കണ്ണൂര്‍, കരുണ ബില്ലില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് ബിജെപി

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥികളുടെ എംബിബിഎസ് പ്രവേശനം സാധൂകരിക്കുന്നതിന് നിയമസഭ പാസാക്കിയ ബില്‍ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടു. ഒ.രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് നേതാക്കള്‍ ഗവര്‍ണറെ കണ്ടത്. കോഴവാങ്ങി പ്രവേശനം നടത്തുന്ന സ്വകാര്യ മാനേജ്‌മെന്റുകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരും യുഡിഎഫും സ്വീകരിക്കുന്നതെന്ന് ഗവര്‍ണറെ കണ്ട ശേഷം രാജഗോപാല്‍ പറഞ്ഞു. കോടതി Read More …

സംസ്ഥാനത്തെ മുഴുവന്‍ പ്രൈമറി സ്‌കൂളുകള്‍ ഹൈടെക് നിലവാരത്തിലാക്കും : മന്ത്രി രവീന്ദ്രനാഥ്

വടകര: സംസ്ഥാനത്തെ മുഴുവന്‍ പ്രൈമറി വിദ്യാലയങ്ങളും ഈ അധ്യയന വര്‍ഷം ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ:സി രവീന്ദ്രനാഥ് പറഞ്ഞു. പൊതു വിദ്യാഭ്യാസം ശക്തി പ്പെടുത്താന്‍ സര്‍ക്കാര്‍ ഊര്‍ജ്ജിത കര്‍മ പദ്ധതികള്‍ രൂപീകരിച്ചതായും മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു. മന്തരത്തൂര്‍ എംഎല്‍പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൂര്‍വ്വ Read More …

പാക്കിസ്ഥാനില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌കൂള്‍ ആരംഭിക്കുന്നു

പാക്കിസ്ഥാന്‍: പാക്കിസ്ഥാനില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌കൂള്‍ ആരംഭിക്കുന്നു. ഈ മാസം 15 ന് സ്‌കൂള്‍ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സ്‌പ്ലോറിംഗ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ ആണ് സ്‌കൂള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ രണ്ട് ശാഖകള്‍ ഇസ്ലാമാബാദിലും കറാച്ചിയിലും ആരംഭിക്കും. പ്രൈമറി, മെട്രിക്കുലേഷന്‍, ബിരുദ കോഴ്‌സുകള്‍ എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങളുണ്ടാകും. ഫാഷന്‍ ഡിസൈനിംഗ്, ബ്യൂട്ടീഷ്യന്‍ഹെയര്‍ സ്‌റ്റൈലിംഗ് കോഴ്‌സുകള്‍, Read More …

ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി മെഡിക്കല്‍ കോളേജുകള്‍ കോടതിയിലേക്ക്

കൊച്ചി: ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജുമെന്റുകള്‍ ഹൈക്കോടതിയിലേക്ക്. കണ്ണൂര്‍ കരുണ ഉള്‍പ്പെടെയുള്ള ഇരുപതോളം കോളേജുകളാണ് വിദ്യാര്‍ത്ഥികളെ കടുത്ത പ്രതിസന്ധിയിലാഴ്ത്തുന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. ഫീസ് 11 ലക്ഷ്യമാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് മാനേജുമെന്റുകള്‍ കോടതിയെ സമീപിച്ചത്. ഈ ഫീസ് വര്‍ധന നിലവില്‍ വന്നാല്‍ നാലായിരത്തോളം വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കും. പ്രവേശന മേല്‍ നോട്ട സമിതിയുടെ Read More …

