ഇന്ധന തീരുവ ഉയര്‍ത്തുന്ന നടപടി ബാങ്ക് കൊള്ളക്ക് തുല്യം: തോമസ് ഐസക്

തിരുവനന്തപുരം: ഇന്ധന തീരുവ അടിക്കടി ഉയര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ബാങ്ക് കൊള്ളക്ക് തുല്യമാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ധന വില കൂടുമ്ബോഴൊന്നും വില കുറക്കുന്ന കീഴ്വഴക്കം സംസ്ഥാനത്തില്ല. സംസ്ഥാനത്ത് പെട്രോള്‍^ഡീസല്‍ വിലവര്‍ദ്ധനവ് ഉണ്ടാക്കുന്നത് ഗുരുതര സാഹചര്യമാണെന്നും ഐസക് പറഞ്ഞു. വില വര്‍ദ്ധനയുടെ സാഹചര്യത്തിലും ഇന്ധന തീരുവ ഒഴിവാക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ അടിയന്തരപ്രമേയത്തിന് Read More …

മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി നിര്‍മല സീതാരാമന്‍ റഷ്യയില്‍

മോസ്‌കോ: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ റഷ്യയില്‍. പ്രതിരോധമന്ത്രിയായി സ്ഥാനമേറ്റശേഷം നിര്‍മലയുടെ ആദ്യ റഷ്യന്‍ സന്ദര്‍ശനമാണിത്. റഷ്യന്‍ വാണിജ്യവ്യവസായ മന്ത്രി ഡെനിസ് മന്‍ട്രോവുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. പ്രതിരോധ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വധിപ്പിക്കുവാനും കൂടിക്കാഴ്ചയില്‍ ധാരണയായി. റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷൊയിഗുവുമായും നിര്‍മല കൂടിക്കാഴ്ച നടത്തി.

സഹകരണ ബാങ്ക് സെക്യൂരിറ്റിയെ അഴുക്കു ചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: വടകര കണ്ണോക്കര സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണോക്കര സ്വദേശി രാജിവനെയാണ് ബാങ്കിനു സമീപത്തെ അഴുക്കു ചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദുബായ് ബീച്ചില്‍ കുളിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു : മലയാളികളടക്കം 289 പേര്‍ അറസ്റ്റില്‍

ദുബായ്: ദുബായ് ബീച്ചില്‍ കുളിക്കുന്ന സ്ത്രീകളുടെ അര്‍ദ്ധ നഗ്ന ഫോട്ടോകള്‍ എടുത്ത് പ്രചരിപ്പിച്ചവര്‍ അറസ്റ്റിലായി. മലയാളികളടക്കം 289 പേരാണ് അറസ്റ്റില്‍ ആയിരിക്കുന്നത്. ലോക പ്രശസ്തമായ ജുമൈറാ കടലോരത്താണ് വിദേശികളടക്കമുള്ള സ്ത്രീകളുടെ പടമെടുത്തവര്‍ പിടിയിലായത്. ഇതില്‍ ചിലര്‍ സ്ത്രീകളെ ശല്യം ചെയ്തതായും റിപ്പോര്‍ട്ട് ഉണ്ട്. എഴുപത് വയസ്സു കഴിഞ്ഞവരടക്കമുള്ളവരാണ് പിടിയിലായത്. ഇവരില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുള്ളതായി ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് Read More …

പ്രവാചക പള്ളിയില്‍ ഭജനമിരിക്കല്‍ സൗകര്യം ഇനി മുകള്‍ നിലയില്‍ മാത്രം: വിശ്വാസികള്‍ അറിയാന്‍

മദീന : മക്കയിലെ മസ്ജിദുല്‍ ഹറാം കഴിഞ്ഞാല്‍ മുസ്ലിംകളുടെ ഏറ്റവും പുണ്യമുള്ള രണ്ടാമത്തെ പള്ളിയാണ് മസ്ജിദുന്നബവി എന്നറിയപ്പെടുന്ന മദീനയിലെ പ്രവാചകന്റെ പള്ളി. ഇവിടെ ഭജനമിരിക്കാന്‍, റമദാന്‍ മാസത്തില്‍ പ്രത്യേകിച്ചും, വിശ്വാസികള്‍ വലിയ താല്‍പര്യം കാണിക്കാറുണ്ട്. മദീനയിലെ പ്രവാചക പള്ളിയില്‍ ഭജനമിരിക്കല്‍ (ഇഅ്തികാഫ്) ഇനി പള്ളിയുടെ മുകള്‍ നിലയില്‍ മാത്രം. താഴത്തെ നില നമസ്‌കാരത്തിനു മാത്രമായി ഒഴിച്ചിടും. Read More …

മോദി സര്‍ക്കാര്‍ വന്‍കിടക്കാരുടെ 2.4 ലക്ഷം കോടിയുടെ വായ്പ എഴുതിത്തള്ളി

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നു വര്‍ഷക്കാലത്തിനിടെ വന്‍കിടക്കാരുടെ 2.4 ലക്ഷം കോടിയുടെ വായ്പ എഴുതിത്തള്ളി. പൊതുമേഖലാ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകളാണ് എഴുതിത്തള്ളിയത്. രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യമന്ത്രാലയം ഈ കണക്കുകള്‍ അവതരിപ്പിച്ചത്. റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ് ട്രയില്‍ Read More …

സൗദി – ഇസ്രയേല്‍ ബന്ധത്തില്‍ നാഴികക്കല്ലാകുന്ന മാറ്റത്തിന്റെ സൂചനയുമായി സൗദി കിരീടാവകാശി

റിയാദ് : വാഗ്ദത്ത ഭൂമിയില്‍ ഇസ്രയേലി പൗരന്മാര്‍ക്ക് ജീവിക്കാന്‍ അവകാശമുണ്ടെന്ന് വ്യക്തമാക്കി സൗദി കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാന്‍. യുഎസ് മാസികയായ അറ്റ്ലാന്റിക്കിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേലികള്‍ക്കും പാലസ്തീനികള്‍ക്കും അവരുടെ ജന്മനാട്ടില്‍ ജീവിക്കാന്‍ അവകാശമുണ്ട്. പക്ഷേ അതിന് ഒരു സമാധാന ഉടമ്ബടി ആവശ്യമാണെന്നും ജനങ്ങള്‍ തമ്മില്‍ സാധാരണ ബന്ധം തുടര്‍ന്നു പോകുന്നത് ഉറപ്പാക്കണമെന്നും Read More …

ഹാഫിസ് സയിദിന്റെ പാര്‍ട്ടി ഇനി ഭീകരസംഘടന; നിര്‍ണായക പ്രഖ്യാപനം നടത്തി ട്രംപ് ഭരണകൂടം

വാഷിംങ്ടണ്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഹാഫിസ് സയിദിന്റെ മില്ലി മുസ്‌ലിം ലീഗിനെ [എംഎംഎല്‍] അമേരിക്കയിലെ ട്രംപ് ഭരണകൂടം ഭീകരസംഘടനയായി പ്രഖ്യാപിച്ചു. പാകിസ്താനില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമേരിക്കയുടെ നിര്‍ണാക നീക്കം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി എംഎംഎല്ലിനെ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചിരുന്നു. രജിസ്‌ട്രേഷന് പാകിസ്താന്‍ ആഭ്യന്തര മന്ത്രാലത്തിന്റെ Read More …