ഇറാഖില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം

ന്യൂഡല്‍ഹി: ഇറാഖിലെ മൊസൂളില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം, മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും പഞ്ചാബ് കാബിനറ്റ് മന്ത്രി നവ്‌ജോത് സിങ് സിദ്ദു അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ നിലവില്‍ തുടരുന്ന 20,000 Read More …

നാഥനില്ലാ കളരികളായി നമ്മുടെ കാമ്പസുകള്‍ മാറുന്നത് ആശങ്കയുളവാക്കുന്നു: കാന്തപുരം

മലപ്പുറം: കുത്തഴിഞ്ഞ വിദ്യാഭ്യാസ രംഗവും അധാര്‍മിക പ്രവണതകളും നാടിന്റെ സ്വാസ്ഥ്യം തകര്‍ക്കുമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു. നാഥനില്ലാ കളരികളായി നമ്മുടെ കാമ്ബസുകള്‍ മാറുന്നത് ആശങ്കയുളവാക്കുന്നതാണ്. വ്യക്തി – ആവിഷ്‌കാര സ്വാതന്ത്യത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കേണ്ട ശ്രദ്ധ നല്‍കാതെ അരാജകത്വത്തിലേക്കു വിടുന്ന പ്രവണത അപകടകരമാണെന്നും അദ്ദേഹം Read More …

വിഴിഞ്ഞം കരാര്‍ നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി തന്നെ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അദാനി ഗ്രൂപ്പ് സി.ഇ.ഒയെ കരണ്‍ അദാനിയോട് പറഞ്ഞു. കരാര്‍ കാലാവധി നീട്ടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വി. മുരളീധരന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: കേരളത്തിലെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു സത്യവാചകം ചൊല്ലിക്കൊടുത്തു. മഹാരാഷ്ട്രയില്‍നിന്ന് രാജ്യസഭയലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുരളീധരന്‍ ഹിന്ദിയിലാണ് സത്യവാചകം ചൊല്ലിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. മലയാളി കൂടിയായ രാജീവ് ചന്ദ്രശേഖറും സത്യപ്രതിജ്ഞ Read More …

വയനാട്ടിലെ സര്‍ക്കാര്‍ ഭൂമി : ഭൂമാഫിയയെ സഹായിച്ചവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് കാനം

വയനാട്ടിലെ സര്‍ക്കാര്‍ മിച്ചഭൂമി സ്വകാര്യഭൂമിയാക്കി മാറ്റുന്നതിനു ഭൂമാഫിയയെ സഹായിച്ചവര്‍ക്കെതിരേ ഉചിതമായ നടപടിയുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംഭവത്തില്‍ സിപിഐ നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്, കുറ്റക്കാരെ സി പി ഐ ഒരിക്കലും സംരക്ഷിക്കില്ലെന്നും കാനം പറഞ്ഞു. സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, ഡെപ്യൂട്ടി കളക്ടര്‍ എന്നിവര്‍ക്കു ഭൂമിയിടപാടില്‍ നേരിട്ടു പങ്കുണ്ടെന്നു Read More …

ദലിത് വിഭാഗത്തിന്‍റെ അവകാശവും സുരക്ഷയും ഉറപ്പാക്കും -രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: ദലിത് സമുദായത്തിന്‍റെ അവകാശവും സുരക്ഷയും ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. പട്ടിക ജാതി^പട്ടിക വര്‍ഗ നിയമത്തില്‍ സര്‍ക്കാര്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. ദലിത് വിഭാഗങ്ങളെ സംരക്ഷിക്കാന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും രാജ്നാഥ് സിങ് ലോക്സഭയെ അറിയിച്ചു. പട്ടിക ജാതി^പട്ടിക വര്‍ഗ നിയമം ഭേദഗതി ചെയ്യണമെന്ന സുപ്രീംകോടതി വിധിക്കെതിരെ രാജ്യത്ത് ദലിത് Read More …

മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിച്ചു

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്ത നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരുടെ​ അക്രഡിറ്റേഷന്‍ സ്​ഥിരമായി റദ്ദാക്കാനുള്ള തീരുമാനം ശക്​തമായ പ്രതിഷേധത്തെ തുടര്‍ന്ന്​ പിന്‍വലിച്ചു. തീരുമാനത്തിനെതിരെ മാധ്യമപ്രവര്‍ത്തകരും പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധം ഉയര്‍ത്തി​യതോടെ നിയമഭേദഗതി പ്രധാനമന്ത്രി ഇട​െപട്ടാണ്​​ പിന്‍വലിച്ചത്​. വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്​തെന്ന്​ തെളിഞ്ഞാല്‍ ആദ്യമായാണെങ്കില്‍ ആറുമാസത്തേക്ക്​ അക്രഡിറ്റേഷന്‍ റദ്ദാക്കും. രണ്ടാം തവണയും കുറ്റം ആവര്‍ത്തിച്ചാല്‍ ഒരു​ Read More …

കേസെടുത്തതിനെതിരെ ജോര്‍ജ് ആലഞ്ചേരി ഹൈകോടതിയില്‍

കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ കേസെടുത്തതിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഹൈകോടതിയില്‍. ക്രിമിനല്‍ കേസെടുക്കാന്‍ മതിയായ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആലഞ്ചേരി കോടതിയെ സമീപിച്ചത്. ഭൂമി ഇടപാടില്‍ ക്രിമിനല്‍ കേസെടുക്കണമെന്ന ഹരജികള്‍ കീഴ്കോടതികള്‍ തള്ളിയതാണ്. പരാതി സിവില്‍ സ്വഭാവം ഉള്ളതാണെന്നും സുപ്രീംകോടതിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സിംഗ്ള്‍ ബെഞ്ച് ഉത്തരവ്. ക്രിമിനല്‍ കേസെടുക്കണമെന്ന ഹൈകോടതി Read More …