കണ്ണൂര്‍ കരുണ മെഡിക്കല്‍ ബില്‍ ; ഗവര്‍ണര്‍ക്ക് കൈമാറി

തിരുവനന്തപുരം: കണ്ണൂര്‍ കരുണ മെഡിക്കല്‍ ബില്‍ ഗവര്‍ണര്‍ക്ക് കൈമാറി. നിയമസെക്രട്ടറി വി ജി ഹരീന്ദ്രനാഥ് രാജ്ഭവനില്‍ എത്തിയാണ് ബില്‍ കൈമാറിയത്. ബില്‍ ഇന്നലെ ഗവര്‍ണര്‍ക്ക് കൈമാറിയെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

ദേശീയപാത സര്‍വേ: സമരക്കാര്‍ മുസ്ലിം തീവ്രവാദികളെന്ന് എ. വിജയരാഘവന്‍

കോഴിക്കോട്: മലപ്പുറത്ത് ദേശീയപാത സര്‍വേക്കെതിരെ സമരം നടത്തുന്നത് മുസ്ലിം തീവ്രവാദികളെന്ന് സി.പി.എം നേതാവ് എ. വിജയരാഘവന്‍. മീഡിയവണ്‍ ചാനലിന്‍റെ സ്പെഷ്യല്‍ എഡിഷന്‍ പരിപാടിയിലാണ് വിജയരാഘവന്‍റെ വിവാദ പ്രസ്താവന. മുസ്ലിം ലീഗ് തീവ്രവാദികളെ മുന്നില്‍ നിര്‍ത്തുന്നുവെന്നും വിജയരാഘവന്‍ ആരോപിച്ചു. സമരത്തെ വിമര്‍ശിച്ച്‌​ മന്ത്രി ജി. സുധാകരനും രംഗത്തെത്തിയിരുന്നു. എ. ആര്‍ നഗറില്‍ സമരക്കാര്‍ കലാപം ഉണ്ടാക്കുന്നുവെന്നും വിധ്വംസക Read More …

പെരുവഴിയില്‍ നിന്നത് മണിക്കൂറുകള്‍: വീണ്ടും യോഗിയുടെ ‘ഉത്തരേന്ത്യന്‍ മാതൃക’

ആഗ്ര > രോഗബാധിതയായ അമ്മയുടെ മൂത്ര സഞ്ചിയും ഓക്സിജന്‍ സിലിണ്ടറും ചുമന്ന് മകന് പെരുവഴിയില്‍ നില്‍ക്കേണ്ടി വന്നത് മണിക്കൂറുകള്‍. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ആഗ്ര മെഡിക്കല്‍ കോളേജിലാണ് സംഭവം. മറ്റൊരു വാര്‍ഡിലേക്ക് മാറാന്‍ ആംബുലന്‍സ് കാത്തുനില്‍ക്കാന്‍ ഇവരോട് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു . ഇതനുസരിച്ചു അവശ നിലയിലുള്ള അമ്മയെയും കൂട്ടി മകന്‍ പൊരി വെയിലേറ്റ് Read More …

ജിംനാസ്റ്റിക്സില്‍ ഇന്ത്യക്ക് രണ്ടു ഫൈനല്‍

ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സില്‍ ഇന്ത്യന്‍ ടീം ഏഴാമതായി അവസാനിപ്പിച്ചെങ്കിലും വ്യക്തിഗത ഇനങ്ങളില്‍ രണ്ടു ഫൈനലുകള്‍ ഉറപ്പാക്കാന്‍ ഇന്ത്യക്കായി. പ്രണതി നായകും പ്രണതി ദാസുമാണ് ഫൈനലിലേക്ക് കടക്കാന്‍ കഴിഞ്ഞ ഇന്ത്യന്‍ താരങ്ങള്‍. അതെ സമയം വേള്‍ഡ് കപ്പ് നേടിയ അരുണ റെഡ്ഢിക്ക് ഫൈനലിലേക്ക് കടക്കാനായില്ല. പ്രണതി ദാസ് ശനിയാഴ്ച മത്സരത്തിനായിറങ്ങുമ്ബോള്‍ പ്രണതി നായക് ഞായറാഴ്ചയാണ് ഫൈനലിനായി ഇറങ്ങുക.