നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങളിലെ സ്ത്രീശബ്ദം പരിശോധിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്ന കേസില്‍ ദിലീപിന്റെ വാദം പൂര്‍ത്തിയായി. ദൃശ്യങ്ങളിലെ സ്ത്രീശബ്ദം പരിശോധിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തെന്ന് സംശയമുണ്ടെന്നും, ഇക്കാര്യം പരിശോധിക്കാന്‍ ദൃശ്യങ്ങള്‍കൈമാറണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ വാദം കേള്‍ക്കാനായി കേസ് മാറ്റിവെച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് പരിഗണിച്ചത്.

സര്‍ക്കുലര്‍ നിയമവിരുദ്ധമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ നിയമവിരുദ്ധമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സര്‍ക്കുലറിനു പിന്നില്‍ രാഷ്ട്രീയ പകപോക്കലെന്നും കുമ്മനം പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തേണ്ടത് സ്ഥാപന മേധാവികള്‍ മാത്രമായിരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറിലെ നിര്‍ദ്ദേശം.

ചെങ്ങന്നുര്‍ ഉപതെരഞ്ഞെടുപ്പ്: കേരള കോണ്‍ഗ്രസ് നിലപാട് നിര്‍ണായകംജോസ് കെ മാണി

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ നിലപാട് നിര്‍ണായകമെന്ന് ജോസ് കെ മാണി. നിലപാട് പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. മുന്നണി പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. മൂന്നാഴ്ചക്കകം സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ഇതിനു ശേഷം മുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. ഇരു മുന്നണികളില്‍ നിന്നും ക്ഷണം ലഭിക്കുന്നുണ്ടെന്നും Read More …

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍കാര്‍ അനിശ്ചിതകാല റിലേ നിരാഹാര സമരത്തില്‍

കോഴിക്കോട് : പെന്‍ഷന്‍ മുടങ്ങിയ കെഎസ്‌ആര്‍ടിസിയിലെ പെന്‍ഷന്‍കാര്‍ കോഴിക്കോട് അനിശ്ചിതകാല റിലേ നിരാഹാരസമരം ആരംഭിച്ചു. കെഎസ്‌ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് നിരാഹാരസമരം. പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. നിരാഹാര സമരത്തില്‍ പങ്കെടുക്കാനെത്തിയ ഓരോരുത്തരും നിരവധി പ്രശ്നങ്ങളിലൂടെ കടന്ന് പോകുന്നവരാണ്. പെന്‍ഷന്‍ വിതരണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ഇവരുടെ Read More …

യെച്ചൂരിയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന് എസ്ആര്‍പി

കോഴിക്കോട്: കരട് രാഷ്ട്രീയപ്രമേയം സംബന്ധിച്ച സീതാറാം യെച്ചൂരിയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. പാര്‍ട്ടിയില്‍ രണ്ട് ചേരി എന്നത് ശത്രുക്കളുടെ ആഗ്രഹം മാത്രമാണ്. ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്നത് സാമ്ബത്തിക ആരോപണം മാത്രമാണെന്നും പാര്‍ട്ടി ഇടപെടേണ്ട കാര്യമില്ലെന്നും എസ്ആര്‍പി കോഴിക്കോട് പറഞ്ഞു. സീതാറാം യെച്ചൂരിയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം Read More …

മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യ വിരുദ്ധം : ചെന്നിത്തല

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരേയുള്ള സാമ്പത്തിക ആരോപണം അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം തള്ളിയ മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധാര്‍മ്മികത ഉണ്ടെങ്കില്‍ വിശദമായ അന്വേഷണം നടത്തണം. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും ചെന്നിത്തല ആരോപിച്ചു.

ഓഖി ദുരന്തം: അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കിയില്ല, പ്രതിപക്ഷ വാക്കൗട്ട്

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ ഇടപെടുന്നതില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്നാരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ വാക്കൗട്ട്. എം. വിന്‍സെന്റ് എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അതേസമയം, മുഖ്യമന്ത്രി പ്രസ്താവന നടത്താനിരിക്കെ ഈ വിഷയത്തില്‍ അടിയന്തരപ്രമേയത്തിന്റെ ആവശ്യമില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ സാമ്പത്തിക തട്ടിപ്പ കേസില്‍ Read More …

കേരളത്തിലുള്ളത് കള്ളന് കഞ്ഞിവെക്കുന്ന പ്രതിപക്ഷം കെ സുരേന്ദ്രന്‍

കോഴിക്കോട്: കേരളത്തിലുള്ളത് കള്ളനു കഞ്ഞിവെക്കുന്ന പ്രതിപക്ഷമാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. ബിനോയ് കോടിയേരി പ്രശ്‌നത്തില്‍ കോണ്‍ഗ്രസും യു.ഡി.എഫും അതിന്റെ തനിനിറം ആവര്‍ത്തിച്ചിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും മക്കളും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പൂര്‍ണ്ണരുപം ബിനോയ് കോടിയേരി പ്രശ്‌നത്തില്‍ കോണ്‍ഗ്രസ്സും യു. ഡി. എഫും അതിന്റെ തനിനിറം ആവര്‍ത്തിച്ചിരിക്കുകയാണ്. പ്രശ്‌നത്തില്‍ അവര്‍ നിലപാട് മയപ്പെടുത്തിക്കഴിഞ്ഞു. നിയമസഭയില്‍ Read More …