പ്രസ് അക്കാഡമി ഫെല്ലോഷിപ്പ് ഡോ. ബി ബാലഗോപാലിന്

കേരള മീഡിയ അക്കാഡമിയുടെ മാധ്യമ ഫെലോഷിപ്പിന് റിപ്പോര്‍ട്ടര്‍ ടി വി ഡല്‍ഹി ബ്യുറോ ചീഫ് ഡോ. ബി ബാലഗോപാല്‍ അര്‍ഹനായി. ‘കേരളത്തിലെ പൊതു ഭരണവും മാധ്യമങ്ങളും ഡിജിറ്റല്‍ കാലഘട്ടത്തില്‍ നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ ഗവേഷണവും നടത്തുന്നതിനും, പ്രബന്ധം തയാക്കുന്നതിനുമാണ് ഫെല്ലോഷിപ്പ്. 75000 രൂപ ആണ് ഫെല്ലോഷിപ്പ് തുക. കേരള സര്‍വ്വകലാശാലയില്‍ നിന്നും പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ Read More …

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലും ഭരണ പ്രതീക്ഷയുമായി യോഗി ആദിത്യനാഥ്

ലക്നൗ: ത്രിപുരയിലെ ബി.ജെ.പിയുടെ വിജയത്തിന് ശേഷം കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പിടിച്ചടക്കാമെന്ന ആത്മവിശ്വാസവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പിക്ക് ഭരണമില്ലാത്ത കര്‍ണാടക, കേരളം, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി അധികം താമസിക്കാതെ അധികാരത്തിലെത്തുമെന്നും യോഗി പറഞ്ഞു. ത്രിപുര തെരഞ്ഞെടുപ്പില്‍ ഐ.പി.എഫ്.റ്റിയുമായി ഒത്ത് ചേര്‍ന്ന് ബി.ജെ.പി നേടിയത് 43 സീറ്റാണ്.

നാഗാലാന്‍ഡില്‍ ബി.ജെ.പി സഖ്യം അധികാരത്തിലേക്ക്, നെയ്ഫ്യൂ റിയോ മുഖ്യമന്ത്രിയാവും

കൊഹിമ: നാഗാലാന്‍ഡില്‍ മുന്‍ മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ വീണ്ടും മുഖ്യമന്ത്രിയാവും. 60 അംഗ നിയമസഭയില്‍ റിയോ നേതൃത്വം നല്‍കുന്ന എന്‍.ഡി.പി.പി-ബി.ജെ.പി സഖ്യം 30 സീറ്റ് നേടിയിരുന്നു. ജെ.ഡി(യു) എം.എല്‍.എയും സ്വതന്ത്രനും പിന്തുണ വാഗ്ദാനം ചെയ്തതോടെ സഖ്യത്തിന് 32 സീറ്റായി. കേവല ഭൂരിപക്ഷത്തിന് 31 സീറ്റാണ് വേണ്ടിയിരുന്നത്. റിയോയും ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവും സഖ്യകക്ഷികളും Read More …

വിശാല മതേതര ജനാധിപത്യ വേദി വേണം: കാനം

മലപ്പുറം: സംഘപരിവാറിന്റെ തെറ്റായ രാഷ്ട്രീയത്തിനെതിരെ വിശാല മതേതര ജനാധിപത്യ വേദി അനിവാര്യമായിരിക്കുന്നു എന്നാണ് ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചെറുത്തുനില്പിന്റെ ശക്തിയാണ് സി.പി.ഐ മുന്നോട്ട് വയ്ക്കുന്നത്. സങ്കീര്‍ണമായ ഈ കാലത്ത് ഒരു ഇടതുപക്ഷപ്രസ്ഥാനത്തിന്റെ തലപ്പത്തെത്തുക എന്ന വലിയ ഉത്തരവാദിത്വം തിരിച്ചറിയുന്നു. ഇടതുജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. പാര്‍ട്ടി മന്ത്രിമാരില്‍ മാറ്റമുണ്ടാകുമോയെന്ന Read More …

വിഭാഗീയതയുടെ മുനയൊടിച്ച് സി.പി.ഐ സമ്മേളനം

മലപ്പുറം:  ചരിത്രത്തില്‍ ആദ്യമായി സി.പി.ഐ സമ്മേളനം മലപ്പുറത്ത് നടന്നപ്പോള്‍ സംഘടനക്കുള്ളിലെ വിഭാഗീയതയുടെ വെല്ലുവിളികള്‍ സംസ്ഥാന നേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു. എന്നാല്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ വിമത വിഭാഗത്തെ നിശ്ബ്ദരാക്കിയാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗം സമ്മേളനത്തെ കൈപ്പിടിയിലാക്കിയത്. സി.പി.ഐ ദേശീയ എക്‌സിക്കുട്ടീവ് അംഗവും മുന്‍ മന്ത്രിയുമായ കെ ഇ ഇസ്മായീലിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കാനത്തിനെതിരെ Read More …

ഇന്ത്യയില്‍ ഇടതുപക്ഷം ഇല്ലാതായാല്‍ ദുരന്തമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഇടതുപക്ഷം ഇല്ലാതായാല്‍ ദുരന്തമാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് ജയറാം രമേശ്. എന്നാല്‍ കാലത്തിനനുസരിച്ച്‌ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇടതുപക്ഷം തയാറാകണമെന്നും അദ്ദേഹം അറിയിച്ചു. ലാറി ബേക്കറുടെ ജന്മ ശതാബ്ദി സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജയറാം രമേശ്. മന്ത്രി തോമസ് ഐസക്കും അദ്ദേഹത്തോടൊപ്പം വേദിയിലുണ്ടായിരുന്നു

കോഴിക്കോട്ട് ഇരുപത്തിരണ്ടുകാരിയെ കാമുകന്റെ ബന്ധുക്കള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

കോഴിക്കോട്ട് യുവതിയെ കാമുകന്റെ ബന്ധുക്കള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു പരിക്കേറ്റ യുവതി കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ ചികില്‍സയിലാണ്. പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്ന് യുവതിയും ബന്ധുക്കളും ആരോപിച്ചു. കോഴിക്കോട് മാത്തോട്ടം സ്വദേശിയായ ഇരുപത്തിരണ്ടുകാരിക്കാണ് മലപ്പുറം തിരൂരങ്ങാടി സ്വദേശി ആഷിഫിന്റെ ബന്ധുക്കളില്‍നിന്ന് മര്‍ദ്ദനമേറ്റത്. രണ്ടു വര്‍ഷം മുന്പ് ആഷിഫില്‍നിന്ന് ഗര്‍ഭിണിയായ യുവതി തന്നെ വിവാഹം കഴിക്കണമെന്ന Read More …

സൗദിയിലെ ആദ്യ സംഗീത നിശയ്ക്കുള്ള ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നത് ഒന്നര മണിക്കൂറിനുള്ളില്‍

ജിദ്ദ: മാര്‍ച്ച്‌ 30ന് സൗദിയിലെ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയില്‍ നടക്കുന്ന രാജ്യത്തെ ആദ്യ ലൈവ് സംഗീത നിശയ്ക്കുള്ള 6000 ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നത് വെറും ഒന്നര മണിക്കൂറിനുള്ളില്‍. സൗദിയിലെ വിനോദസഞ്ചാര മേഖലയില്‍ വരാനിരിക്കുന്ന വളര്‍ച്ചയുടെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 പദ്ധതികളുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ആദ്യ സംഗീത നിശയാണ് Read More …