കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ ഗ​വ​ര്‍​ണ​റാ​യി നി​യ​മി​ച്ചു. മി​സോ​റം ഗ​വ​ര്‍​ണ​റാ​യാ​ണ് കു​മ്മ​ന​ത്തി​ന്‍റെ നി​യ​മ​നം. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ ഉ​ത്ത​ര​വ് ഇ​റ​ങ്ങി. നി​ല​വി​ലെ ഗ​വ​ര്‍​ണ​ര്‍ നി​ര്‍​ഭ​യ് ശ​ര്‍​മ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് കു​മ്മ​ന​ത്തെ നി​യ​മി​ക്കു​ന്ന​ത്. നി​ര്‍​ഭ​യ് ശ​ര്‍​മ​യു​ടെ കാ​ലാ​വ​ധി ഈ ​മാ​സം 28 ന് ​അ​വ​സാ​നി​ക്കും.

മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ്

മലപ്പുറം: കാലവര്‍ഷം ശക്തിപ്രാപിച്ചു തുടങ്ങിയതോടെ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതായി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. അപകടം ഒഴിവാക്കാന്‍ മുന്‍കരുതലുകളെടുക്കണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മെയ് 28 വരെ അതിതീവ്ര മഴ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മു്ന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇന്ന് അതിശക്തമായ മഴ ലഭിക്കുമെന്നതിനാല്‍ ജില്ലയില്‍ ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ അറിയിച്ചു. താലൂക്ക് Read More …

ബിജെപിക്ക് വേണ്ടി വര്‍ഗീയ ഭിന്നിപ്പിന് കോടികള്‍: ഒളി ക്യാമറയില്‍ കുടുങ്ങി മാധ്യമ ഭീമന്മാര്‍

ന്യൂഡല്‍ഹി > രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം നടത്തി വോട്ടുകള്‍ ഭിന്നിപ്പിച്ച്‌ സംഘപരിവാറിന് അനുകൂല തരംഗം സൃഷ്ടിക്കുന്നതിന് വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതിന് ടൈംസ് ഓഫ് ഇന്ത്യയും ഇന്ത്യന്‍ എക്‌സ്പ്രസും ഉള്‍പ്പെടെയുള്ള മാധ്യമഭീമന്‍മാര്‍ കോടികള്‍ ആവശ്യപ്പെടുന്ന വീഡിയോ പുറത്ത്. രാജ്യത്തെ വലുതും ചെറുതുമായി മാധ്യമസ്ഥാപനങ്ങളില്‍ കോബ്ര പോസ്റ്റ് നടത്തിയ ഒളിക്യാമറ ഓപ്പറേഷനുകളിലൂടെയാണ് ഈ ഞെട്ടിക്കുന്ന വിവരം പുറം ലോകം Read More …

ആദിവാസി ബാലികയെ പീഡിപ്പിച്ച സംഭവം: പ്രതി കോടതിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു

പാലക്കാട്: അട്ടപ്പാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ടു. കാരറ സ്വദേശി വീനസ് ആണ് ഓടി രക്ഷപ്പെട്ടത്. കേസിലെ എല്ലാ പ്രതികളെയും ഇന്ന് കോടതയില്‍ ഹാജരാക്കുന്നതിനിടെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. പൊലീസ് വാഹനത്തില്‍ നിന്നും മണ്ണാര്‍ക്കാട് സ്പെഷ്യല്‍ കോടതിയില്‍ ഇറക്കുന്നതിനിടെയാണ് സംഭവം. ഓടിപ്പോയ പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പ്രതിക്കായി Read More …

വൈകല്യത്തെ തോല്‍പ്പിച്ച വര; പ്രശംസ പിടിച്ചുപറ്റി ഷൈന്‍ സെബാസ്റ്റ്യന്റെ ചിത്രപ്രദര്‍ശനം

