ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 1129 പോലീസുകാര്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 1129 പോലീസുകാര്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു. ഒരു മാസത്തിനുള്ളില്‍ നിലപാട് അറിയിക്കാന്‍ ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹനദാസ് നിര്‍ദേശം നല്‍കി. കേരള പോലീസില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 1129 പേര്‍ ജോലി ചെയ്യുന്നുണ്ടെന്ന് വിവരാവകാശ രേഖയിലൂടെ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. Read More …

ശ്രീജിത്തിന്റെ മരണം: സി.ഐ അടക്കം നാല് പേര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: ശ്രീജിത്തിന്റെ കസ്‌റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ ആരോപണ വിധേയനായ പറവൂര്‍ സി.ഐ എന്നിവരടക്കം നാല് പേരെ സസ്‌പെന്‍ഡ് ചെയ്തു.

മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നടത്താന്‍ മാനേജ്‌മെന്റുകള്‍ക്കല്ലെ അവകാശം: സുപ്രിം കോടതി

ദില്ലി: മാനേജ്‌മെന്റ് ക്വാട്ടയില്‍ ഉള്ള സീറ്റുകളില്‍ പ്രവേശനം നടത്താന്‍ മാനേജ്‌മെന്റുകള്‍ക്കല്ലേ അധികാരമെന്ന് സുപ്രിം കോടതി. മലബാര്‍ മെഡിക്കല്‍ കോളെജിലെ പത്ത് വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ വാദത്തിനിടെയാണ് സുപ്രിം കോടതിയുടെ ചോദ്യം. ഹര്‍ജിയില്‍ നാളെയും വാദം തുടരും. വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയിട്ടില്ല എന്നത് മാത്രമാണോ സര്‍ക്കാരിന്റെ കേസെന്നും കോടതി ആരാഞ്ഞു. എന്നാല്‍ സ്‌പോട്ട് Read More …

തിളങ്ങി ഇന്ത്യ; ഡിസ്കസ് ത്രോയില്‍ വെള്ളിയും വെങ്കലവും

ഗോള്‍ഡ് കോസ്റ്റ്: മിന്നുന്ന പ്രകടനവുമായി കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയില്‍ ഇന്ത്യന്‍ താരങ്ങള്‍. ഗുസ്തി മത്സരത്തില്‍ മെഡലുകള്‍ വാരിക്കൂട്ടിയ ഇന്ത്യ മികവേറിയ പ്രകടനം ഡിസ്കസ് ത്രോയിലും കാഴ്ച വച്ചു. വനിതാ വിഭാഗത്തില്‍ സീമ പുനിയ വെള്ളിയും നവ്ജീത് ദില്ലണ്‍ വെങ്കലവും നേടി. 60.41 മീറ്റര്‍ എറിഞ്ഞാണ് സീമ പുനിയ വെള്ളി മെ‍ഡല്‍ നേടിയത്. അതേസമയം 57.43 മീറ്റര്‍ Read More …

കല്ലാച്ചി ഓട്ടോ സ്റ്റാന്റില്‍ സംഘര്‍ഷം: ഓട്ടോ ഡ്രൈവര്‍മാരും കാറിലെത്തിയ സംഘവും തമ്മില്‍ ഏറ്റുമുട്ടി

നാദാപുരം: കല്ലാച്ചിയില്‍ ഓട്ടോ ഡ്രൈവര്‍മാരും കാറിലെത്തിയ സംഘവും തമ്മില്‍ സംഘര്‍ഷം. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഘര്‍ഷം നടന്നത്.അക്രമത്തില്‍ പരിക്കേറ്റ സി.ഐ.ടി.യു.കല്ലാച്ചി സെക്ഷന്‍ വൈസ് പ്രസിഡണ്ട് പഴംകുട്ടത്തില്‍ ജിതേഷ്(30)നെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ സ്റ്റാന്റില്‍ വെച്ച്‌ ഓട്ടോ ഡ്രൈവറും കാറിലുണ്ടായിരുന്നവരും തമ്മിലുണ്ടായ വാക് തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്.കാറിലെത്തിയ സംഘം ഓട്ടോ ഡ്രൈവരെ മര്‍ദിച്ചതാണ് പ്രശ്‌നത്തിന് Read More …

പി എന്‍ ബി തട്ടിപ്പ് ; എസ് ബി ഐ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നു

മുംബൈ: പി എന്‍ ബി തട്ടിപ്പുമായി ബന്ധപ്പെട്ട് എസ് ബി ഐ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നു. എസ് ബി ഐ യുടെ രണ്ട് വിദേശ ശാഖകളിലെ ഡി ജി എം റാങ്കിലുള്ള ഉദ്യോഗസ്ഥരെ മുംബൈയിലെത്തിച്ചാണ് സി ബി ഐ ചോദ്യം ചെയ്യുന്നത്. നീരവ് മോദിക്കും മെഹുല്‍ ചോക്‌സിക്കും വന്‍ തുക വായ്പ നല്‍കിയതുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യല്‍.

ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ ഗര്‍ഭിണിയായ ഭാര്യയെ ബലാത്സംഗം ചെയ്‌തു; ആര്‍എസ്‌എസ് നേതാവ് അറസ്റ്റില്‍

തിരുവനന്തപുരം: ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ ഗര്‍ഭിണിയായ ഭാര്യയെ ബലാത്സംഗം ചെയ്‌ത സംഭവത്തില്‍ സഹപ്രവര്‍ത്തകനായ ആര്‍എസ്‌എസ് നേതാവിനെ അറസ്റ്റ് ചെയ്‌തു. കാട്ടാക്കട കെഎസ്‌ഇബി ജീവനക്കാരനും ആര്യങ്കോട് മൈലച്ചല്‍ സ്വദേശിയും പ്രദേശത്തെ ആര്‍എസ്‌എസ് നേതാവുമാ മൈലച്ചല്‍ സ്വദേശി പ്രവീണിനെ ആണ് ആര്യങ്കോട് പൊലീസ് അറസ്റ്റ് ചെയ്‌തത്. യുതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ബുധനാഴ്ച്ച ഉച്ചയോടെയാണ് പ്രവീണിനെ അറസ്റ്റ് ചെയ്‌തത്. ബലാല്‍സംഗത്തിന് Read More …

ബാര്‍കോഴ കേസ്: സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെപി സതീശനെ മാറ്റി

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ വിജിലന്‍സ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് കെപി സതീശനെ സര്‍ക്കാര്‍ മാറ്റി. ബാര്‍കോഴ കേസില്‍ വിജിലന്‍സിന് വേണ്ടി കോടതിയില്‍ ആര് ഹാജരാകും എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായതിന് പിന്നാലെയാണ് സതീശനെ നീക്കിയിരിക്കുന്നത്. സതീശനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ടുള്ള ഫയലില്‍ ആഭ്യന്തരസെക്രട്ടറി ഒപ്പുവച്ചു. എന്നാല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ Read More …