ടി.ഡി.പി എന്‍.ഡി.എ വിട്ടത്​ ദൗര്‍ഭാഗ്യകരമെന്ന്​ അമിത്​ ഷാ

ന്യൂഡല്‍ഹി: തെലുങ്കു ദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടത്​ ദൗര്‍ഭാഗ്യകരമെന്ന്​ ബി.ജെ.പി അധ്യക്ഷന്‍ അമിത്​ ഷാ. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്​ അയച്ച കത്തിലാണ്​ ടി.ഡി.പി മുന്നണി വിട്ടതിനെ സംബന്ധിച്ച്‌​ അമിത്​ ഷായുടെ അഭിപ്രായപ്രകടനം. ടി.ഡി.പി എന്‍.ഡി.എ വിട്ടത്​ ദൗര്‍ഭാഗ്യകരമാണ്​. വികസന പ്രശന്​ങ്ങ​ളേക്കാള്‍ രാഷ്​ട്രീയ കാരണങ്ങള്‍ കൊണ്ടാണോ ടി.ഡി.പി എന്‍.ഡി.എ വിട്ടതെന്ന്​ അമിത്​ ഷാ കത്തില്‍ ചോദിച്ചിട്ടുണ്ട്​. Read More …

കശ്മീരില്‍ ഭീകരരും സൈനികരുമായി ഏറ്റുമുട്ടല്‍; രണ്ടു ഭീകര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍∙ ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. ഡൂരുവില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ഏറ്റുമുട്ടല്‍. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടോയെന്ന് അറിയുന്നതിനായി തിരച്ചില്‍ തുടരുകയാണ്. അനന്ത്നാഗ് പൊലീസും 19 രാഷ്ട്രീയ റൈഫിള്‍സും സിആര്‍പിഎഫും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഭീകരരില്‍നിന്ന് എകെ 47 തോക്കുകളും ഗ്രനേഡുമടക്കമുള്ള ആയുധങ്ങളും വെടിക്കോപ്പുകളും Read More …

മന്ത്രിമാര്‍ ഇനിയും നന്നാകാനുണ്ടെന്നു കോടിയേരി; ചുറ്റിനടക്കുന്നതിനു പകരം സെക്രട്ടേറിയറ്റില്‍ കൂടുതല്‍ സമയം ഇരിക്കണം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിലെ മന്ത്രിമാരും മറ്റും നല്ലതുപോലെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച്‌ ഇനിയും ഉയരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രണ്ടാമതും സെക്രട്ടറിയായ ശേഷം പ്രമുഖ വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് കോടിയേരി തുറന്നടിച്ചത്. ഉയരാനുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും അതിന് ഓരോരുത്തരം ശ്രമിക്കണമെന്നും ചൂണ്ടിക്കാണിച്ച കോടിയേരി മന്ത്രിമാര്‍ കൂടുതല്‍ സമയവും സെക്രട്ടേറിയറ്റില്‍ കേന്ദ്രീകരിക്കണം എന്നും Read More …

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണിയുടെ വോട്ടും വേണമെന്ന്​ വൈക്കം വിശ്വന്‍

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെ.എം മാണിയുടെ വോട്ട്​ വേണമെന്ന്​ എല്‍.ഡി.എഫ്​ കണ്‍വീനര്‍ വൈക്കം വിശ്വന്‍. തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗങ്ങളുടെയും വോട്ട്​ വേണം. മാണിയോട്​ അയിത്തമില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. മാണിയുടെ വോട്ട്​ വേണ്ടെന്ന്​ സി.പി.​െഎ പറഞ്ഞതായി അറിയില്ല. മുന്നണി പ്രവേശനം കൂട്ടായി എടുക്കേണ്ട തീരുമാനമാണെന്നും വൈക്കം വിശ്വന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ മാണിയുടെ മുന്നണിപ്രവേശനത്തിനെതി​െര ശക്​തമായി സി.പി.​െഎ Read More …

പിതാവുമായി ലൈംഗിക ബന്ധം: മകളെ അമ്മ കഴുത്ത് ‌ഞെരിച്ചു കൊന്നു

മുംബയ്: പിതാവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടന്ന സംശയത്തെ തുടര്‍ന്ന് പതിനാറുകാരിയായ മകളെ അമ്മ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. മുംബയിലെ ഖാര്‍ഗറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അമ്മ ഷാള്‍ ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മാര്‍ച്ച്‌ നാലിനായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടില്‍ നിന്നും കണ്ടെത്തിയത്. സംഭവത്തില്‍ Read More …

കോഴിക്കോട് സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു

കോഴിക്കോട്: സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ഗോപാലനാണ്(59) മരിച്ചത്. ശരീരമാസകലം പൊള്ളലേറ്റ് കൃഷി സ്ഥലത്ത് വീണു കിടക്കുന്ന നിലയില്‍ ഗോപാലനെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സൂര്യാതപമേറ്റാണ് മരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

ആതിരയെ കൊലപ്പെടുത്തിയത് ദുരഭിമാനത്താലെന്ന് പിതാവിന്‍റെ മൊഴി

അ​രീ​ക്കോ​ട്: ഇ​ത​ര ജാ​തി​യി​ല്‍​പെ​ട്ട യു​വാ​വു​മാ​യി വി​വാ​ഹി​ത​യാ​കാ​ന്‍ തീ​രു​മാ​നി​ച്ച മകള്‍ ആതിരയെ കൊലപ്പെടുത്തിയത് ദുരഭിമാനത്താലെന്ന് പിതാവ് രാജന്‍. പട്ടിക ജാതിക്കാരനായ ബ്രിജേഷിനെ മകള്‍ വിവാഹം ചെയ്താല്‍ നാട്ടുകാര്‍ കളിയാക്കുമെന്ന് ഭയന്നുവെന്നും പിതാവ് പൊലീസില്‍ മൊഴി നല്‍കി. ഇരുവരുടെയും വിവാഹം തന്നെ മാനസികമായി തകര്‍ത്തു. മദ്യലഹരിയിലാണ് മകളെ കുത്തിയതെന്നും രാജന്‍ പൊലീസിനോട് പറഞ്ഞു. രാജനെ നാളെ കോടതിയില്‍ ഹാജരാക്കും. Read More …

അയോധ്യ കേസ്: ഏപ്രില്‍ ആറിന് സുപ്രിം കോടതിയില്‍ വാദം തുടരും

ദില്ലി: അയോധ്യയിലെ തര്‍ക്ക ഭൂമി സംബന്ധിച്ച കേസില്‍ ഏപ്രില്‍ ആറിന് സുപ്രിം കോടതിയില്‍ വാദം തുടരും. ഇസ്‌ലാം മത വിശ്വാസിക്ക് ആരാധനയ്ക്ക് പള്ളി അനിവാര്യം അല്ല എന്ന് ഇസ്മായില്‍ ഫാറൂഖി കേസിലെ വിധി സുപ്രിം കോടതി ഭേദഗതി ചെയ്യണം എന്ന് മുസ്‌ലിം സംഘടനകള്‍ക്ക് വേണ്ടി ഹാജര്‍ ആയ സീനിയര്‍ അഭിഭാഷകന്‍ രാജീവ് ധവാന്‍ ഇന്ന് കോടതിയില്‍ Read More …