ഇന്ധന വില വീണ്ടും കുതിക്കുന്നു: ഡീസലിനു 25 പൈസയുടെ വര്‍ധന

ഇ​ന്ധ​ന വി​ല വീ​ണ്ടും കുതിക്കുന്നു. പെ​ട്രോ​ളി​ന് 19 പൈ​സ വ​ര്‍​ധി​ച്ച്‌ 75.62 രൂ​പ​യും ഡീ​സ​ലി​ന് 25 പൈ​സ വ​ര്‍​ധി​ച്ച്‌ 67.84 രൂ​പ​യു​മാ​യി.

വേട്ടയാടാന്‍ ശ്രമിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ഇസ്മയില്‍; സുധാകര്‍ റെഡ്ഡിക്ക് പരാതി നല്‍കി

മലപ്പുറം: സിപിഐ കേന്ദ്രനേതൃത്വത്തിനെതിരെ പരാതിയുമായി സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം കെ.ഇ ഇസ്മയില്‍ രംഗത്ത്. സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളില്‍ ഇസ്മയില്‍ സുധാകര്‍ റെഡ്ഡിക്ക് പരാതി നല്‍കി. കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമ്മേളനത്തിന്റെ ഭാഗമാക്കിയതിനെതിരെയാണ് ഇസ്മയില്‍ പരാതി നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ട് സമ്മേളനത്തിന്റെ ഭാഗമാക്കിയത് അനാവശ്യമാണ്, പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ ശ്രമിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും ഇസ്മയില്‍ Read More …

ഛത്തീസ്ഗഡില്‍ സുരക്ഷാസേന പത്ത് മാവോയിസ്റ്റുകളെ വധിച്ചു

സു​ക്മ: ഛത്തീ​സ്ഗ​ഡി​ലെ ബി​ജ്പു​രി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ പ​ത്ത് മാ​വോ​യി​സ്റ്റു​ക​ളെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ബി​ജ്പു​രി​ലെ കാ​ന്‍​ക​റി​ല്‍ ഇ​ന്ന് രാ​വി​ലെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഏ​റ്റു​മു​ട്ട​ലി​ല്‍ മൂ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യും സ്പെ​ഷ​ല്‍ ഡി​ജി ഡി.​എം. അ​ശ്വ​തി പ​റ​ഞ്ഞു. സ്പെ​ഷ​ല്‍ ടാ​സ്ക് ഫോ​ഴ്സി​ന്‍റെ​യും ജി​ല്ലാ റി​സ​ര്‍​വ് ഗാ​ര്‍​ഡി​ന്‍റെ​യും ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ​യും സം​യു​ക്ത ടീ​മാ​ണ് മാ​വോ​യി​സ്റ്റു​ക​ളെ നേ​രി​ട്ട​ത്. ഛത്തീ​സ്ഗ​ഡി​ല്‍ ക​ഴി​ഞ്ഞ മാ​സ​വും സു​ര​ക്ഷാ സേ​ന​യ്ക്കു​നേ​രെ Read More …

എസ്ബിഐയുടെ വായ്പാ, നിക്ഷേപ പലിശ നിരക്കുകളില്‍ വര്‍ദ്ധന

ദില്ലി: എസ്ബിഐയുടെ വായ്പാ, നിക്ഷേപ പലിശ നിരക്കുകളില്‍ വര്‍ദ്ധന. മാര്‍ജിനല്‍ കോസ്റ്റ് ഫണ്ട് അടിസ്ഥാനമാക്കിയുള്ള വായ്പ പലിശ നിരക്കാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 7.95 ല്‍ നിന്നും 8.15 ആയാണ് വായ്പാ പലിശ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. മാര്‍ച്ച്‌ ഒന്ന് മുതല്‍ ഉയര്‍ത്തിയ നിരക്കുകള്‍ പ്രാവര്‍ത്തികമായി. നിക്ഷേപ പലിശ നിരക്കിലാണ് എസ്ബിഐ ആദ്യം വര്‍ദ്ധനവ് വരുത്തിയത്. സ്ഥിര നിക്ഷേപക പലിശയില്‍ Read More …

