുന്നില്ല -റൊണാള്‍ഡീഞ്ഞോ

താന്‍ ഒരേ സമയം തന്‍െറ രണ്ടു കാമുകിമാരെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതായ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച്‌ ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ. ഇത് ഏറ്റവും വലിയ നുണയാണ്. ഞാനിപ്പോള്‍ വിവാഹം കഴിക്കുന്നില്ല -റൊണാള്‍ഡീഞ്ഞോ വ്യക്തമാക്കി. റിയോ ഡി ജനീറോയില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് ബ്രസീല്‍ താരം ഇക്കാര്യം വെളിപ്പെടുത്തിയത്. കാമുകിമാരായ പ്രിസ്കില്ല കോലിയോ, ബിയാട്രിസ് സൗസെ എന്നിവരെ Read More …

രാജഭരണമല്ല; ജനാധിപത്യമാണ്; ഇനി മേലില്‍ മന്ത്രിമാരെ മുത്തുക്കുടയും താലപ്പൊലിയുമായി എതിരേല്‍ക്കരുത്

  ഇന്ന് സംസ്ഥാനത്തുള്ളത് രാജഭരണമല്ല, ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനാധിപത്യ സര്‍ക്കാരാണ്. അതിനാല്‍ മന്ത്രിമാരെ താലപ്പൊലിയും മുത്തുക്കുടകളുമായി എതിരേല്‍ക്കുകയും വരവേല്‍ക്കുകയും ചെയ്യേണ്ട കാര്യമില്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍. കുട്ടികളെ താലമെടുപ്പിച്ചും മുത്തുക്കുട പിടിപ്പിച്ചും ആര്‍ഭാടത്തോടെയുള്ള ആനയിക്കലും സ്വീകരണങ്ങളും ഒഴിവാക്കണമെന്നത് ഇടതുപക്ഷസര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗതീരുമാനമാണ്. ഈ പ്രഖ്യാപിതനയമാണ് താന്‍ പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. വലിയപറമ്ബ് ഗ്രാമപ്പഞ്ചായത്തില്‍ സ്മാര്‍ട്ട് വില്ലേജ് Read More …

സാമ്ബത്തിക പ്രതിസന്ധി, സഹായം അഭ്യര്‍ത്ഥിച്ച്‌ കോണ്‍ഗ്രസ് ജനങ്ങളിലേക്ക്

ന്യൂഡല്‍ഹി: സാമ്ബത്തിക പ്രതിസന്ധിയുണ്ടെന്ന് സമ്മതിക്കാന്‍ പാര്‍ട്ടി നാണക്കേട് കരുതേണ്ടെന്ന ശശി തരൂര്‍ എം.പിയുടെ ട്വീറ്റിന് പിന്നാലെ ക്രൗഡ് ഫണ്ടിംഗിന് ഇറങ്ങാന്‍ കോണ്‍ഗ്രസ്. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ചെറിയ സംഭാവനയെന്ന പേരില്‍ ജനങ്ങളില്‍ നിന്ന് പണപ്പിരിവ് നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. പാര്‍ട്ടിക്ക് ജനങ്ങളുടെ പിന്തുണയും സഹായവും ആവശ്യമാണെന്നും സഹായിക്കണമെന്നും കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ആവശ്യപ്പെട്ടു. 2019ലെ തിരഞ്ഞെടുപ്പില്‍ Read More …

തൂത്തുക്കുടി വെടി​െവപ്പ്​: സി.ബി.​െഎ അന്വേഷണ ഹരജി തിങ്കളാഴ്​ച പരിഗണിക്കും

ന്യൂഡല്‍ഹി: തൂത്തുക്കുടിയില്‍ സമരക്കാര്‍ക്ക്​ നേരെ പൊലീസ്​ നടത്തിയ വെടി​െവപ്പിനെതിരെ നല്‍കിയ ഹരജി പരിഗണിക്കുന്നത്​ സുപ്രീംകോടതി തിങ്കളാഴ്​ചത്തേക്ക്​ മാറ്റി. കേസ്​ ഇന്ന്​ കേള്‍ക്കാന്‍ സാധിക്കില്ലെന്ന്​ കോടതി പറഞ്ഞു. തൂത്തുക്കുടിയിലെ പൊലീസ്​ വെടിവെപ്പില്‍ സി.ബി.​െഎ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്​ ജി.എസ്​ മണി എന്നയാളാണ്​ ഹരജി നല്‍കിയത്​. നൂറു ദിവസത്തിലേറെയായി തൂത്തുക്കുടിയില്‍ സ്​റ്റെര്‍ലൈറ്റ്​ കോപ്പര്‍ പ്ലാന്‍റിനെതിരായി നാട്ടുകാര്‍ സമരം നടത്തുന്നു. പ്ലാന്‍റ്​ Read More …

ജേക്കബ് തോമസിനെ വെട്ടിനിരത്തി വിജിലന്‍സ്, ഉത്തരവുകള്‍ കൂട്ടത്തോടെ റദ്ദാക്കി

തിരുവനന്തപുരം: വകുപ്പ് തലവനായിരിക്കെ ജേക്കബ് തോമസ് പുറപ്പെടുവിച്ച ഉത്തരവുകള്‍ പൂര്‍ണമായും വെട്ടിനിരത്തി വിജിലന്‍സ് . ജേക്കബ് തോമസിന്റെ 36 സര്‍ക്കുലറുകളില്‍ മൂന്നെണ്ണമൊഴികെ ബാക്കിയെല്ലാം വിജിലന്‍സ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്‌ടര്‍ എന്‍.സി. അസ്താന റദ്ദാക്കി. കേസന്വേഷണം, സോഷ്യല്‍ ഓഡിറ്റ്, കുറ്റപത്രങ്ങള്‍എന്നീ വിഷയങ്ങളില്‍ ജേക്കബ് തോമസിന്റെ സര്‍ക്കുലറുകള്‍ ചട്ടവിരുദ്ധമാണെന്ന് മൂന്നംഗ സമിതി നേരത്തെ കണ്ടെത്തിയിരുന്നു. കേന്ദ്ര Read More …

നിപയ്‌ക്കൊപ്പം ഡെങ്കിപ്പനി ആശങ്കയില്‍ മലപ്പുറം

മലപ്പുറം: നിപ വൈറസ് ആശങ്ക നിലനില്‍ക്കുമ്ബോഴും ഡെങ്കിപ്പനി വ്യാപകമാകുന്നതിന്റെ ആശങ്കയിലാണ് മലപ്പുറം ജില്ല. കൃത്യമായ പ്രതിരോധ സംവിധാനങ്ങള്‍ ഇല്ലാത്തതും രോഗികള്‍ക്ക് തിരിച്ചടിയാകുന്നു. ജില്ലയില്‍ അറുപതിലേറെ പേര്‍ ഡെങ്കിപ്പനി ബാധിച്ച്‌ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

പിണറായിക്ക് ചെന്നിത്തലയുടെ ഫ്യുവല്‍ ചലഞ്ച്

ചെങ്ങന്നൂര്‍: സോഷ്യല്‍ മീഡിയയിലെ രാഹുല്‍ ഗാന്ധി -നരേന്ദ്ര മോദി ട്വിറ്റര്‍ യുദ്ധം ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരേ തിരിച്ചു വിട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ധനവില ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്തതിനാല്‍ അധിക നികുതി വേണ്ടെന്ന് വയ്ക്കണം എന്ന ചലഞ്ച് ആണ് ട്വിറ്റര്‍ വഴി പിണറായിക്ക് മുന്നില്‍ ഉയര്‍ത്തിയിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അധിക Read More …