ചാനല്‍ റേറ്റിം​ഗ് കൂട്ടാന്‍ മത്സരാര്‍ഥിയുടെ പിതാവിന്റെ മരണ വാര്‍ത്ത ടെലികാസ്റ്റ് ചെയ്ത് സൗദി ചാനല്‍

ജിദ്ദാ :ടിവി പരിപാടിക്കിടെ പിതാവ് മരിച്ച വാര്‍ത്ത അറിഞ്ഞ മകന്‍ ഞെട്ടിത്തരിച്ചു. തെറ്റായ റേറ്റിംഗ് തന്ത്രത്തിനെതിരെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ ചാനല്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ച്‌ രംഗത്തെത്തി. സൗദിയിലെ ബെദയ ടിവി ചാനലില്‍ അരങ്ങേറുന്ന ഒരു റിയാലിറ്റി ഷോയ്ക്കിടെയാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്. റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായ ഒരു യുവാവിന്റെ പിതാവാണ് മരണമടഞ്ഞത്. Read More …

അനധികൃത ഭൂമിയിടപാട്: വയനാട് ഡെപ്യൂട്ടി കളക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: അനധികൃത ഭൂമിയിടപാടിന് കൂട്ടുനിന്ന വയനാട് ഡെപ്യൂട്ടി കളക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ഡെപ്യൂട്ടി കളക്ടര്‍ ടി സോമനാഥനെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യാന്‍ ജില്ലാ കളക്ടര്‍ക്ക് റവന്യൂമന്ത്രി നിര്‍ദേശം നല്‍കി. വയനാട്ടില്‍ തോട്ടത്തറ വില്ലേജിലെ നാലേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ ഭൂമാഫിയ, ഭരണ കേന്ദ്രങ്ങള്‍ക്ക് കൈക്കൂലി കൊടുത്ത് തരപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സ്വകാര്യ ചാനല്‍ ഇന്ന് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് Read More …

പി ജയരാജന് തിരിച്ചടി; യുഎപിഎ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തളളി

കതിരൂര്‍ മനോജ്് വധക്കേസില്‍ യുഎപിഎ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി. സിംഗിള്‍ ബെഞ്ചിന് പിന്നാലെ ഡിവിഷന്‍ ബെഞ്ചും ഹര്‍ജി തളളിയത് പി ജയരാജന് തിരിച്ചടിയായി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജയരാജന്‍ ഉള്‍പ്പെടെ Read More …

വയനാട്ടില്‍ കല്‍പ്പറ്റ നഗരസഭയും എല്‍ഡിഎഫിന്; ജില്ലയിലെ മൂന്ന് നഗരസഭകളിലും എല്‍ഡിഎഫ് ഭരണം

കല്‍പ്പറ്റ: വയനാട്ടില്‍ യുഡിഎഫിനുണ്ടായിരുന്ന ഏക നഗരസഭാ ഭരണവും നഷ്ടമായി. ജനതാദള്‍ (യു) അംഗങ്ങള്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് ഭരണം നഷ്ടമായത്. ചൊവ്വാഴ്ച പകല്‍ പതിനൊന്നോടെ നടന്ന തെരഞ്ഞെടുപ്പില്‍ നഗരസഭ ചെയര്‍പഴ്‌സ‌നായി സിപിഐ എമ്മിലെ സനിത ജഗദീഷിനെ തെരഞ്ഞെടുത്തു. സ്വതന്ത്ര അംഗം ആര്‍ രാധാകൃഷ്ണനും ഇടതുപക്ഷത്തെ പിന്തുണച്ചു. പകല്‍ രണ്ടിനാണ് വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്.   ആര്‍ രാധാകൃഷ്ണനാണ് Read More …

