ഡിജിപി ജേക്കബ് തോമസിന് വിദേശയാത്രക്ക് അനുമതിയില്ല

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന് വിദേശയാത്രക്ക് അനുമതിയില്ല. ജേക്കബ് തോമസ് അച്ചടക്ക നടപടികളോട് സഹകരിക്കുന്നില്ലെന്നാണ് ചീഫ് സെക്രട്ടറി നല്‍കുന്ന വിശദീകരണം. അമേരിക്ക, കാനഡ, സ്വിറ്റ്‌സര്‍ലാന്റ് എന്നിവിടങ്ങളില്‍ പോകാനാണ് ജേക്കബ് തോമസ് അനുമതി ചോദിച്ചത്. വിദേശത്തേക്ക് പോയാല്‍ അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട അന്വേഷണം നീളുമെന്നും ചീഫ് സെക്രട്ടറി പ്രതികരിച്ചു.

ക​ര്‍​ണാ​ട​ക​യിലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്: സി​ദ്ധ​രാ​മ​യ്യ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു

ബം​ഗ​ളൂ​രു: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ക​ര്‍​ണാ​ട​ക​യി​ല്‍ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. ചാ​മു​ണ്ഡേ​ശ്വ​രി​യി​ല്‍ നി​ന്നു​മാ​ണ് സി​ദ്ധ​രാ​മ​യ്യ ജ​ന​വി​ധി തേ​ടു​ന്ന​ത്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി​യും പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. ബി​ടി​എം ലേ​ഒൗ​ട്ടി​ല്‍​നി​ന്നു​മാ​ണ് റെ​ഡ്ഡി മ​ത്സ​രി​ക്കു​ന്ന​ത്. ചാ​മു​ണ്ഡേ​ശ്വ​രി​യി​ല്‍ സി​ദ്ധ​രാ​മ​യ്യ​യ്ക്കു ജ​യ​സാ​ധ്യ​ത കു​റ​വാ​ണെ​ന്നും അ​തി​നാ​ല്‍ ബ​ദാ​മി​യി​ല്‍​കൂ​ടി മ​ത്സ​രി​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ദ്ദേ​ഹം ചാ​മു​ണ്ഡേ​ശ്വ​രി​യി​ല്‍​നി​ന്നു മാ​ത്രം മ​ത്സ​രി​ക്കാ​നു​ള്ള നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യാ​ണ് Read More …

ഇംപീച്ച്‌മെന്റ് നീക്കം ജഡ്ജുമാരെ ഭീഷണിപ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ആയുധം: അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കത്തിനെതിരെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇംപീച്ച്‌മെന്റ് നീക്കം വിവാദ കേസുകളില്‍ വാദം കേള്‍ക്കുന്ന ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്നതിനുള്ള രാഷ്ട്രീയ ആയുധമായി കോണ്‍ഗ്രസ് ഉപയോഗിക്കുകയാണെന്ന് ജെയ്റ്റ്‌ലി ആരോപിച്ചു. ജസ്റ്റിസ് ലോയ കേസിലെ സുപ്രീം കോടതി വിധി പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണ് തുറന്നു കാട്ടിയതെന്നും അരുണ്‍ ജെയ്റ്റ്‌ലി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. Read More …

കയ്യാംകളിയില്‍ കപ്പ് കളഞ്ഞ് ഈസ്റ്റ് ബംഗാള്‍, പ്രഥമ സൂപ്പര്‍ കപ്പ് ബെംഗളൂരുവിന്

ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് പ്രഥമ സൂപ്പര്‍ കപ്പില്‍ മുത്തമിട്ട് ബെംഗളൂരു എഫ്സി. ഒരു ഗോളിനു പിന്നില്‍ പോയ ശേഷമാണ് മികച്ച ജയം നേടി ബെംഗളൂരു ഇന്ത്യന്‍ ഫുട്ബോളില്‍ തങ്ങളുടെ ആധിപത്യം ഉറപ്പാക്കിയത്. എല്ലാ സീസണിലും ഒരു കപ്പ് നേടുകയെന്ന നേട്ടമാണ് ഇതോടെ ബെംഗളൂരു എഫ്സി സ്വന്തമാക്കിയിരിക്കുന്നത്. ഒന്നാം പകുതിയില്‍ ഇരു ടീമുകളും Read More …

കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചു. ക​ലൂ​രി​ല്‍ മെ​ട്രോ റെ​യി​ലി​നോ​ടു ചേ​ര്‍​ന്ന കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ണ​തി​നെ തു​ട​ര്‍​ന്നു വെ​ട്ടി​ച്ചു​രു​ക്കി​യ സ​ര്‍​വീ​സാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്. ട്രാ​ക്ക് പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യ​തോ​ടെ​യാ​ണ് സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ച്ച​ത്. പ്ര​മു​ഖ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല വ​രെ നി​ര്‍​മാ​ണം ന​ട​ത്തി​യി​രു​ന്ന ഭാ​ഗ​ങ്ങ​ളാ​ണ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്. 30 മീ​റ്റ​ര്‍ നീ​ള​മു​ള്ള പി​ല്ല​റു​ക​ള്‍ മ​റി​ഞ്ഞു വീ​ണു. Read More …

ബാലപീഡകര്‍ക്ക് വധശിക്ഷ: നിര്‍ദേശവുമായി കേന്ദ്രം സുപ്രിംകോടതിയില്‍

ദില്ലി: ബാലപീഡകര്‍ക്ക് വധശിക്ഷ നല്‍കണമെന്ന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. 12 വയസിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വേണമെന്നും ഇതിനായി പോക്‌സോ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാമെന്നുമാണ് കേന്ദ്രം, സുപ്രിംകോടതിയെ അറിയിച്ചത്. കശ്മീരിലെ കത്വവയില്‍ എട്ടുവയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവം രാജ്യവ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ സംഭവത്തിന്റെ പേരില്‍ അന്താരാഷ്ട്രവേദികളില്‍ ഇന്ത്യക്ക് നാണക്കേടുമുണ്ടായതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ Read More …

സൗദിയിലെ ഫനാതീറില്‍ ഭൂമികുലുക്കം

ജുബൈല്‍: ജുബൈല്‍ ഫനാതീറില്‍ ഭൂമികുലുക്കം. വ്യാഴാഴ്ച രാവിലെ 10 മണിയോടെയായിരുന്നു ഭൂമികുലുക്കം ഉണ്ടായത്. ഇതേത്തുടര്‍ന്ന് സ്ഥാപനങ്ങളില്‍ നിന്നും മറ്റും ആളുകളെ പുറത്തേക്ക് മാറ്റി. ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ഹസന്‍

വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിക്കാനിടയായ സംഭവം സിബിഐ അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏപ്രില്‍ 23 രാത്രി മുതല്‍ 24 രാവിലെ വരെ എറണാകുളത്ത് നിരാഹാര സമരം നടത്തുമെന്നും ഹസന്‍ അറിയിച്ചു. ചെന്നിത്തലക്കൊപ്പം മറ്റ് യു.ഡി.എഫ് നേതാക്കളും നിരാഹാര സമരത്തില്‍ പങ്കെടുക്കും. Read More …