സി.പി.ഐ യെ തകര്‍ക്കാന്‍ സി.പി.എം. ശ്രമം

മലപ്പുറം-കേരള രാഷ്ട്രീയത്തില്‍ സി.പി.ഐയെ തകര്‍ക്കാന്‍ ഇടതുമുന്നണിക്ക് നേതൃത്വം നല്‍കുന്ന സി.പി.എമ്മിന്റെ ശ്രമം. മലപ്പുറത്ത് സി.പി.ഐ. സംസ്ഥാന സമ്മേളനം നടക്കുന്നതിനിടെ കേരള കോണ്‍ഗ്രസ് നേതാവിനെ കൊണ്ട് സി.പി.ഐ. ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രനെതിരെ സാമ്പത്തിക ആരോപണമുന്നയിച്ചതിന് പിന്നില്‍ സി.പി.എം. ആണെന്ന സംശയം ബലപ്പെടുകയാണ്. കെ.എം.മാണിയെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനെതിരെ സി.പി.ഐ ശക്തമായ നിലപാട് സ്വീകരിക്കുന്നതാണ് സി.പി.എമ്മിന്റെ ഒളിയമ്പിന് കാരണം. Read More …

സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ കര്‍ശന നടപടി; പുതിയ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സാമ്ബത്തിക തട്ടിപ്പുകള്‍ തടയുന്നതിനുള്ള പുതിയ ബില്ലിന്​ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. സാമ്ബത്തിക തട്ടിപ്പുകള്‍ നടത്തി രാജ്യം വിടുന്നവര്‍ക്കെതിരെ ശക്​തമായ നടപടികള്‍ ശിപാര്‍ശ ചെയ്യുന്ന ഫ്യുജിറ്റീവ്​ ഇക്കണോമിക്​ ഒഫന്‍ഡര്‍ ബില്ലിനാണ്​ മ​ന്ത്രിസഭ അംഗീകാരം നല്‍കിയത്​. നീരവ്​ മോദിയുടേത്​ ഉള്‍പ്പടെ നിരവധി സാമ്ബത്തികതട്ടിപ്പുകള്‍ പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​ കേന്ദ്രസര്‍ക്കാറി​​െന്‍റ പുതിയ നീക്കം. സാമ്ബത്തിക തട്ടിപ്പ്​ നടത്തി രാജ്യം വിടുന്നവരുടെ Read More …

വടകര ജില്ലാ ആശുപത്രിയ്ക്ക് സമീപം മാലിന്യത്തിനു തീപിടിച്ചു

വടകര:ജില്ലാ ആശുപത്രിയ്ക്ക് തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ കൂട്ടിയിട്ട പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യത്തിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. രാത്രി എട്ടരയോടെയാണ് മാലിന്യ കൂമ്ബാരത്തിന് തീയ്യിട്ടത്.പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യത്തില്‍ നിന്നും ഉയര്‍ന്ന പുക തൊട്ടടുത്തുള്ള ജില്ലാ ആശുപത്രി കെട്ടിടത്തിലേക്ക് ഉയര്‍ന്നതോടെ രോഗികള്‍ക്കും,കൂട്ടിരിപ്പുകാര്‍ക്കും ശ്വാസ തടസ്സങ്ങളടക്കം അസ്വാസ്ഥതകള്‍ അനുഭവപ്പെട്ടു.രോഗികളുടെ കൂട്ടിരിപ്പുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വടകര ഫയര്‍ Read More …

ബാബരി മസ്ജിദ് മുസ്ലിമിന്റേതാണ്, സ്ഥലം ഭാഗം വെക്കുന്നതില്‍ യോജിപ്പില്ല, കാന്തപുരം

ന്യൂഡല്‍ഹി:   ബാബരി മസ്ജിദ് മുസ്ലിമിന്റേതാണെന്നും സ്ഥലം ഭാഗം വെക്കുന്നതില്‍ യോജിപ്പില്ലെന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. ബാബരി വിഷയത്തില്‍ കോടതിക്ക് പുറത്തുള്ള ചര്‍ച്ചകള്‍ ഫലം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി ഇടപെട്ടു ന്യായമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ബാബരി മസ്ജിദ് പൊളിച്ചതിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ Read More …