പൊന്തന്‍പ്പുഴ വനഭൂമി: സര്‍ക്കാറും വനം വകുപ്പും കള്ളകളി നടത്തുന്നു -ചെന്നിത്തല

കാഞ്ഞിരപ്പള്ളി: വിവാദ പൊന്തന്‍പ്പുഴ വനഭൂമി വിഷയത്തില്‍ സര്‍ക്കാര്‍ കള്ളകളി നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ വനം മന്ത്രി കെ. രാജുവിന്‍റെ കൈകള്‍ ശുദ്ധമല്ല. അതു കൊണ്ടാണ് ഇത്തരത്തിലുള്ള വിധി ഹൈകോടതിയില്‍ നിന്ന് ഉണ്ടായത്. വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. ആയിരക്കണക്കിന് കുടുംബങ്ങള്‍ പട്ടയത്തിനായി കാത്തുകിടക്കുന്നു. സര്‍ക്കാര്‍ ജനതാല്‍പര്യം അട്ടിമറിക്കുകയാണ്. വനഭൂമി Read More …

സിപിഐ സംസ്ഥാനകൗണ്‍സിലില്‍ പരസ്പരം വെട്ടിനിരത്തി കാനവും ഇസ്മയിലും

മലപ്പുറം: വിഭാഗീയത പൊട്ടിത്തെറിയുടെ വക്കിലെത്തിയ സിപിഐ സംസ്ഥാനസമ്മേളനത്തില്‍ വന്‍ അഴിച്ചുപണിയും. കാനം പക്ഷക്കാരനായ വാഴൂര്‍ സോമനേയും ഇസ്മയില്‍ അനുകൂലിയായ എംപി അച്യുതനേയുമാണ് സംസ്ഥാനകൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയത്. കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനേയും കണ്‍വീനറേയും പുറത്താക്കി. സി ദിവാകരന്‍ മത്സരത്തില്‍ നിന്ന് ഒഴിവായതോടെ കാനം രാജേന്ദ്രന്‍ സെക്രട്ടറി സ്ഥാനത്ത് തുടരുമെന്ന് ഉറപ്പായി. സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. കാനത്തിന്റെ വിശ്വസ്തനായ Read More …

കണ്‍ട്രോള്‍ കമീഷന്‍ റിപ്പോര്‍ട്ട്​ തള്ളിയ പ്രതിനിധികള്‍ക്ക്​ നന്ദി-ഇസ്​മായില്‍

മലപ്പുറം: കണ്‍ട്രോള്‍ കമീഷന്‍ റിപ്പോര്‍ട്ട്​ ഹൃദയത്തില്‍ സ്വീകരിക്കാതിരുന്നതിന്​ സി.പി.​െഎ പ്രവര്‍ത്തകര്‍ക്ക്​ നന്ദിയെന്ന് മുതിര്‍ന്ന നേതാവ്​​ കെ.ഇ ഇസ്​മായില്‍. ആര്‍ക്കും പാര്‍ട്ടിയെ തകര്‍ക്കാനാവില്ല. പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ നാളെ തിരിച്ചറിയപ്പെടുമെന്നും ഇസ്​മായില്‍ പറഞ്ഞു. മലപ്പുറത്ത്​ നടക്കുന്ന സി.പി.​െഎ സംസ്ഥാന സമ്മേളനത്തോട്​ അനുബന്ധിച്ച്‌​ നടന്ന അഭിവാദ്യ പ്രസംഗത്തിലാണ്​ ഇസ്​മായിലി​​െന്‍റ രൂക്ഷമായ വിമര്‍ശനം. സി.പി.​െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്ര​​െന്‍റയും Read More …

