വിവാഹ വീഡിയോകളും ഫോട്ടോകളും മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കിയ സംഭവം; പ്രധാനപ്രതികള്‍ പിടിയില്‍

കോഴിക്കോട്: വടകരയില്‍ വിവാഹ വീഡിയോകളും ഫോട്ടോകളും മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കിയ സംഭവത്തില്‍ പ്രധാന പ്രതികള്‍ കസ്റ്റഡിയില്‍. കോഴിക്കോട് വടകരയിലെ സദയം സ്റ്റുഡിയോ ഉടമകളായ ദിനേശനെയും ഫോട്ടോഗ്രാഫര്‍ സതീശനേയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വയനാട്ടില്‍ നിന്നും ഇന്നലെ രാത്രിയാണ് ഇരുവരും പിടിയിലായത്. ഇനി ഇത് എഡിറ്റ് ചെയ്ത് അശ്ലീല ദൃശ്യങ്ങളുണ്ടാക്കിയ ഫോട്ടോ എഡിറ്ററെ കൂടി പിടികൂടുവാനുണ്ട്. സംഭവം Read More …

സര്‍ക്കാര്‍ ഭൂമി വില്‍പന: സമഗ്ര അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി വില്‍ക്കാന്‍ ഭൂമാഫിയ ശ്രമിച്ച സംഭവത്തെ കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. റിസോര്‍ട്ടിനായി 20 ഏക്കര്‍ മിച്ചഭൂമി വിട്ടുകിട്ടാന്‍ വയനാട് ഡെപ്യൂട്ടി കളക്ടര്‍ 10,​000 രൂപ കൈക്കൂലി വാങ്ങിയ വിവരം ഒരു സ്വകാര്യ ടെലിവിഷന്‍ Read More …

കാവേരി പ്രശ്നം: വ്യാഴാഴ്ച തമിഴ് നാട്ടില്‍ ബന്ദ്

ചെന്നൈ : കാവേരി മാനേജ്മെന്റ് ബോര്‍ഡ്(സിഎംബി) രൂപീകരിക്കാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിലും വിഷയത്തില്‍ ജാഗ്രതയോടെ ഇടപെടാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയിലും പ്രതിഷേധിച്ച്‌ വ്യാഴാഴ്ച തമിഴ്നാട്ടില്‍ ബന്ദ് നടത്താന്‍ പ്രതിപക്ഷ പാര്‍ടികള്‍ തീരുമാനിച്ചു. ഡിഎംകെയുടെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ പാര്‍ടികളുടെ യോഗത്തിലാണ് തീരുമാനം. സമരത്തിന്റെ രണ്ടാംഘട്ടമെന്ന നിലയില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച്‌ നടത്താനും യോഗത്തില്‍ ധാരണയായി. Read More …

ക്രിമിനല്‍ കോടതിയലക്ഷ്യം: ജേക്കബ് തോമസ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകില്ല

കൊച്ചി: ക്രിമിനല്‍ കോടതിയലക്ഷ്യക്കേസില്‍ ഡിജിപി ജേക്കബ് തോമസ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകില്ല. കോടതിയില്‍ ഹാജരാകുന്നതിന് ജേക്കബ് തോമസ് കൂടുതല്‍ സമയം ആവശ്യപ്പെടും. സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സമയം നല്‍കണമെന്ന് ആവശ്യപ്പെടുന്നത്. വിജിലന്‍സിനെതിരായുള്ള ഹൈക്കോടതിയുടെ പരാമര്‍ശങ്ങളെ അഴിമതിയായി ജേക്കബ് തോമസ് ചിത്രീകരിച്ചതാണ് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ കാരണമായത്. കേസ് പരിഗണിക്കുന്ന ദിവസങ്ങളില്‍ ഡിജിപി Read More …

ഒളിക്യാമറയില്‍ കുടുങ്ങി ഭൂമാഫിയ ; മുഖ്യകണ്ണി സിപിഐ ജില്ലാ സെക്രട്ടറി

വയനാട് : വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി വില്‍പ്പനയ്ക്ക്. സംഘത്തിലെ മുഖ്യകണ്ണി സിപിഐ ജില്ലാ സെക്രട്ടറിയാണെന്ന് തെളിഞ്ഞു. വില്പനയ്ക്കായി റവന്യൂ രേഖകള്‍ അട്ടിമറിക്കാന്‍ സഹായിക്കുന്നത് ഡെപ്യൂട്ടി കളക്ടറാണെന്ന് വിവരം. നാലര ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തരം മാറ്റാന്‍ 20 ലക്ഷം രൂപ നല്‍കണമെന്നും അതില്‍ 10 ലക്ഷം ഡെപ്യൂട്ടി കളക്‌ടര്‍ക്കും 10 ലക്ഷം സിപിഐ സെക്രട്ടറിക്കും നല്കണമെന്നും ഇടനിലക്കാരന്‍ Read More …

ദേവസ്വം ബോര്‍ഡ് നിയമനം സുതാര്യമാക്കണമെന്ന് ഹൈകോടതി

കൊച്ചി: ദേവസ്വം ബോര്‍ഡ് നിയമനം സുതാര്യമാക്കണമെന്ന് ഹൈകോടതി നിര്‍ദേശം. ഇതിനായി കോടതി പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. അതേസമയം, ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നിയമനരീതി ഭരണഘടനാ വിരുദ്ധമാണെന്ന ഹരജിക്കാരന്‍റെ വാദം ഹൈകോടതി തള്ളി. ദേവസ്വം ബോര്‍ഡുകളുടെ രൂപവത്കരണം ഭരണഘടന വിരുദ്ധമാണെന്നും ബദല്‍ സംവിധാനം വേണമെന്നും ആവശ്യപ്പെട്ടാണ് ടി.ജി മോഹന്‍ദാസ് ഹൈകോടതിയെ സമീപിച്ചത്. ദേവസ്വം ബോര്‍ഡുകളുടെ ഭരണം രാഷ്ട്രീയ Read More …

വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല;രവിശങ്കര്‍ പ്രസാദ്

ബെംഗളൂരു: വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. എന്റെ വ്യക്തിപരമായ അഭിപ്രായം ആധാര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കരുത് എന്നാണ്. എന്നാല്‍ ഐടി മന്ത്രി എന്ന നിലയിലല്ല താനിക്കാര്യം പറയുന്നതെന്നും ബെംഗളൂരുവിലെ ഒരു പൊതുപരിപാടിക്കിടെ അദ്ദേഹം പറഞ്ഞു. ജനങ്ങളെ രഹസ്യമായി നിരീക്ഷിക്കുന്നവരാണെന്ന ആരോപണം നേരിടാന്‍ Read More …

കാവേരി വിഷയം: എ.ഐ.എ.ഡി.എം.കെ എംപി മുത്തുകറുപ്പന്‍ രാജിവെച്ചു

ചെന്നൈ: എ.ഐ.എ.ഡി.എം.കെ രാജ്യസഭാ എംപി എസ്.ആര്‍.മുത്തുകറുപ്പന്‍ രാജിവെച്ചു. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്കരണം സംബന്ധിച്ച സുപ്രീംകോടതി നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ താന്‍ രാജിവെക്കുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തമിഴ്‌നാട്ടിലെ എല്ലാ എംപിമാരും രാജിവെക്കണമെന്ന് എസ്.ആര്‍.മുത്തുകറുപ്പന്‍ രാജിവെച്ചതിന് ശേഷം ആവശ്യപ്പെട്ടു. കാവേരി വിഷയത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം Read More …