രാമക്ഷേത്രം പൊളിച്ചത് ഇന്ത്യയിലെ മുസ്ലീമുകളല്ല; ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതിനു പിന്നില്‍ വിദേശശക്തികള്‍: മോഹന്‍ ഭഗവത്

മുംബൈ: അയോധ്യ തര്‍ക്കവിഷയം വീണ്ടും ഉയര്‍ത്തി ആര്‍.എസ്.എസ് േേധാവി േോഹന്‍ ഭഗവത്. രാമക്ഷേത്രം പൊളിച്ചത് ഇന്ത്യയിലെ മുസ്ലീം സമൂഹമല്ല. ഇന്ത്യക്കാര്‍ക്കാര്‍ അത്തരത്തില്‍ പെരുമാറാന്‍ കഴിയില്ല. ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതിന് പിന്നില്‍ വിദേശശക്തികളാണ്. ഇന്ത്യക്കാരുടെ ആത്മവീര്യം തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ഭഗവത് പറഞ്ഞു. ഞായറാഴ്ച പല്‍ഘറില്‍ വിരാട്ടഖ് ഹിന്ദു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിനുള്ളില്‍ തന്നെ രാമക്ഷേത്രം പുനഃസ്ഥാപിക്കേണ്ടത് Read More …

പിണറായി സര്‍ക്കാര്‍ തീവ്രവാദ ശക്തികളുടെ പാദസേവകരായി തീര്‍ന്നുവെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ ആരോപണവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. പിണറായി സര്‍ക്കാര്‍ തീവ്രവാദശക്തികളുടെ പാദസേവകരായിത്തീര്‍ന്നിരിക്കുകയാണെന്ന് സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കശ്മീര്‍ സംഭവത്തിന്റെ മറവില്‍ സി. പി. എമ്മുകാരുടെ സഹായത്തോടെ മുസ്‌ലീം തീവ്രവാദസംഘടനകള്‍ കേരളത്തില്‍ പലയിടത്തും വര്‍ഗ്ഗീയസംഘര്‍ഷങ്ങളുണ്ടാക്കാന്‍ നീക്കം തുടങ്ങിയെന്ന് അദ്ദേഹം തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇന്ന് പലയിടത്തും അപ്രഖ്യാപിത ഹര്‍ത്താല്‍ Read More …

ദുരിതത്തിലാക്കുന്ന സമരം ; ചികിത്സ നിഷേധിക്കപ്പെട്ട ആദിവാസി സ്ത്രി മരണമടഞ്ഞു

സംസ്ഥാനത്ത് ജനങ്ങളെ ദുരിതത്തിലാക്കി ഡോക്ടര്‍മാര്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സമരം കാരണം ചികിത്സ നിഷേധിക്കപ്പെട്ട ആദിവാസി സ്ത്രി ചാപ്പ മരണമടഞ്ഞു. അവശനിലയില്‍ ആശുപത്രിയിലെത്തിയിട്ടും ചികിത്സ നിഷേധിക്കപ്പെട്ടതോടെയാണ് അറുപത്തിയൊന്നുകാരിയായ ചപ്പ മരിച്ചത്. അതേസമയം ഡോക്ടര്‍മാരുടെ സമരം നേരിടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. കെജിഎംഒഎ നേതാക്കളെ സ്ഥലം മാറ്റി. Read More …

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി അമേഠിയില്‍

ന്യൂഡല്‍ഹി: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അമേഠിയിലേക്ക്. ആദ്യത്തെ രണ്ട് ദിവസം അമേഠിയില്‍ ചെലവിടുന്ന രാഹുല്‍ മൂന്നാമത്തെ ദിവസം റായ്ബറേലിയിലെത്തും. അമേഠിയില്‍ ശുക്ല ബാസാറിലെ ജൈനാബ്ഗഞ്ച് മാന്ദിയില്‍ രാഹുല്‍ ഇന്ന് കിസാന്‍ ചൗപാല്‍(കര്‍ഷകരുമായുള്ള കൂടിക്കാഴ്ച) നടത്തും. തുടര്‍ന്ന് രാഹുല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രയുടെയും, ഒരു റോഡ് പദ്ധതിയുടെയും ഒരു പ്രൈവറ്റ് സ്‌കൂളിന്റെയും Read More …

കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; 26സ്വര്‍ണ്ണവുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത്

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം കുറിച്ചപ്പോള്‍ തലയുയര്‍ത്തി ഇന്ത്യ. 26 സ്വര്‍ണവും 20 വെള്ളിയും 20 വെങ്കലവും അടക്കം 66 മെഡലുകള്‍ വാരിക്കൂട്ടിയാണ് ഇന്ത്യ ഗെയിംസ് ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. 80 സ്വര്‍ണവും 59 വെള്ളിയും 59 വെങ്കലവും അടക്കം 198 മെഡലുകളോടെ ആതിഥേയരായ ഓസ്ട്രേലിയയാണ് ഗെയിംസില്‍ ജേതാക്കളായത്. 45 Read More …

ഡോക്ടര്‍മാരുടെ സമരം: സര്‍ക്കാര്‍ ദുര്‍വാശി ഉപേക്ഷിച്ച്‌ ചര്‍ച്ചക്ക്​ തയാറാവണം -രമേശ് ചെന്നിത്തല

തിരുവനന്തപരും: പണിമുടക്കുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുകയില്ല എന്ന ദുര്‍വാശി ഉപേക്ഷിച്ച്‌ സര്‍ക്കാര്‍ ചര്‍ച്ചക്ക്​ തയാറാവണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാവപ്പെട്ട ആയിരക്കണക്കിന് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സ്വകാര്യ ആശുപത്രികളില്‍ പോകാന്‍ കഴിവില്ലാത്തവര്‍ നരകയാതന അനുഭവിക്കുകയാണ്. അവരുടെ ജീവന്‍ പന്താടപ്പെടുകയാണ്. ഈ ഘട്ടത്തില്‍ പണിമുടക്കിയവരുമായി ചര്‍ച്ച നടത്തുകയില്ലെന്ന ജനാധിപത്യ വിരുദ്ധമായ നയമാണ് ആരോഗ്യ മന്ത്രി ഷൈലജ Read More …

കായല്‍ കൈയേറ്റം: തോമസ്​ ചാണ്ടി സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിച്ചു

ന്യൂഡല്‍ഹി: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട്​ ഹൈകോടതി പരാമര്‍ശം നീക്കണമെന്ന്​ ആവശ്യപ്പെട്ട്​ തോമസ്​ ചാണ്ടി സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിച്ചു. കേസ്​ നല്‍കു​േമ്ബാള്‍ തോമസ്​ ചാണ്ടി സ​ംസ്​ഥാന മന്ത്രിയാണ്​. എന്നാല്‍ ഇപ്പോള്‍ മന്ത്രിസ്​ഥാനമില്ല. അതിനാല്‍ കേസുമായി മുന്നോട്ടു പോകാന്‍ താത്​പര്യമില്ലെന്ന്​ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. മന്ത്രിയല്ലാത്തതിനാല്‍ സുപ്രീം കോടതിയിലെ കേസ്​ പിന്‍വലിച്ച്‌​ ഹൈകോടതിയിലെ കേസുമായി മുന്നോട്ടുപോകാന്‍ Read More …

ഇടത് സര്‍ക്കാരിന്റെ കാലത്ത് മൂന്നാംമുറ അനുവദിക്കില്ലെന്ന് കോടിയേരി

തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ കാലത്ത് മൂന്നാംമുറ അനുവദിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മൂന്നാംമുറ നടത്തുന്നവര്‍ സേനയ്ക്ക് പുറത്തായിരിക്കുമെന്നും കോടിയേരി പറഞ്ഞു. വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം. വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മരണത്തില്‍ ഉത്തരവാദികള്‍ എത്ര ഉന്നതരായാലും നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസുകാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി Read More …