കാ​നം രാ​ജേ​ന്ദ്ര​നെതിരെ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം

കാനം രാജേന്ദ്രനും വനം മന്ത്രി കെ. രാജുവിനുമെതിരെ അഴിമതി ആരോപണവുമായി കേരള കോണ്‍ഗ്രസ്-എം രംഗത്ത്. പൊന്തന്‍പുഴ വനം സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നത് സംബന്ധിച്ച കേസ് തോറ്റു കൊടുക്കാന്‍ കാനം രാജേന്ദ്രനും മന്ത്രി രാജുവും ഏഴ് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് കേരള കോണ്‍ഗ്സ്ര്-എം സ്റ്റിയറിംഗ് കമ്മിറ്റിയംഗം സ്റ്റീഫന്‍ ജോര്‍ജ് ആരോപിച്ചു. കേസ് തോറ്റതിനെ സംബന്ധിച്ചുള്ള അന്വേഷണത്തിന് Read More …

അവിവാഹിതരുടെ എണ്ണം കുറക്കുന്നതിന് പുതിയ പദ്ധതിയുമായി യുഎഇ സര്‍ക്കാര്‍

യുഎഇ: രാജ്യത്ത് അവിവാഹിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പുതിയ നീക്കവുമായി യുഎഇ സര്‍ക്കാര്‍. രണ്ട് ഭാര്യമാരുള്ളവര്‍ക്ക് വീട് വെക്കുന്നതിനുള്ള ആനുകൂല്യം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അവിവാഹിതരുടെ എണ്ണം കുറക്കാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ യുഎഇ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് മന്ത്രി അബ്ദുള്ള ബെല്‍ഹൈഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉയര്‍ന്ന ജീവിത ചിലവുകള്‍ കാരണമാണ് പലരും Read More …

കമലഹാസന്റെ പാര്‍ട്ടിയില്‍ 48 മണിക്കൂറിനുള്ളില്‍ ചേര്‍ന്നത് രണ്ട് ലക്ഷം പേര്‍

ചെന്നൈ:   കമലഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യമില്‍ 48 മണിക്കൂറിനുള്ളില്‍ അംഗത്വമെടുത്തത് 201,597 പേര്‍. ഓണ്‍ലൈന്‍ വഴി അംഗത്വമെടുത്തവരുടെ എണ്ണമാണിത്. പാര്‍ട്ടി വക്താവാണ് ഇക്കാര്യമറിയിച്ചത്. മധുരയില്‍ ഫെബ്രുവരി 21നാണ് മക്കള്‍ നീതി മയ്യമിന് കമലഹാസന്‍ തുടക്കം കുറിച്ചത്. അന്നേദിവസം തന്നെ പാര്‍ട്ടിയുടെ ഔദ്യോഗീക വെബ് സൈറ്റും നിലവില്‍ വന്നിരുന്നു. ഇന്ത്യ, യുഎസ്, യു എ ഇ, Read More …

ഫാ.സേവ്യര്‍ തേലക്കാട്ടിന്‍റെ സംസ്കാരം ശനിയാഴ്ച; മലയാറ്റൂരില്‍ പൊതുദര്‍ശനം

കൊച്ചി: ഫാ. സേവ്യര്‍ തേലക്കാട്ടിന്‍റെ സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ പത്തിനു പെരുമ്ബാവൂര്‍ ഈസ്റ്റ് ചേരാനല്ലൂര്‍ സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ നടക്കും. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ കളമശേരി മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയാക്കി. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ സൂക്ഷിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ 10 മുതല്‍ രാത്രി എട്ടുവരെ മലയാറ്റൂര്‍ സെന്‍റ് തോമസ് പള്ളിയില്‍ പൊതുദര്‍ശനത്തിനു Read More …

യൂണിവേഴ്സിറ്റി കോളേജ് വളപ്പില്‍ പൊങ്കാല ഇടാന്‍ അനുവദിക്കാത്തതിനെതിരെ ഒ. രാജഗോപാല്‍ എംഎല്‍എ

ചെങ്ങന്നൂര്‍: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വളപ്പില്‍ ആറ്റുകാല്‍ പൊങ്കാല ഇടാന്‍ അനുവദിക്കാത്ത അധികൃതരുടെ നടപടി ഇടത് സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധ നയങ്ങളുടെ ഉദാഹരണമാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. ഇത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി ഭക്തര്‍ക്ക് കിട്ടി വന്ന സൗകര്യമാണ് എസ്.എഫ്.ഐ യുടെ സമ്മര്‍ദത്തിന്റെ ഫലമായി കോളേജ് പ്രിന്‍സിപ്പല്‍ ഇല്ലാതാക്കിയത്. ബോംബും മാരകായുധങ്ങളും സംഭരിക്കുന്ന കാര്യത്തില്‍ Read More …

നടിയെ ആക്രമിച്ച കേസ്: ദിലീപ് ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളും 14ന് ഹാജരാകണം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ തുടങ്ങുന്നതിന്റെ ഭാഗമായി ഈ മാസം 14ന് എല്ലാ പ്രതികളും എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം. എല്ലാ പ്രതികള്‍ക്കും സമന്‍സ് അയക്കാനും കോടതി നിര്‍ദ്ദേശിച്ചു.

രാഷ്ട്രീയ കൊലപാതകങ്ങള്‍ സര്‍ക്കാറിന്‍റെ സല്‍പേരിനെ ബാധിച്ചെന്ന് സി.പി.ഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്

മലപ്പുറം: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച്‌ സി.പി.ഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്. രാഷ്ട്രീയ കൊലപാതകങ്ങള്‍ നാടിന്‍റെ സമാധാന അന്തരിക്ഷം ഇല്ലാതാക്കിയെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൊലപാതകങ്ങള്‍ക്ക് കൊട്ടേഷന്‍ സംഘങ്ങളെ ഉപയോഗിക്കുന്നു. സര്‍ക്കാറിന്‍റെ സല്‍പേരിനെ കൊലപാതകങ്ങള്‍ പ്രതികൂലമായി ബാധിച്ചെന്നും സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സി.പി.ഐ മന്ത്രിമാരുടെ പ്രവര്‍ത്തനം മികച്ചതാണ്. വിമര്‍ശനങ്ങള്‍ കൂടി ഉള്‍കൊണ്ട് മുന്നോട്ട് പോകണം. Read More …

തീവ്രവാദത്തിനെതിരായ പോരാട്ടം ഏതെങ്കിലും മതത്തിനെതിരേയുള്ളതല്ല- മോദി

ന്യൂ ഡല്‍ഹി: തീവ്രവാദത്തിനെതിരായ പോരാട്ടമെന്നത് ഏതെങ്കിലും മതത്തിനെതിരേയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവസമൂഹത്തെ വഴിതെറ്റിക്കുന്ന മനസ്ഥിതിയോടാണ് പോരാടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്ലാമിക് ഹെറിറ്റേജ്; പ്രമോട്ടിങ് അണ്ടര്‍സ്റ്റാന്‍ഡിങ് ആന്റ് മോഡറേഷന്‍ എന്ന വിഷയത്തില്‍ നടന്ന കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മോദി. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനും ചടങ്ങില്‍ സന്നിഹിതനായിരുന്നു. എല്ലാ മതങ്ങള്‍ക്കും കളിത്തൊട്ടിലായ ഇടമാണ് ഇന്ത്യ. നൂറ്റാണ്ടുകളോളം പഴക്കമുള്ള ബഹുസ്വരതയുടെ Read More …