അഴിമതി ആര് കാണിച്ചാലും ശിക്ഷിക്കപ്പെടണമെന്നാണ് നിലപാട് ; കെപി സതീശന്‍

തിരുവനന്തപുരം : അഴിമതി ആര് കാണിച്ചാലും ശിക്ഷിക്കപ്പെടണമെന്നാണ് നിലപാട് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് തന്നെ മാറ്റിയതായി അറിയില്ലെന്ന് അഡ്വ കെപി സതീശന്‍. ബാര്‍ കോഴക്കേസില്‍ മാണിയെ വിചാരണ ചെയ്യാന്‍ ആവശ്യമായ തെളിവുണ്ട്. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമോയെന്ന് വിജിലന്‍സ് നിയമോപദേശകന് ഭയമാണ്. അതുകൊണ്ടാണ് കേസില്‍ താന്‍ ഹാജരാകുന്നതിനെ എതിര്‍ത്തതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. കേസില്‍ യുക്തമായ Read More …

മോദിയെ ആട്ടിപ്പായിക്കാന്‍ തമിഴ് മക്കള്‍ ഗോബാക്ക് മോദി ട്വിറ്ററില്‍ ആഗോള ട്രെന്‍ഡിങ്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം. കാവേരി നദീജല തര്‍ക്കത്തില്‍ കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തുന്ന കാലതാമസത്തിനെതിരെയാണ് പ്രതിഷേധം. ഒരു പക്ഷേ, ആദ്യമായിട്ടായിരിക്കും പ്രധാനമന്ത്രി തമിഴ്‌നാട്ടില്‍ ഇത്തരം ഒരു പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുന്നത്. ‘ഗോ ബാക്ക് മോജി’ എന്ന മുദ്രാവാക്യം ആണ് തമിഴകത്ത് എല്ലാം മുഴങ്ങുന്നത്. കക്ഷി രാഷ്ട്രീയ Read More …

റിയാദിനും ജിസാനും നജ്‌റാനും നേരെ ഹൂതിയുടെ മിസൈല്‍ ആക്രമണങ്ങള്‍ സൗദി തകര്‍ത്തു

മനാമ: തലസ്ഥാനമായ റിയാദിലേക്കടക്കം മൂന്നു സ്ഥലങ്ങളെ ലക്ഷ്യമിട്ട് യെമനിലെ ഹുതി മിലഷ്യ നടത്തിയ ബാലസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ സൗദി സൈന്യം തകര്‍ത്തു. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് റിയാദിനെ ലക്ഷ്യമാക്കി മിസൈല്‍ എത്തിയത്. ജിസാന്‍, നജ്‌റാന്‍ പ്രോവിന്‍സുകള്‍ക്കുനേരെയും മിസൈല്‍ എത്തി. മൂന്നു മിസൈലുകളും ലക്ഷ്യത്തിലെത്തും മുന്‍പു സൗദി വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതായി സഖ്യ സേനാ വക്താവ് Read More …

സ്വര്‍ണ വില കുതിക്കുന്നു ; പവന് 23,120 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. ഒന്നര വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ്ണ വില. പവന് 160 രൂപ വര്‍ധിച്ച് 23,120 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2,890 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു. ഇന്നലെ പവന് പവന് 120 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. പവന് 22,880 Read More …

ഇന്ത്യക്ക് പതിമൂന്നാം സ്വര്‍ണം; ഗുസ്തിയില്‍ അഭിമാനമായി രാഹുല്‍ അവാരെ

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ അഭിമാനമായി രാഹുല്‍ അവാരെ. ഗുസ്തി ഫ്രീസ്‌റ്റൈലില്‍ കാനഡയുടെ സ്റ്റീവന്‍ തകഹാഷിയെ തകര്‍ത്താണ് ഇന്ത്യയ്ക്കായി രാഹുല്‍ മെഡല്‍ നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പതിമൂന്നാമത്തെ സ്വര്‍ണമാണിത്. ഫൈനലില്‍ ഏഴിനെതിരെ 15 പോയിന്റ് നേടി രാഹുല്‍ വിജയം ഉറപ്പിക്കുകയായിരുന്നു. സെമി ഫൈനലില്‍ പാകിസ്ഥാന്‍ താരം മുഹമ്മദ് ബിലാലിനെ തോല്‍പ്പിച്ചാണ് രാഹുല്‍ അവാരെ Read More …

വരാപ്പുഴ കസ്റ്റഡിമരണം; ശ്രീജിത്തിന്റെ സഹോദരന് പോലീസ് ഭീഷണി; മാധ്യമങ്ങളെ കാണരുതെന്നും താക്കീത്

വരാപ്പുഴ: വരാപ്പുഴ പോലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ സഹോദരന് പോലീസ് ഭീഷണി. സഹോദരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ സജിത്തിനാണ് പോലീസ് ഭീഷണിപ്പെടുത്തിയത്. ശ്രീജിത്തിനെയും സജിത്തിനെയും ഒരുമിച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീജിത്തിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി രണ്ടു ദിവസത്തെ ജാമ്യമനുവദിച്ച സജിത്ത് പോലീസിനെതിരെ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. മഫ്ഡിയിലെത്തിയ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചാണ് തങ്ങളെ Read More …

യുഎസില്‍ കാണാതായ മലയാളി കുടുംബത്തിന്റെ കാര്‍ ഒഴുക്കില്‍പ്പെട്ടതായി റിപ്പോര്‍ട്ട്

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാണാതായ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ടതാകാമെന്ന് അധികൃതര്‍. ഏപ്രില്‍ അഞ്ചുമുതല്‍ കാണാതായ ഇവര്‍ കേരളത്തിലെ തോട്ടപ്പള്ളി കുടുംബാംഗങ്ങളാണെന്ന് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാര്‍ഥ് (12), സാചി (ഒമ്പത്) എന്നിവരെയാണ് കാണാതായത്. കാലിഫോര്‍ണിയ ഹൈവേ പട്രോളിങ് സംഘം നല്‍കുന്ന വിവരമനുസരിച്ച് Read More …

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല

വരാപ്പുഴ: പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. അരമണിക്കൂറോളം വീട്ടില്‍ ചെലവഴിച്ച ചെന്നിത്തല ശ്രീജിത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല ഉള്ള മുഖ്യമന്ത്രി പ്രതികരിക്കണമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് Read More …