ബിബീഷിന്റെ ക്യാമറയില്‍ പതിഞ്ഞ സ്ത്രീകളെല്ലാം നഗ്‌നരായി; ഹാര്‍ഡ് ഡിസ്‌കില്‍ 46,000 സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍

കോഴിക്കോട്: വടകരയില്‍ വിവാഹ വീഡിയോയിലെ സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഇരയായത് കൂടുതലും എഡിറ്റര്‍ ബിബീഷിന്റെ പരിചയക്കാരും അയല്‍വാസികളുമായ സ്ത്രീകള്‍. സംഭവം ഇപ്പോഴും ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് തന്റെ ചിത്രം മോര്‍ഫ് ചെയ്യപ്പെട്ട ഒരു വീട്ടമ്മ ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. വടകരയിലെ സദയം സ്റ്റുഡിയോയില്‍ നിന്നുമാണ് സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ വ്യാപകമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കപ്പെട്ടത്. Read More …

വിജയന്‍ ചെറുകര പുറത്ത്‌ ; കെ. രാജന്‍ എം എല്‍ എയ്ക്ക് പകരം ചുമതല

വയനാട്: വയനാട് സി പി ഐ ജില്ലാസെക്രട്ടറി വിജയന്‍ ചെറുകര പുറത്ത്‌. ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് നിലപാട്. വയനാട് ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി ഇത്തരമൊരു തീരുമാനത്തിലെത്തിയത്. മിച്ചഭൂമി വിഷയത്തില്‍ ചാനല്‍ ഒളിക്യാമറയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.

കോട്ടക്കല്‍ ദേശീയപാത ബൈപാസ്; നിരാഹാരമിരുന്ന ഷബീനയെ അറസ്റ്റ് ചെയ്ത് നീക്കി

കോട്ടക്കല്‍: മലപ്പുറം കോട്ടക്കലില്‍ ദേശീയപാത ബൈപാസ് നിര്‍മാണത്തിനെതിരെ നിരാഹാര സമരം നയിച്ച ഷബീനയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഷബീനയുടെ നേതൃത്വത്തില്‍ സ്ത്രീകളാണ് ഇവിടെ സമരം നടത്തുന്നത്. വയലുകളും തണ്ണീര്‍ തടങ്ങളും നികത്തി ദേശീയ പാതക്ക് ബൈപാസ് നിര്‍മ്മിക്കുന്നതിനെതിരെയാണ് ഇവിടെ ജനകീയ കൂട്ടായ്മ സമരം തുടങ്ങിയത്. ഷബീനയെ രാവിലെ പോലീസിന്റെ സാന്നിധ്യത്തില്‍ മെഡിക്കല്‍ സംഘം പരിശോധിച്ചിരുന്നു. Read More …

മഹാരാഷ്ട്രയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് നക്‌സലുകള്‍ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയില്‍ പൊലീസുകാരുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് നക്‌സലുകളെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്. ഏറ്റുമുട്ടല്‍ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഏറ്റുമുട്ടല്‍ നടക്കുന്നതിന് മുന്‍പായി രണ്ടു പൊലീസുകാര്‍ രണ്ടു സ്ത്രീകളടക്കം അഞ്ചു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

കേരളത്തിന്റെ സന്തോഷ് ട്രോഫി താരം അഫ്ദലിന് രാജകീയ സ്വീകരണം

മലപ്പുറം: കേരളത്തിന്റെ അഭിമാനം കാത്ത അഫ്ദലിന് ജന്മനാട്ടില്‍ ഈഷ്മളമായ സ്വീകരണം. 5 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളം സന്തോഷ് ട്രോഫിയുടെ ഫൈനലിലെത്തിച്ച കേരള ടീമംഗം കിഴക്കേപാണ്ടിക്കാട് സ്വദേശി വി.കെ അഫ്ദലിന് നെല്ലിക്കുത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വിവിധ ക്ലബ്ബ് പ്രവര്‍ത്തകരും, ഫുഡ്‌ബോള്‍ പ്രേമികളും ഒത്തുകൂടി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി ജ•നാടായ ഒലിപ്പുഴയിലേക്ക് ആനയിച്ചു. Read More …

നഴ്സുമാര്‍ക്ക് ആശ്വാസം: അന്തിമ വിജ്ഞാപനത്തിന് ഹൈക്കോടതിയുടെ അനുമതി

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച്‌ അന്തിമ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. വിജ്ഞാപനം തടയണമെന്ന മാനേജുമെന്‍റുകളുടെ ഹര്‍ജി തള്ളി.

കഞ്ചാവ് കേസില്‍ അറസ്റ്റിലായ സ്ത്രീയുടെ കസ്റ്റഡിയില്‍ 14 കാരിയും : കുട്ടിയെ പെണ്‍വാണിഭ സംഘത്തില്‍ എത്തിച്ചത് കോട്ടയം സ്വദേശിനികള്‍

ചിങ്ങവനം: രണ്ടുകിലോ കഞ്ചാവുമായി പിടിയിലായ പൂവരണി പെണ്‍വാണിഭക്കേസ് പ്രതി ജോമിനിയുടെ കൂടെ പതിനാലുകാരി ഉണ്ടായിരുന്നതായി സൂചന. ജോമിനിക്കൊപ്പം പിടിയിലായ അനീഷിന്റെ ചിങ്ങവനം പന്നിമറ്റത്തെ വീട് കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. പൂവരണി പെണ്‍വാണിഭക്കേസില്‍ 22 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ജോമിനി ഇപ്പോള്‍ അപ്പീല്‍ ജാമ്യത്തിലാണ്. ഇതിനിടെയും പെണ്‍വാണിഭസംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. ഏറ്റുമാനൂര്‍ സ്വദേശിയായ മാളുവും Read More …

എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍

കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡീപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. കുമ്ബള പഞ്ചതൊട്ടിയിലെ ഓട്ടോ ഡ്രൈവറാണ് അറസ്റ്റിലായത്. ഇയാള്‍ കവര്‍ച്ച കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിലാണ് ഓട്ടോ ഡ്രൈവറായ രണ്ടാനച്ഛന്‍ അറസ്റ്റലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ വാടക വീട്ടില്‍ വെച്ചായിരുന്നു സംഭവം. നേരത്തെയും പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം നടന്നിരുന്നു. സഹികെട്ടതോടെ പെണ്‍കുട്ടി Read More …