സി.ബി.എസ് .ഇ പത്താം ക്ലാസ് കണക്ക് പരീക്ഷ വീണ്ട?ും നടത്തില്ല

ന്യൂഡല്‍ഹി: സി.ബി.എസ്​.ഇ പത്താംക്ലാസ്​ കണക്ക്​ പരീക്ഷ വീണ്ടും നടത്തേണ്ടെന്ന്​ തീരുമാനം. ഉത്തരക്കടലാസ്​ വിശകലനം ചെയ്​ത ശേഷമാണ്​ പരീക്ഷ നടത്തേണ്ടതില്ലെന്ന്​ സി.ബി.എസ്​. ഇ തീരുമാനമെടുത്തത്​. ഇത്​ സംബന്ധിച്ച ഒൗദ്യോഗിക വിജ്​ഞാപനം ഇന്ന്​ പുറത്തിറങ്ങും.

വ്യാജവാര്‍ത്ത നല്‍കിയാല്‍ പണികിട്ടും…! മാധ്യമ പ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാന്‍ നീക്കം

ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ നിയമാവലി വാര്‍ത്താ വിനിമയ മന്ത്രാലയം ഭേദഗതി ചെയ്തു. മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്തെന്ന് പരാതി ഉയര്‍ന്നാലാണ് സര്‍ക്കാര്‍ നടപടി കൈക്കൊള്ളുക. പരാതി ലഭിച്ച ഉടന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ന്യൂസ് Read More …

വിജയന്‍ ചെറുകരയെ സി.പി.ഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തും

വയനാട്: മിച്ചഭൂമി വിഷയത്തില്‍ ചാനല്‍ ഒളിക്യാമറയില്‍ കുടുങ്ങിയ വിജയന്‍ ചെറുകരയെ സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ തീരുമാനം. കെ.രാജന്‍ എം.എല്‍.എക്ക് താത്കാലിക ചുമതല നല്‍കും. ഇന്ന് ചേരുന്ന ജില്ലാ എക്സിക്യൂട്ടീവില്‍ തീരുമാനം പ്രഖ്യാപിക്കും. സത്യന്‍ മൊകേരി യോഗത്തില്‍ പങ്കെടുക്കും.

വധശ്രമമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായി ഒളിവിലായിരുന്ന പ്രതിയെ മലപ്പുറം പോലീസ് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തു

മലപ്പുറം കോഡൂര്‍ വലിയപറമ്പ് സ്വദേശി ആമിയന്‍ ഷംനാദ് എന്ന കുങ്കന്‍ ബാവ (25 വയസ്സ്) എന്നയാളാണ് പിടിയിലായത്. 2015 ല്‍ മലപ്പുറം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമ കേസില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് ഇയാള്‍ പിടിയിലാവുന്നത്. ഒരു പരാതി അന്വേഷണത്തിനായ വന്ന പോലീസ് ഉദ്യോഗസ്ഥരെ മലപ്പുറം കോഡൂരില്‍ വെച്ച് പ്രതിയും സംഘവും ചേര്‍ന്ന് ആക്രമിക്കുകയും വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുകയുമായിരുന്നു. Read More …

ലൈംഗീകാതിക്രമം ; പ്രതിയെ പന്ത്രണ്ട് വയസ്സുകാരി കുടുക്കിയതിങ്ങനെ

പത്തനംതിട്ട: 12 വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച പ്രതി പിടിയില്‍. തിരുവല്ല കിഴക്കുംമുറി സ്വദേശിയും അറുപതുകാരനുമായ വിജയന്‍ മാധവനാണ് അറസ്റ്റിലായത്. തിരുവല്ലയില്‍ ഗോവിന്ദന്‍കുളങ്ങര ക്ഷേത്രപരിസരത്ത് കഴിഞ്ഞ മാസം 15-നാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗീകമായി ചൂഷണം ചെയ്തത്. ശേഷം അന്ന് രക്ഷപെട്ടു. കഴിഞ്ഞ ദിവസം പ്രതിയെ പെണ്‍കുട്ടി വീണ്ടും കാണുകയും അപ്പോള്‍ തന്നെ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തതോടെയാണ് ഇയാള്‍ Read More …

പാസ്‌പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ തുടര്‍ന്നും മലപ്പുറത്ത് ലഭ്യമാകും: പി കെ കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് ഓഫിസുമായി ബന്ധപ്പെട്ട സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് മലപ്പുറത്ത് തന്നെ തുടര്‍ന്നും ലഭിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി. ഇതിനായി മലപ്പുറം പാസ് പോര്‍ട്ട് സേവാ കേന്ദ്രത്തിലെ പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥനെ പ്രത്യേകം ചുമതലപ്പെടുത്തിയതായി എം പി അറിയിച്ചു. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കിയതായി എം പി പറഞ്ഞു. ആറ് മാസം മുമ്പാണ് മലപ്പുറം Read More …

മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിര റാലി നയിച്ച്‌ ബിജെപി എംപി

ലക്‌നൗ: മോഡി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ റാലി നയിച്ച്‌ സ്വന്തം പാര്‍ടി എംപി. ഉത്തര്‍പ്രദേശിലെ ബഹ്റയ്‌ച്ച്‌ മണ്ഡലത്തിലെ ബിജെപി എംപി സ്വദ്വി സാവിത്രി ഭായ് ഫൂലേ ആണ് സ്വന്തം സര്‍ക്കാരിനെതിരെ ‌റാലി സംഘടിപ്പിച്ചത്. എസ്‌എസി, എസ്‌ടി വിഭാഗത്തിനെതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുക, സംവരണം നിലനിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി സര്‍ക്കാരിനെതിരെ സ്വന്തം എംപി റാലി നയിച്ചത്. Read More …

ഐഎസ് കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

അമൃത്സര്‍: ഇ​റാ​ഖി​ല്‍ ഇ​സ്‍​ലാ​മി​ക് സ്റ്റേ​റ്റ് (ഐ​എ​സ്) ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ 39 ഇന്ത്യക്കാരില്‍ 38 പേരുടെ മൃ​ത​ദേ​ഹം നാട്ടിലെത്തിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം അമൃത്സര്‍ വിമാനത്താവളത്തിലെത്തി. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​കെ. സിം​ഗിന്‍റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. അ​മൃ​ത്സ​റി​നു ശേഷം പാ​റ്റ്ന​യി​ലും കോ​ല്‍​ക്ക​ത്ത​യി​ലും എ​ത്തി മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് മൃ​ത​ദേ​ഹം കൈ​മാ​റും. ഡിഎന്‍എ Read More …