മാനന്തവാടി: വൈകല്യങ്ങള്‍ക്കിടയിലും വരയെ സ്‌നേഹിച്ച ഷൈന്‍ വരച്ചുകൂട്ടിയ ചിത്രങ്ങളിലേറെയും മനുഷ്യാവസ്ഥകളും പ്രകൃതിയുമായിരുന്നു. ഒടുവില്‍ ഷൈന്‍ സ്വരുക്കൂട്ടിവെച്ച ചിത്രങ്ങളെല്ലാം മാനന്തവാടിയിലെ ആര്‍ട്ട്ഗാലറിയിലെ പ്രദര്‍ശനത്തിനെത്തിച്ചപ്പോള്‍ ആ യുവചിത്രകാരനെ പ്രശംസ കൊണ്ട് മൂടാനെത്തിയത് നിരവധി പേര്‍. അംഗ വൈകല്യങ്ങള്‍ കൊണ്ടും അനുബന്ധ രോഗങ്ങള്‍ കൊണ്ടും ഏറെ കഷ്ടപ്പെട്ട അനുഭവമാണ് കാവുംമന്ദം സ്വദേശിയായ ഷൈന്‍ സെബാസ്റ്റ്യന്റേത്. പ്ലസ്റ്റു പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം Read More …

റിപ്പോര്‍ട്ടിങ്ങിനെത്തിയ മാധ്യമ പ്രവര്‍ത്തകനെ സുന്ദരാ എന്ന് വിളിച്ച അവതാരകയുടെ പണിപോയി

തത്സമയ റിപ്പോര്‍ട്ടിങ്ങിനെത്തിയ മാധ്യമ പ്രവര്‍ത്തകനെ സുന്ദരാ എന്ന് വിളിച്ച അവതാരകയെ സസ്‌പെന്‍ഡ് ചെയ്‌തു. കുവൈറ്റ് ടിവി വാര്‍ത്ത ചാനലിലെ അവതാരക ബാസിമ അല്‍ ഷാമറിനെയാണ് കുവൈറ്റ് വാര്‍ത്താ മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്‌തത്‌. മുനിസിപ്പില്‍ തിരഞ്ഞെടുപ്പിന്റെ തത്സമയ റിപ്പോര്‍ട്ടിങ്ങിനിടെയാണ് സംഭവം നടന്നത്. റിപ്പോര്‍ട്ടിങ്ങിന് തയാറാകുന്ന റിപ്പോര്‍ട്ടറോട് നിങ്ങള്‍ കൂടുതല്‍ ഒരുങ്ങേണ്ട, സുന്ദരനാണെന്ന കമന്റാണ് അവതാരക പാസാക്കിയത്.ചില പാര്‍ലമെന്റ് Read More …

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ്; ബിജെപിക്ക് വന്‍തിരിച്ചടിയാവുമെന്ന് സര്‍വ്വേ; രാജസ്ഥാനും മധ്യപ്രദേശും നഷ്ടപ്പെടും

ദില്ലി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് മോദിയ്ക്ക് തിരിച്ചടിയാവുമെന്ന് സര്‍വ്വേ കണക്കുകള്‍. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ നേടിയ 336 സീറ്റുകള്‍ 2019ല്‍ 274 ആയി കുറയുമെന്നാണ് എബിപി ന്യൂസ് നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതോടൊപ്പം എന്‍ഡിഎ സര്‍ക്കാരിനെതിരെയുള്ള അസംതൃപ്തി ഒരു വര്‍ഷത്തിനിടെ 20 ശതമാനം വര്‍ധിച്ചുവെന്നും കണക്കുകള്‍. ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന രാജസ്ഥാനും മധ്യപ്രദേശും Read More …

കണ്ണൂരില്‍ സിപിഎം ലീഗ് സംഘര്‍ഷത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കു പരുക്ക്

കണ്ണൂര്‍: കണ്ണൂരിലെ സിപിഎം ലീഗ് സംഘര്‍ഷത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു.അടുത്തിടെ ലീഗില്‍ നിന്നു രാജിവച്ച്‌ സിപിഎമ്മില്‍ ചേര്‍ന്ന എം.സിദ്ദിഖ്, മുഹമ്മദ് കുഞ്ഞി എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിങ്ങോം പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.