സിപിഐ കണ്‍ട്രോള്‍ കമ്മീഷനില്‍ അഴിച്ചുപണി; ചെയര്‍മാനെയും കണ്‍വീനറെയും മാറ്റി

മലപ്പുറം: സിപിഐ കണ്‍ട്രോള്‍ കമ്മീഷനില്‍ അഴിച്ചുപണി. കമ്മീഷന്‍ ചെയര്‍മാന്‍ വെളിയം രാജനെയും കണ്‍വീനര്‍ എ. കെ ചന്ദ്രനെയും സ്ഥാനത്തുനിന്ന് മാറ്റിയാണ് കമ്മീഷന്‍ പുനഃസംഘടിപ്പിച്ചത്. കെ. ഇസ്മയിലിനെതിരായി കണ്‍ട്രോള്‍ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടുകയും വിവാദമാകുകയും ചെയ്ത സാഹചര്യത്തിലാണ് കമ്മീഷന്‍ അംഗങ്ങളെ സ്ഥാനത്തുനിന്നും നീക്കിയ നടപടി ശ്രദ്ധേയമാകുന്നത്. വെളിയം രാജന്‍ പ്രായാധിക്യം ചൂണ്ടിക്കാട്ടി സ്വയം Read More …

മുരുകന്റെ മരണം; ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ചികിത്സ ലഭിക്കാതെ തമിഴ്നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് തെറ്റില്ലെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ അന്വേഷണ റിപ്പോര്‍ട്ട്. രക്ഷിക്കാവുന്ന നിലയിലല്ല മുരുകനെ ആശുപത്രിയിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഇല്ലായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് കൊല്ലത്തിനടുത്ത് ഇത്തിക്കരയില്‍ ദേശീയപാതയില്‍ വച്ച്‌ മുരുകന് അപകടത്തില്‍ പരിക്കേറ്റത്. ഇദ്ദേഹത്തെ പിന്നീട് ആറ് ആശുപത്രികളിലെത്തിച്ചെങ്കിലും Read More …

മേഘാലയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദവുമായി കോണ്‍ഗ്രസ്: നേതാക്കള്‍ ഗവര്‍ണറെ കണ്ടു

ഷില്ലോംഗ്: മേഘാലയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദവുമായി കോണ്‍ഗ്രസ്. ഇതുസംബന്ധിച്ച്‌ ശനിയാഴ്ച രാത്രി ഗവര്‍ണര്‍ ഗംഗ പ്രസാദിനെ സന്ദര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാക്കള്‍ അവകാശവാദമുന്നയിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയിച്ച ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയ്ക്കാണ് അവകാശവാദവുമായി കോണ്‍ഗ്രസ് ഗവര്‍ണറെ കണ്ടത്. മറ്റു കക്ഷികളുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും, കോണ്‍ഗ്രസിനു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നും അദേഹം വ്യക്തമാക്കി. എന്നാല്‍ ഏതൊക്കെ പാര്‍ട്ടികളുടെ പിന്തുണയാണ് കോണ്‍ഗ്രസിന് Read More …

പിണറായി വിജയന്‍ ആശുപത്രി വിട്ടു

കൊച്ചി: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു. ഇന്നലെ വൈകിട്ടോടെയാണ് അദ്ദേഹം ആശുപത്രി വിട്ടത്. പതിവ് പരിശോധനക്കായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്ക് ശേഷം അദ്ദേഹം തമിഴ്നാട് ഗസ്റ്റ്ഹൗസിലേക്ക് പോയി. മുഖ്യമന്ത്രിയെ പ്രവേശിപ്പിച്ചെന്ന വിവരം അപ്പോളോ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. പുലര്‍ച്ചെ 2.30 യോടെയാണ് ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ മാറ്റിയത്. പകര്‍ച്ചവ്യാധി Read More …

പി വി അന്‍വറിനെതിരായ നടപടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയ്ക്ക് തിരിച്ചടി. അന്‍വറിനെതിരായ നടപടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഇ.കെ മാജിയുടേതാണ് ഉത്തരവ്. തെരഞ്ഞെടുപ്പില്‍ കള്ള സത്യവാങ്മൂലം സമര്‍പ്പിച്ചു എന്ന പരാതിയിലാണ് നടപടി. പരാതിക്കാരന് കോടതിയെ സമീപിക്കാമെന്ന് കമ്മീഷന്‍. ജനപ്രാതിനിധ്യ നിയമം 125A പ്രകാരം കോടതിയെ സമീപിക്കാം. വിവരാവകാശപ്രവര്‍ത്തകന്‍ ഉടന്‍ കോടതിയെ സമീപിക്കുമെന്നാണ് സൂചന.