സ്ഥലം മാറ്റിയതില്‍ മനോവിഷമം: കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ആത്മഹത്യ ചെയ്തു

കൊല്ലം: കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ ഇടമണ്‍ സ്വദേശില അബ്ദുള്‍ നാസര്‍ ആണ് മരിച്ചത്. സ്ഥലംമാറ്റിയതിലെ മനോവിഷമം മൂലമാണ് ജീവനൊടുക്കുന്നതെന്ന് ഇയാളില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

ശ്രീജിത്തിന്റ കസ്റ്റഡി മരണം: പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും

കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ശ്രീജിത്തിന്റെ കസ്റ്റഡി മരണ കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും. അന്വേഷണച്ചുമതലയുള്ള ഐജി എസ് ശ്രീജിത്തും മറ്റ് ഉദ്യോഗസ്ഥരും കൊച്ചിയില്‍ എത്തി. യോഗത്തില്‍ അന്വേഷണം എങ്ങനെ വേണം എന്നത് സംബന്ധിച്ച രൂപരേഖ തയാറാക്കും. തുടര്‍ന്ന്, തെളിവെടുപ്പിന്റെ ഭാഗമായി വരാപ്പുഴ Read More …

ചരിത്രം മാപ്പ് തരില്ല; സുപ്രീംകോടതിയോട് കുര്യന്‍ ജോസഫ്

ന്യൂഡല്‍ഹി: രണ്ട് ജഡ്ജിമാരുടെ നിയമനത്തില്‍ ഇതുവരെ തീരുമാനം എടുക്കാത്ത സാഹചര്യത്തില്‍ ഇനിയും മൗനം തുടര്‍ന്നാല്‍ ചരിത്രം മാപ്പ് തരില്ല എന്ന മുന്നറിയിപ്പുമായി ജസ്റ്റിസ് കുര്യന്‍ ജോസഫ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് എഴുതിയ കത്തിലാണ് കുര്യന്‍ ജോസഫ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നത് സുപ്രീംകോടതിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നും കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടി. Read More …

ബംഗാളില്‍ ബി.ജെ.പിയും മറ്റു പാര്‍ട്ടികളും സഹോദരങ്ങളെ പോലെന്ന്​ മമത

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ പഞ്ചായത്ത്​ തെര​ഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമസംഭവങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയ ബി.ജെ.പിയെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളെയും വിമര്‍ശിച്ച്‌​ മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ്​ പ്രവര്‍ത്തകരാണ്​ അക്രമങ്ങള്‍ നടത്തിയെന്ന കോണ്‍ഗ്രസ്^ഇടതുപക്ഷ​ പാര്‍ട്ടികളുടെ ആരോപണം തള്ളിയ മമത അവര്‍ അത്​ തെളിയിക്കണമെന്ന്​ ആവശ്യപ്പെട്ടു. വര്‍ഗീയ പാര്‍ട്ടിയായ ബി.ജെ.പിക്കെതിരായ പോരാട്ടമാണ്​ തൃണമൂല്‍ കോണ്‍ഗ്രസ്​ നടത്തുന്നത്​. സി.പി.എമ്മും കോണ്‍ഗ്രസും Read More …

പകര്‍ച്ചവ്യാധി നിയന്ത്രണം: നഗരസഭകള്‍ കൂടുതല്‍ ശ്രദ്ധിക്കണം – മുഖ്യമന്ത്രി

തിരുവനന്തപുരം:  പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്തു. പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ആരോഗ്യവകുപ്പ് ‘ആരോഗ്യ ജാഗ്രത’ എന്ന കര്‍മപരിപാടി മറ്റ് വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുകയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ 2017ല്‍ വൈറല്‍പനി, ഡെങ്കിപ്പനി, എച്ച്‌1 എന്‍1 തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ കൂടുതലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കര്‍മ പരിപാടി Read More …

പാലക്കാട് എലപ്പുള്ളിയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

പാലക്കാട്: കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലെറിഞ്ഞ കേസിലെ പ്രതി പൊലീസ് ഭീഷണിയെ തുടര്‍ന്ന് തൂങ്ങി മരിച്ച സംഭവത്തില്‍ കുറ്റക്കാരനായ എഎസ്ഐക്കെതിരേ നടപടി ആവശ്യപ്പെട്ട് നാളെ എലപ്പുള്ളി പഞ്ചായത്തില്‍ ബിജെപി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലെറിഞ്ഞ കേസിലെ നാല് പ്രതികളിലൊരാളാണ് സന്തോഷ്‌. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ Read More …

ഹാരിസണ്‍ ഭൂമി കേസ് തോറ്റത് സര്‍ക്കാര്‍ ഒത്തുകളിച്ചതിനാല്‍: ചെന്നിത്തല

തിരുവനന്തപുരം: വേണ്ട വിധത്തില്‍ കോടതിയില്‍ കേസ് നടത്താതെയും സുപ്രധാന രേഖകള്‍ ഹാജരാക്കാതെയും ഒത്തുകളിച്ചാണ് സര്‍ക്കാര്‍ ഹാരിസണ്‍ കേസ് തോറ്റ് കൊടുത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പൊന്തന്‍പുഴയില്‍ ഏഴായിരം ഏക്കര്‍ വനഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് ഹാരിസണ്‍ എസ്റ്റേറ്റില്‍ 38,​000 ഏക്കര്‍ കൂടി നഷ്ടപ്പെടുത്തുന്നത്. 6000 ഏക്കറുളള പെരുവന്താനം ടി.ആര്‍ ആന്‍ഡ് Read More …