രാജേഷിനെ കൊല്ലാനായിരുന്നില്ല; ക്വൊട്ടേഷന്‍ കയ്യും കാലും വെട്ടാന്‍

തിരുവനന്തപുരം: മടവൂരില്‍ കൊല്ലപ്പെട്ട റേഡിയോ ജോക്കി രാജേഷിനെ കൊല്ലാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നില്ലെന്ന് പോലീസ്. കൊല്ലനായിരുന്നില്ല, മറിച്ച്‌ കയ്യും കാലും വെട്ടാനായിരുന്നു ക്വൊട്ടേഷന്‍ സംഘത്തിന് നിര്‍ദ്ദേശം ലഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി. രാജേഷുമായി അടുപ്പമുണ്ടായിരുന്ന ഖത്തറിലെ മലയാളി യുവതിയുടെ ഭര്‍ത്താവാണ് ക്വൊട്ടേഷന്‍ നല്‍കിയത്. നര്‍ത്തകിയായ യുവതിയുടെ ഭര്‍ത്താവിനേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ക്വെട്ടേഷന്‍ സംഘത്തിന് വാഹനം സംഘടിപ്പിച്ച്‌ നല്‍കിയതിന് Read More …

പ്രണയകാലത്തെ ലൈംഗികബന്ധം പീഡനമല്ല; സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

മുംബൈ: പ്രണയകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ലൈംഗിക പീഡനമല്ലെന്ന് ബോംബെ ഹൈക്കോടതിയുടെ സുപ്രധാന വിധി. രണ്ട് പേര്‍ക്കിടയില്‍ പ്രണയം നിലനില്‍ക്കെ അവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പീഡനമായി കണക്കാക്കാനാകില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിന്റെ വിധി. ഇനി വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിക്ക് പരാതി ഉന്നയിക്കാനാകില്ല. 2013ലാണ് ഗോവയിലെ കാസിനോ ജോലിക്കാരായ യോഗേഷും യുവതിയും തമ്മില്‍ Read More …

ജസ്​റ്റിസ്​ ലോയയുടെ പോസ്​റ്റ്​മോര്‍ട്ടത്തില്‍ കൃത്രിമം; പിന്നില്‍ ബിജെപി മന്ത്രിയുടെ ബന്ധു

ന്യൂഡല്‍ഹി: കൊല്ലപ്പെട്ട സുപ്രീം കോടതി ജഡ്​ജി ബി.എച്ച്‌​ ലോയയുടെ പോസ്​റ്റുമോര്‍ട്ടത്തില്‍ കൃത്രിമം നടന്നതായി വെളിപ്പെടുത്തല്‍. മഹാരാഷ്​ട്രയിലെ ബി.ജെ.പി നേതാവും മന്ത്രിയുമായ സുധീര്‍ മഗന്ധിവാറി​​​​​​െന്‍റ നിര്‍ദേശ ​പ്രകാരം ഭാര്യാ സഹോദരനായ ഡോക്​ടര്‍ മകരന്ദ്​ വ്യവഹാരെയുടെ നേതൃത്വത്തിലാണ്​​ പോസ്​റ്റ്​മോര്‍ട്ടം നടത്തിയതെന്ന്​ ദേശീയ മാധ്യമമായ കാരവാന്‍ മാഗസിന്‍ റിപ്പോര്‍ട്ട്​ ചെയ്​തു. ഒൗദ്യോഗിക റെക്കോര്‍ഡുകളില്‍ ഡോക്​ടര്‍ എന്‍.കെ തുംറാമായിരുന്നു പോസ്​റ്റ്​മോര്‍ട്ടം നടത്തിയത്​. Read More …

കുഞ്ഞുമായി കിണറ്റില്‍ ചാടി യുവതിയുടെ ആത്മഹത്യാ ശ്രമം: പിന്നീട് സംഭവിച്ചത്

കൈക്കുഞ്ഞുമായി കിണറ്റില്‍ ചാടി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതി രക്ഷപ്പെങ്കിലും കുഞ്ഞ് മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞുമായി ഏനാന്തി മുക്കര്‍ശ്ശി അക്ഷരത്തിലെ കൂരിക്കാട്ടില്‍ കൃഷ്ണദാസിന്റെ ഭാര്യ ദിവ്യയാണ് കിണറ്റില്‍ ചാടിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് ദിവ്യയെയും കുഞ്ഞിനേയും കാണാതായത്. തുടന്ന് നടത്തിയ തിരച്ചിലിലാണ് ദിവ്യയെ കിണറ്റില്‍ കണ്ടെത്തിയത്. കിണറ്റിലെ Read More …