യുവനടി പരസ്യമായി വസ്ത്രമഴിച്ചു; വ്യത്യസ്തമായ പ്രതിഷേധം

ഹൈദരാബാദ്: സിനിയില്‍ അവസരം ലഭിക്കാന്‍ നിര്‍മാതാക്കള്‍ക്കും മറ്റു പ്രമുഖര്‍ക്കും മുന്നില്‍ ശരീരം കാഴ്ചവച്ചുവെന്ന ആരോപണത്തിന് പിന്നാലെ പൊതുസ്ഥലത്ത് പരസ്യമായി തുണിയുരിഞ്ഞ് നടിയുടെ പ്രതിഷേധം. വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ തന്നെ പ്രേരിപ്പിച്ച ഘടകങ്ങള്‍ നിരവധിയാണെന്ന് നടി മാധ്യമങ്ങളോട് പറഞ്ഞു. സിനിമാ മേഖലയില്‍ അഭ്രപാളിക്ക് പിന്നില്‍ നടക്കുന്ന അശ്ലീലതകളെ കുറിച്ച് അടുത്തിടെ നിരവധി നടിമാര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. പരസ്യമായി പ്രതിഷേധം Read More …

മോദി പങ്കെടുക്കുന്ന യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമം ; ജിഗ്‌നേഷ് മേവാനിക്കെതിരെ കേസ്‌

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന യോഗം അലങ്കോലപ്പെടുത്താന്‍ ആഹ്വാനം ചെയ്തുവെന്നാരോപിച്ച്‌ ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനിക്കെതിരെ പൊലീസ് കേസ്. കര്‍ണാടകത്തിലെ ചിത്രദുര്‍ഗയില്‍ നടന്ന ചടങ്ങിനിടെ ജിഗ്‌നേഷ് പ്രകോപനപരമായ പരാമര്‍ശം നടത്തിയതെന്ന് ബെംഗളൂരു പോലീസ് പറഞ്ഞു. ചിത്രദുര്‍ഗ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ടി ജയന്ത് നല്‍കിയ പരാതിയിലാണ് നടപടി. കസേരകള്‍ Read More …

അപര്‍ണ ഗോപിനാഥിന്റെ ‘മഴയത്ത്’ ; ഏപ്രില്‍ 27 ന് തിയേറ്ററുകളിലേയ്ക്ക്

അപര്‍ണ ഗോപിനാഥ്, നികേഷ് റാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുവീരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മഴയത്ത് തിയേറ്ററുകളിലേയ്ക്ക്. ഏപ്രില്‍ 27 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. അഭിനേതാവ് സംവിധായകന്‍ ചിത്രകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ സുവീരന്‍ വളരെ വ്യത്യസ്തമായ കഥകളുമായാണ് എന്നും എത്താറുള്ളത്. അത്തരത്തില്‍ ഒരു ചിത്രം തന്നെയായിരിക്കും മഴയത്തുമെന്നാണ് റിപ്പോര്‍ട്ട്. സസ്‌പെന്‍സ് ത്രില്ലര്‍ Read More …

ദേശീയ പാതയുടെ സ്ഥലമേറ്റെടുപ്പ്; പോലീസ് മനുഷ്യത്ത രഹിതമായി പെരുമാറിയിട്ടില്ലെന്ന് ഡിജിപി

കൊച്ചി: ദേശീയ പാതയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വേങ്ങരയിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടോയന്ന് അന്വേഷിക്കുമെന്നും ഇതിനായി ഐജിക്കു നിര്‍ദേശം നല്‍കിയെന്നും ഡിജിപി ലോക്നാഥ ബഹ്റ. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് അവിടെ മനുഷ്യത്ത രഹിതമായി പെരുമാറിയിട്ടില്ലെന്നാണ് ഇതുവരെ തനിക്ക് ലഭിച്ചിരിക്കുന്ന വിവരം. പോലീസ് വീട്ടില്‍ കയറി ആക്രമിച്ചോയെന്നൊക്കെ പരിശോധിക്കും. Read More …

മന്ത്രിസഭാ വാര്‍ഷികം; ജില്ലാ രൂപീകരണദിനത്തില്‍ പ്രത്യേക വികസന സെമിനാര്‍ സംഘടിപ്പിക്കും: മന്ത്രി

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ജില്ലാ രൂപീകരണദിനത്തില്‍ പ്രത്യേക വികസന സെമിനാര്‍ സംഘടിപ്പിക്കുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. പിന്നോക്ക ജില്ലയെന്ന നിലയില്‍ കാസര്‍കോടിന്റെ സമഗ്രവികസന കാഴ്ചപ്പാടിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാകണം സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ നടത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാതല ഉദ്യോഗസ്ഥരുടെ ആലോചനയോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാവകുപ്പു മേധാവികളും കഴിഞ്ഞ Read More …

കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശനം: ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചില്ല

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ക്രമപ്പെടുത്തുന്നത് സംബന്ധിച്ച ബില്ലില്‍ ഒപ്പുവയ്ക്കാതെ ഗവര്‍ണര്‍. ബില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്നാണിത്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബില്‍ നിലനില്‍ക്കില്ലെന്നാണ് ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശം. ഭരണഘടനയുടെ 200ാം അനുച്ഛേദം അനുസരിച്ചാണ് ഗവര്‍ണറുടെ നടപടി.

സഹകരണം ശക്തമാക്കാന്‍ ലക്ഷ്യം ; ചൈനീസ് വിദേശകാര്യ മന്ത്രി റഷ്യയില്‍

മോസ്‌കോ : ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഔദ്യാഗിക സന്ദര്‍ശനത്തിന് റഷ്യയില്‍ എത്തിയ വാങ് യി, പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു. റഷ്യയുമായുള്ള ബന്ധം ചരിത്രത്തിലെ മികച്ച നിലയിലാണെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രി വ്യക്തമാക്കിയത്. ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് Read More …

യുദ്ധവിമാനക്കരാര്‍; മോദിയുടെ അടുത്ത അഴിമതിക്ക് കളമൊരുങ്ങുന്നുവെന്ന് രാഹുല്‍

ന്യൂഡല്‍ഹി: ഒരു ലക്ഷം കോടി മുടക്കി 100 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള നീക്കത്തില്‍ അടുത്ത അഴിമതിക്ക് കളമൊരുങ്ങുന്നുവെന്ന പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ട്വിറ്റലിലൂടെയാണ് രാഹുലിന്റെ പ്രതികരണം. ‘മോദി അഴിമതിയില്‍ ജാഗ്രതെ’ എന്ന ആമുഖത്തോടെയാണ് ട്വീറ്റ് തുടങ്ങുന്നത്. 15 ബില്യണ്‍ ഡോളറിന്റെ യുദ്ധവിമാനക്കരാര്‍ റീടെന്‍ഡര്‍ ചെയ്തിരിക്കുന്നു. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കള്‍ തന്ത്രപ്രധാന പങ്കാളിയെ കണ്ടെത്താനുള്ള ഓട്ടത്തിലാണ്. റാഫേല്‍ ഇടപാടിലൂടെ പൊതുഖജനാവിന് Read More …