സംസ്ഥാന വ്യാപകമായി വീണ്ടും സമരത്തിനൊരുങ്ങി സ്വകാര്യനഴ്‌സുമാര്‍

കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിന്. നഴ്‌സുമാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിലും വിവിധ ആശുപത്രികളില്‍ നടക്കുന്ന സമരം ഒത്തുതീര്‍പ്പാക്കാത്തതിലും പ്രതിഷേധിച്ചാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ(യുഎന്‍എ) നേതൃത്വത്തില്‍ സമരത്തിന് ഒരുങ്ങുന്നത്. ശമ്ബളവര്‍ധനവ് ആവശ്യപ്പെട്ട് സമരം നടത്തിയതിന്റെ പേരില്‍ നഴ്‌സുമാരോട് പ്രതികാര നടപടി സ്വീകരിക്കരുതെന്ന് കഴിഞ്ഞതവണത്തെ സമരം ഒത്തുതീര്‍പ്പാക്കുന്നതിനിടെയുണ്ടായ ചര്‍ച്ചകളില്‍ മുഖ്യമന്ത്രി ആശുപത്രി മാനേജ്‌മെന്റുകളോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ Read More …

വര്‍ക്കലയില്‍ ജനവാസമേഖലയില്‍ പുലിയിറങ്ങി

കൊല്ലം: വര്‍ക്കലയില്‍ ജനവാസമേഖലയില്‍ പുലിയിറങ്ങിയതായി റിപ്പോര്‍ട്ട്, വ്യാഴാഴ്ച എസ്എന്‍ കോളേജിനു സമീപത്താണ് നാട്ടുകാര്‍ പുലിയെ കണ്ടത്.   പൊലീസും, വനംവകുപ്പും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് എസ്എന്‍ കോളേജിനും, എസ്എന്‍ സ്‌കൂളിനും അവധി നല്‍കിയിട്ടുണ്ട്.

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്നു

ഹൈദരാബാദ്: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്നു. ഹൈദരാബാദ് സ്വദേശി ജാനകിയാണ് കൊല്ലപ്പെട്ടത്. ഹോസ്റ്റലില്‍ ഒപ്പം കഴിഞ്ഞിരുന്ന സുഹൃത്ത് തിരകെയെത്തിയപ്പോഴാണ് ജാനകിയെ കുത്തേറ്റ നിലയില്‍ കണ്ടത്. സമീപവാസികളുടെ സഹായത്തോടെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കുത്തേറ്റ മൂന്ന് മുറിവുകളാണ് ജാനകിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. പ്രതിയായ യുവാവ് ജാനകിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. വിവാഹം ചെയ്യാന്‍ തയാറായില്ലെങ്കില്‍ കൊല്ലുമെന്ന് 10 ദിവസം Read More …

അടിമാലി രാജധാനി കൂട്ടക്കൊല കേസ് ; മൂന്ന് പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം

തൊടുപുഴ: അടിമാലി രാജധാനി കൂട്ടക്കൊല കേസില്‍ മൂന്ന് പേര്‍ക്ക് ഇരട്ടജീവപര്യന്തം. തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. രാഘവേന്ദ്ര, രാഗേഷ് ഗൗഡ, സഹോദരന്‍ മഞ്ജുനാഥ് എന്നിവരാണ് കേസിലെ പ്രതികള്‍. മോഷണത്തിനിടെ ടൂറിസ്റ്റ് ഹോം ഉടമയേയും കുടുംബത്തേയും കൊലപ്പെടുത്തിയ കേസിലാണ് വിധി.

ലാവ്‌ലിന്‍ കേസിലെ പ്രതികളുടെ വിചാരണയ്ക്ക് സുപ്രിംകോടതിയുടെ സ്റ്റേ

എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പ്രതികളായ കസ്തൂരിരംഗ അയ്യര്‍, ആര്‍ ശിവദാസന്‍, കെജി രാജശേഖരന്‍ എന്നിവരുടെ വിചാരണയ്ക്കാണ് സുപ്രിംകോടതി സ്റ്റേ നല്‍കിയത്. പ്രതികള്‍ നല്‍കിയ അപ്പീലിലാണ് കോടതി നടപടി. അതേസമയം പിണറായി വിജയനുള്‍പ്പെടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപേക്ഷ പരിഗണിച്ച് മൂന്ന് പേര്‍ക്ക് നോട്ടീസ് നല്‍കാനും സുപ്രിംകോടതി ഉത്തരവിട്ടു. കെ മോഹനചന്ദ്രന്‍, Read More …

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: കെ.സുരേന്ദ്രന്‍ 26 സാക്ഷികളുടെ പട്ടിക ഹാജരാക്കി

കൊച്ചി: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തു നല്‍കിയ ഹരജിയില്‍ 26 സാക്ഷികളുടെ പട്ടിക കൂടി ബി.ജെ.പി സ്ഥാനാര്‍ഥി ആയിരുന്ന കെ.സുരേന്ദ്രന്‍ ഹാജരാക്കി. ഇത്രയും പേര്‍ നേരിട്ട് ഹാജരാകാന്‍ ഹൈകോടതി നോട്ടീസ് അയച്ചു. ഹരജി 22ന് വീണ്ടും പരിഗണിക്കും. കൂടുതല്‍ സാക്ഷികള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണം എന്നും ഇല്ലെങ്കില്‍ കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കും എന്നും ഹൈക്കോടതി നേരത്തെ Read More …

പണം തട്ടിയ കേസില്‍ പി.വി അന്‍വറിനെതിരെ കോടിയേരിക്ക് പരാതി

കോഴിക്കോട്: ക്രെഷര്‍ വ്യവസായത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ നിലമ്ബൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരെ സി.പി.എം നേതൃത്വത്തിന് പരാതി നല്‍കി. മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി സലീം നടുത്തൊടിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരാതി നല്‍കിയത്. രേഖാമൂലം നല്‍കിയ പരാതിയില്‍ നീതി ലഭ്യമാക്കണമെന്ന് സലീം ആവശ്യപ്പെട്ടു. തന്നെ അറിയില്ലെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ Read More …

കായല്‍ കൈയേറ്റ കേസ്: തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നത് ജനുവരി 15 ലേക്ക് മാറ്റി

ദില്ലി: കായല്‍ കൈയറ്റ കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍മന്ത്രി തോമസ് ചാണ്ടി നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് സുപ്രിം കോടതി ജനുവരി 15 ലേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റം വേണമെന്ന ആവശ്യം പിന്‍വലിച്ച്‌ തോമസ് ചാണ്ടി നല്‍കിയ കത്ത് പരിഗണിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ആര്‍കെ അഗര്‍വാള്‍, എഎം സാപ്രെ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി മാറ്റിവെച്ചത്. Read More …