ആന്ധ്രപ്രദേശിന് പ്രത്യകപദവി ; അഞ്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം പിമാര്‍ രാജിവച്ചു

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിന് പ്രത്യകപദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് അഞ്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എംപിമാര്‍ രാജിവെച്ചു. പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇവര്‍ ലോകസഭ സ്പീക്കര്‍ സുമിത്രാ മഹാജന് രാജിക്കത്ത് കൈമാറിയത്. പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ആരംഭിച്ചത് മുതല്‍ വൈ.എസ്.ആര്‍.കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം നടത്തി വരികയായിരുന്നു. എന്‍ഡിഎ സര്‍ക്കാരിനെതിരെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നെങ്കിലും Read More …

ലോക്‌സഭയും രാജ്യസഭയും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

ന്യൂഡല്‍ഹി: നടപടികളിലേക്ക് കടക്കാതെ 15 മിനിറ്റിനുള്ളില്‍ രാജ്യസഭയും ലോക്‌സഭയും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ബജറ്റ് സമ്മേളനത്തിന്റെരണ്ടാം സെഷനാണ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സഭാനടപടികള്‍ നിരന്തരമായി തടസപ്പെട്ടിരുന്നു. അതേ സമയം, വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് അഞ്ച് മുതല്‍ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം പാര്‍ലമന്റില്‍ Read More …

തെലങ്കാനയില്‍ ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞ് ഒമ്പത് കര്‍ഷക തൊഴിലാളികള്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞ് ഒമ്ബത് മരണം. കര്‍ഷക തൊഴിലാളികളാണ് മരിച്ചവര്‍. ചിലരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ വാഡിപാട്‌ല ഗ്രാമത്തിലുള്ള കനാലിലേക്കാണ് ട്രാക്ടര്‍ മറിഞ്ഞത്. മുപ്പതോളം കര്‍ഷക തൊഴിലാളികള്‍ ട്രാക്ടറില്‍ ഉണ്ടായിരുന്നു. അഗ്‌നിശമനസേനയും പൊലീസും തിരച്ചില്‍ നടത്തുകയാണ്.

സുപ്രിം കോടതി വിധി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം

തിരുവനന്തപും: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളില്‍ 201617 കാലയളവില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്ന സുപ്രിം കോടതി വിധി ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭാ യോഗം ഇന്ന് ചേരും. കോടതി വിധിയെ തുടര്‍ന്നുണ്ടായിരിക്കുന്ന ഭരണഘടനാ പ്രതിസന്ധി എങ്ങനെ മറികടക്കാം എന്നതാകും പ്രധാനമായും ചര്‍ച്ച ചെയ്യുക. അതേസമയം, ബില്‍ സര്‍ക്കാര്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും. ബില്ലില്‍ ഗവര്‍ണര്‍ എന്ത് Read More …

ദേശീയപാത സ്ഥലമേറ്റെടുപ്പ്: വേങ്ങരയില്‍ സംഘര്‍ഷം

വേങ്ങര: ദേശീയപാത സ്ഥലമേറ്റെടുപ്പിനിടെ മലപ്പുറം വേങ്ങരയില്‍ പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. സ്ഥലമേറ്റെടുപ്പിനെതിരെ പ്രദേശവാസികള്‍ സമരം നടത്തിവരുന്നതിനിടെയാണ് സംഘര്‍ഷം നടന്നത്. പോലീസിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ലാത്തിചാര്‍ജ് നടത്തുകയായിരുന്നു. സ്ത്രീകളടക്കമുള്ളവരാണ് പ്രതിഷേധത്തിനുണ്ടായിരുന്നത്.സംഘര്‍ഷത്തിനിടെ ഒരു പെണ്‍കുട്ടി തളര്‍ന്നു വീണു. ജനരോഷം രൂക്ഷമായതിനിടെ തുടര്‍ന്ന് കനത്ത സുരക്ഷാ സന്നാഹത്തോടെയായിരുന്നു സര്‍വേ നടപടികള്‍ പുരോഗമിച്ച് കൊണ്ടിരുന്നത്.

സൗദി അറേബ്യയുടെ വിവിധ പ്രവശ്യകളില്‍ ശക്തമായ കാറ്റും മഴയും

റിയാദ്: സൗദിയുടെ വിവിധ പ്രവശ്യകളില്‍ ശക്തമായ കാറ്റും മഴയും. സൗദിയില്‍ ഒരാഴ്ചത്തോളമായി പൊടിക്കാറ്റ് വീശുന്നുണ്ട്. ഇതിനൊപ്പം മഞ്ഞും മഴയുമുണ്ട്. തണുപ്പില്‍ നിന്ന് ചൂടിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായാണ് ഇത്. വ്യത്യസ്ത കാലാവസ്ഥയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ദരുടെ മുന്നറിയിപ്പുണ്ട്. അസീര്‍ അടക്കമുള്ള പ്രവിശ്യകളില്‍ കഴിഞ്ഞ ദിവസം കനത്ത മഞ്ഞു വീഴ്ചയുണ്ടായിരുന്നു. മഴയിലും മഞ്ഞ് വീഴ്ചയിലും ഗതാഗതത്തെയും ജനജീവിതത്തെയും Read More …

ഗൗരി നേഹയുടെ മരണം:അധ്യാപകര്‍ക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചു

കൊല്ലം: കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഗൗരി നേഹ ആത്മഹത്യ ചെയ്ത കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സ്‌കൂളിലെ അധ്യാപികമാരായ സിന്ധു, ക്രസന്‍സ് എന്നിവര്‍ പ്രതികളായ കേസിന്റെ 120 പേജുള്ള കുറ്റപത്രം കൊല്ലം വെസ്റ്റ് സിഐ ബിനുവാണ് കൊല്ലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 20നാണ് 10ാം ക്ലാസ് വിദ്യാര്‍ത്ഥിനി Read More …

ചൈന പണിത ഡാമില്‍ നിന്ന് വൈദ്യുതി വേണ്ടെന്ന് നേപ്പാളിനോട് മോദി

ന്യൂഡല്‍ഹി: നേപ്പാളിന്റെ ചൈനീസ് ചായ്‌വിനോട് അതൃപതി തുറന്ന് പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ഓലിയുടെ ത്രിദിന ഇന്ത്യാ സന്ദര്‍ശനം ഇന്ന് തുടങ്ങാനിരിക്കെയാണ് മോദി നിലപാട് വ്യക്തമാക്കിയത്. നേപ്പാളില്‍ അണക്കെട്ടുകള്‍ പണിയാന്‍ ചൈനക്ക് അനുവാദം നല്‍കുകയാണെങ്കില്‍ ഇന്ത്യ അവിടെ നിന്ന് വൈദ്യുതി വാങ്ങില്ലെന്ന് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ മോദി ഓലിയെ അറിയിച്ചേക്കും. ഓലിയെ ഇന്ത്യ ഊഷ്മളായി Read More …