വേശ്യാലയം നടത്തുന്ന രണ്ട് പേര്‍ പിടിയില്‍

മുംബൈ: ഭയാനന്ദറില്‍ വേശ്യാലയം നടത്തുന്ന രണ്ട് വനിതകളെ പിടികൂടി. താനെ ഗ്രാമീണ പോലിസിന്റെ പ്രത്യേക സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ചയാണ് ഇവരെ പിടികൂടിയത്. പോലീസ് ഒരു പിമ്ബിന്റെ സഹായത്തോടെ കുട്ടികളെ കടത്തുന്ന സംഘത്തെ പിടികൂടുകയായിരുന്നു. പോലീസ് ആദ്യം ഒരു പിമ്ബുമായി സൗഹൃദം സ്ഥാപിക്കുകയും തുടര്‍ന്ന് ഇടപാടുകാരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കുകയായിരുന്നു. തുടര്‍ന്നാണ് രമ വാഗ്മാരെ (22), Read More …

പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ആറാട്ടിനിടെ ആനയിടഞ്ഞു

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിനിടെ ആന ഇടഞ്ഞോടി. വെടിശബ്‌ദം കേട്ടാണ് പുതുപ്പള്ളി മഹാദേവന്‍ എന്ന ആന ഇടഞ്ഞോടിയത്. ഞായറാഴ്‌ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ആനയെ പിന്നീട് തളഞ്ഞു. ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് പടിഞ്ഞാറേ കോട്ടയില്‍ നിന്നും ഈഞ്ചക്കല്‍ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് വെടിശ‌ബ്ദം കേട്ട് ആന ഇടഞ്ഞോടിയത്. ഇത് കണ്ട് Read More …

സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പതിനാലു വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ടീം നേടിയ വിജയം അഭിമാനവും ആവേശവുമാണെന്ന് അദ്ദേഹം ഫേസ്‌ബുക്കിലൂടെ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ: പതിനാലു വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിക്കുന്നു. ടീം അംഗങ്ങള്‍ക്കും പരിശീലകര്‍ക്കും അഭിനന്ദനങ്ങള്‍. വേശകരമായ മത്സരത്തിലൂടെ Read More …

വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം; വ്യാജ പോസ്റ്റുകള്‍ക്കെതിരേ ഹൈദരലി തങ്ങള്‍

കോഴിക്കോട്: ഫേസ്ബുക്കിലെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. മതവിശ്വാസികളുടെ ആരാധനകളെ പരസ്പരം വെറുപ്പുളവാക്കുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പോസ്റ്റുകള്‍ പ്രചരിക്കുന്നതായി ഹൈദരലി തങ്ങള്‍ പറഞ്ഞു. പരസ്പര സൗഹാര്‍ദത്തോടെ കഴിയുന്ന സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതിനു വേണ്ടി സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നത് ഖേദകരമാണ്. ആരാധനാലയങ്ങളിലെ പ്രാര്‍ഥനകളെ പരസ്പര Read More …

അഭിമാന നിമിഷം . . 14 വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി കേരളത്തിലേക്ക്

കൊല്‍ക്കത്ത : ലക്ഷക്കണക്കിന് ഫുട്ബോള്‍ ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തില്‍ സന്തോഷ് ട്രോഫി നേടി കേരള ടീം . . ബംഗാളിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കിരീടം നേട്ടം സ്വന്തമാക്കിയത്. എക്‌സ്ട്രാ ടൈമില്‍ ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടിയിരുന്നു .ആദ്യ പകുതിയില്‍ കേരളവും ബംഗാളും ഓരോ ഗോള്‍ വീതം നേടി. 68ാം മിനിട്ടില്‍ Read More …

പെട്രോളിയം വില കുത്തനെ വര്‍ധിപ്പിച്ച്‌ ഭരണകൂടങ്ങള്‍ കൊള്ളയടിക്കുന്നു: കെ.പി.എ മജീദ്

കോഴിക്കോട്: പെട്രോളിയം വില സര്‍വ്വ സീമകളും ലംഘിച്ച്‌ കുതിക്കുമ്ബോള്‍ ഭരണകൂടങ്ങള്‍ കാഴ്ചക്കാരായി നിന്ന് കൊള്ളക്ക് കൂട്ടുനില്‍ക്കുകയാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് കുറ്റപ്പെടുത്തി. ക്രൂഡോയില്‍ വില വര്‍ധിച്ചെന്ന പേരു പറഞ്ഞ് പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയുമെല്ലാം വില കുത്തനെ കൂട്ടി ഭരണകൂടങ്ങള്‍ കൊള്ളയടിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പെട്രോളിയം വിലയുള്ള സംസ്ഥാനമാണ് കേരളം. Read More …

കോണ്‍ഗ്രസ്സില്‍ ചേരുന്നുവെന്ന് ട്വിറ്ററിലൂടെ ചേതന്‍ഭഗവത് ; ഒപ്പമൊരു സര്‍പ്രൈസ് ലിങ്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്നും കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിന്തുണ നല്‍കുമെന്നും എഴുത്തുകാരന്‍ ചേതന്‍ഭഗത്തിന്റെ അപ്രതീക്ഷിതമായ പ്രഖ്യാപനം. ഇന്ന് ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇനിയും വൈകിക്കാനാകില്ല. ഒട്ടേറെ കാര്യങ്ങള്‍ക്ക് രാജ്യത്ത് പരിഹാരം കാണേണ്ടതുണ്ട്. അതിനാല്‍ കോണ്‍ഗ്രസ്സില്‍ ചേരുന്നു. കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുകയും ചെയ്യും. രാഹുല്‍ഗാന്ധിയോടൊപ്പം ചേര്‍ന്ന് ഒരു നല്ല ഇന്ത്യയെ Read More …

കശ്മീരില്‍ ഗ്രാമീണരെ മറയാക്കി ഭീകരരുടെ ആക്രമണം; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: കശ്മീരിലെ അനന്ത്‌നാഗ്, ഷോപിയാന്‍ ഉള്‍പ്പെടെ മൂന്നിടത്തുണ്ടായ വെടിവയ്പുകളില്‍ രണ്ടു സൈനികര്‍ മരിച്ചു. ഷോപിയാനില്‍ ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തിനിടെയാണ് രണ്ടു ജവാന്മാര്‍ വീരമൃത്യു വരിച്ചത്. ഷോപിയാനില്‍ കൊല്ലപ്പെട്ട ഭീകരരില്‍ ഏഴു പേരും പ്രദേശവാസികളാണെന്നും ഡിജിപി എസ്.പി. വൈദ് പറഞ്ഞു. അനന്ത്‌നാഗിലെയും ഷോപിയാനിലെയും സൈനിക നടപടികള്‍ അവസാനിച്ചു. മേഖലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. നേരത്തെ 11 ഭീകരരെ സുരക്ഷാസേന Read More …