വിമര്‍ശകര്‍ക്ക് ചുട്ട മറുപടി ; മുഴുവന്‍ ശമ്ബളവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ന്യൂഡല്‍ഹി: എം.പിയായിരുന്ന കാലയളവിലെ ശമ്ബളവും അലവന്‍സും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ആറുവര്‍ഷത്തെ കാലയളവിനിടയിലെ ശമ്ബളവും അലവന്‍സുമടക്കം 90 ലക്ഷം രൂപയാണ് ദുരിതാശ്വാസഫണ്ടിലേക്ക് നല്‍കിയത്. സച്ചിന്റെ പ്രവൃത്തിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നന്ദി രേഖപ്പെടുത്തി. 185 പദ്ധതികള്‍ക്കായി സച്ചിന്‍ 7.4 കോടി രൂപ സച്ചില്‍ ചെലവഴിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. വിദ്യാഭ്യാസ Read More …

പാതയ്ക്കായി നഷ്ടപ്പെടുന്നത് 35 ഏക്കര്‍ പാടം: സമരവുമായി സ്ത്രീകള്‍

കോട്ടയ്ക്കല്‍: മലപ്പുറം കോട്ടയ്ക്കലില്‍ ദേശീയപാതാ വികസനത്തിനായി നെല്‍വയല്‍ നികത്തുന്നതിനെതിരേ സ്ത്രീകളുടെ നേതൃത്വത്തില്‍ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചു. ജനകീയ കൂട്ടായ്മയായ തോട്ടുങ്ങല്‍ പാഠശേഖര സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം. അലൈന്‍മെന്റ് മാറ്റുന്നതുവരെ സമരം ചെയ്യുമെന്ന് കര്‍ഷകര്‍ അറിയിച്ചു. പ്രദേശത്തെ കര്‍ഷകരടക്കമുള്ള സ്ത്രീകളുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം നടത്തുന്നത്. കോട്ടക്കല്‍ സ്വാഗതമാട് മുതല്‍ പാലച്ചിറമാട് വരെ Read More …

38 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി കേന്ദ്രസംഘം തിങ്കളാഴ്ച മടങ്ങും

ന്യൂഡല്‍ഹി: െഎ.എസ്​ വധിച്ച 38 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച രാത്രി മടങ്ങുമെന്ന് റിപ്പോര്‍ട്ട്. പോസ്​റ്റ്​ മോര്‍ട്ടം നടപടികള്‍ പുര്‍ത്തീകരിച്ച്‌​ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്ന 39 ഇന്ത്യക്കാരുടെ മൃതദേഹങ്ങളില്‍ 38 എണ്ണമാണ് വി.കെ. സിങ്​ ഏറ്റുവാങ്ങുക. ഡി.എന്‍.എ പരിശോധനയില്‍ തീര്‍പ്പാകാത്തതിനാല്‍ ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കൂടുതല്‍ സമയം Read More …

മുസ്ലിം യുവതിക്ക് വൃക്ക പകുത്തു നല്‍കി വൈദികന്‍; മതത്തിന് അതീതമാണ് അവയവദാനമെന്ന് തെളിയിച്ച ജീവിതം

”ഒരിക്കല്‍ മാത്രമേ നാം ഈ ലോകത്തിലൂടെ കടന്നുപോകുകയുള്ളൂ. ഏതെങ്കിലും മനുഷ്യനു നന്മ ചെയ്യാനോ, കരുണ കാണിക്കാനോ കഴിയുന്നതിനെക്കാള്‍ മനോഹരമായ മറ്റെന്താണുള്ളത്. അവയവദാനം മതത്തിന് അതീതമാണെന്നതിനു തെളിവാണല്ലോ ക്രൈസ്തവ പുരോഹിതനായ എന്റെ കിഡ്‌നി മുസ്ലിം പെണ്‍കുട്ടിയുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്.” ദൈവീകമാണ് ഈ വൈദികന്റെ വാക്കുകള്‍. കഴിഞ്ഞ ക്രിസ്മസ്‌കാലത്താണ് വയനാട്ടിലെ ചീയമ്ബം പള്ളിയിലെ ഫാദര്‍ ഷിബു കുറ്റിപ്പറിച്ചേല്‍ തൃശൂര്‍ Read More …

എം.കെ സ്റ്റാലിന്‍ കസ്റ്റഡിയില്‍

ചെന്നൈ: ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനെ ഞായറാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു. കാവേരി മാനേജ്‌മന്റ് ബോര്‍ഡ് രൂപീകരിക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിന് തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റാലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്, വി.സി.കെ പാര്‍ട്ടി നേതാക്കള്‍ വള്ളുവാര്‍ കോട്ടത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. നിരവധി ഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഏപ്രില്‍ അഞ്ചിന് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് ബസുകളും ട്രെയിനുകളും തടയുമെന്ന് ജനസാഗരത്തെ Read More …

യു.എ.ഇ തൊഴില്‍ വിസ:​ സ്വഭാവ സര്‍ട്ടിഫിക്കറ്റ്​ താല്‍കാലികമായി ഒഴിവാക്കി

ദുബൈ: വിദേശികള്‍ക്ക്​ യു.എ.ഇയില്‍ തൊഴില്‍ വിസക്ക്​ അപേക്ഷിക്കുന്നതിന്​ നാട്ടില്‍ നിന്ന്​ സ്വഭാവ സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധമാക്കിയ നടപടി താല്‍കാലികമായി വേണ്ടെന്നുവെച്ചു. ഏപ്രില്‍ ഒന്നു മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ സര്‍ട്ടിഫിക്കറ്റ്​ നിബന്ധന ഒഴിവാക്കിയതായി യു.എ.ഇ മാനവ​വിഭവശേഷി സ്വദേശിവത്​കരണ മന്ത്രാലയമാണ്​ അറിയിച്ചത്​. എല്ലാ രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക്​ ഇൗ ഇളവ്​ ബാധകമാണ്​.

ചെങ്ങന്നൂരില്‍ നിസഹകരണം തുടരും -തുഷാര്‍ വെള്ളാപ്പള്ളി

ചേര്‍ത്തല: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് നിസഹകരണം തുടരുമെന്ന് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. രണ്ടാഴ്ചക്കുള്ളില്‍ പ്രശ്നങ്ങള്‍ തീരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തുഷാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം ; ഒന്‍പത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂര്‍ ചാവടി ഊരിലെ പൊന്നി പെരുമാള്‍ ദമ്ബതികളുടെ ഒന്‍പത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. രണ്ട് കിലോ 200 ഗ്രാം മാത്രം തൂക്കമുണ്ടായിരുന്ന കുഞ്ഞിന്റെ മരണം സംഭവിച്ചത് വീട്ടില്‍ വച്ചാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇക്കഴിഞ്ഞ 23ന് കോട്ടത്തറ ആശുപത്രിയിലാണ് കുട്ടി ജനിച്ചത്.