ബിനോയ് കോടിയേരിക്കെതിരേയുള്ള പരാതി സി.പി.എം അന്വേഷിക്കട്ടെ കാനം

തൃശ്ശൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരേ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതിയുണ്ടെങ്കില്‍ അവര്‍ തന്നെ അന്വേഷിക്കട്ടെയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ‘ആരോപണം അവര്‍ തന്നെ അന്വേഷിക്കും. ഇത് മുന്നണിക്ക് ഒരു തിരിച്ചടിയുമല്ല, പ്രതിച്ഛായാ പ്രശ്‌നവുമല്ല. എല്‍.ഡി.എഫ് അതിന്റെ പ്രവര്‍ത്തനവുമായി മുന്നോക്ക് പോവും’, കാനം തൃശ്ശൂരില്‍ പ്രതികരിച്ചു. Read More …

ലാലുപ്രസാദ് യാദവിന് അഞ്ചുവര്‍ഷം തടവുശിക്ഷ

റാഞ്ചി കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാം കേസില്‍ ലാലുപ്രസാദ് യാദവിന് കോടതി അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ചു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു കുറ്റക്കാരനാണെന്ന് കോടതി രാവിലെ കണ്ടെത്തിയിരുന്നു. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയും കേസില്‍ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിട്ടുണ്ട്. ആദ്യ രണ്ടു കേസുകളില്‍ ലാലു കുറ്റക്കാരനെന്നു Read More …

ചെറുപുഴയില്‍ കൂട്ടമരണം; മകന്റെ ആത്മഹത്യയ്ക്കു പിന്നാലെ മാതാപിതാക്കളെയും കോളജ് വിദ്യാര്‍ത്ഥിനിയായ മകളെയും മരിച്ച നിലയില്‍ കണ്ടെത്തി

ചെറുപുഴ: മകന്റെ ആത്മഹത്യയ്ക്കു പിന്നാലെ മാതാപിതാക്കളെയും കോളജ് വിദ്യാര്‍ത്ഥിനിയായ മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. ചെറുപുഴ ചന്ദ്രവയല്‍ വെള്ളരിക്കുന്നിലെ ബാര്‍ബര്‍ തൊഴിലാളിയായ രാഘവന്‍ (55), ഭാര്യ ശോഭ (45), തൃശൂരിലെ സ്വകാര്യ കോളജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ ഗോപിക (18) എന്നിവരെയാണ് ബുധനാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകന്‍ ജിതിന്‍ Read More …

വനിതാഡോക്ടര്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ചു

തൃശ്ശൂര്‍:യാത്രക്കിടെ വനിതാഡോക്ടര്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ചു. പത്തനംതിട്ട കൂടല്‍ മുരളീസദനത്തില്‍ ഡോ. അനൂപ് മുരളീധരന്റെ ഭാര്യ ഡോ. തുഷാര(38)യാണ് മരിച്ചത്. കോന്നി കല്ലേലി ഗവ. ആയുര്‍വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറാണ് തുഷാര. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ തിരുവനന്തപുരത്തു നിന്ന് മംഗളൂരുവിലേക്കു പോയ മലബാര്‍ എക്‌സ്പ്രസിലാണ് സംഭവം. കണ്ണൂരിലെ സ്വന്തം വീട്ടിലേക്ക് മൂന്നു മക്കളെയും സഹായിയായ സ്ത്രീയെയും Read More …

നടിയെ ആക്രമിച്ച കേസ്: 31ന് പരിഗണിക്കും

കൊച്ചി: നടി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച കേസ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഈ മാസം 31ന് പരിഗണിക്കാന്‍ മാറ്റി. കോടതിയുടെ അന്വേഷണ മേല്‍നോട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ദിലീപ് നല്‍കിയ രണ്ട് ഹര്‍ജികളിലും തീര്‍പ്പായിട്ടില്ല. ഇതില്‍ തീരുമാനം എടുത്ത ശേഷം കുറ്റപത്രം വിചാരണക്കായി മജിസ്‌ട്രേറ്റ് കോടതി സെഷന്‍സ് കോടതിക്ക് കൈമാറും. പള്‍സര്‍ സുനി ഉള്‍പ്പടെയുള്ള ആറ് Read More …

ദാരിദ്ര്യം മൂലം മാതാപിതാക്കള്‍ കുഞ്ഞിനെ വിറ്റു

പാലക്കാട്: ദാരിദ്ര്യം മൂലം ദലിത് കുടുംബം ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. കുനിശേരി കുന്നന്‍പാറ കണിയാര്‍ കോട് സ്വദേശി ബിന്ദുവിന്റെ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ഒരു ലക്ഷം രൂപക്ക് പൊള്ളാച്ചിയില്‍ വിറ്റത്. മക്കളെ നോക്കാന്‍ കഴിവില്ലാത്തത് കൊണ്ടാണെന്ന് ബിന്ദു പറഞ്ഞു. അങ്കണവാടി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ബിന്ദുവിന്റെ ഭര്‍ത്താവ് രാജും Read More …

ആരോപണങ്ങള്‍ വ്യാജമെന്ന് ബിനോയ് കൊടിയേരി

തിരുവനന്തപുരം: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി. തനിക്കെതിരെ യാതൊരു പരാതിയും ദുബായ് കോടതിയിലും പൊലീസിലുമില്ല. ദുബായില്‍ പോകുന്നതിനു തനിക്ക് വിലക്കില്ല. ബിസിനസ് പങ്കാളിയുമായി സാമ്ബത്തിക ഇടപാടുകളുണ്ടായിരുന്നു. 2014 ലെ ഇടപാടാണ് ഇപ്പോള്‍ വിവാദമാകുന്നത്. ഈ ഇടപാടിലെ മുഴുവന്‍ പണവും കൊടുത്ത് തീര്‍ത്തുവെന്നും ബിനോയ് പറഞ്ഞു. കോടിയേരിയുടെ Read More …

കേന്ദ്ര സര്‍ക്കാര്‍ അമിതമായി എക്സൈസ് തീരുവ കൂട്ടിയത് പെട്രോള്‍ വില വര്‍ധനയ്ക്ക് കാരണം: മുഖ്യമന്ത്രി

തിരുവനന്തപുരം:  പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ദ്ധനയ്ക്ക് കാരണം കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതിയില്‍ വരുത്തിയ ക്രമാതീതമായ വര്‍ദ്ധനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി കെ ശശിയുടെ സബ്മിഷനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 2015ല്‍ പെട്രോളിന് കേന്ദ്ര എക്സൈസ് നികുതി ലിറ്ററിന്11 രൂപ 48 പൈസ ആയിരുന്നത് ഇന്ന് 19 രൂപ 48 പൈസയാണ്. 69 ശതമാനമാണ് വര്‍ദ്ധനവ്. ഡീസലിന്റെ Read More …