കോഴിക്കോട് ജില്ലയില്‍ നാളെ ഓട്ടോ ടാക്സി പണിമുടക്ക്

കോഴിക്കോട്: ഓണ്‍ലൈന്‍ ടാക്സികള്‍ക്കെതിരെ കോഴിക്കോട് ജില്ലയില്‍ വ്യാഴാഴ്ച ഓട്ടോ – ടാക്സി പണിമുടക്ക്. രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പണിമുടക്ക്. റെയില്‍വെ സ്റ്റേഷനില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് കൗണ്ടര്‍ അനുവദിക്കാനുള്ള നീക്കം അടക്കമുള്ളവയ്ക്കെതിരെയാണ് പ്രതിഷേധം. റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രീകരിച്ച്‌ തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ജിഷ കൊലപാതകകേസ് ; വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുളിന്റെ അപ്പീല്‍

കൊച്ചി : ജിഷ കൊലപാതകകേസില്‍ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുല്‍ ഇസ്ലാം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കീഴ്ക്കോടതിയുടെ വിധി റദ്ദാക്കണമെന്നും കേസില്‍ പുനരന്വേഷണം നടത്തണമെന്നും അമീറുല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അമീറുല്‍ ഇസ്ലാമിന് വേണ്ടി അഡ്വ. ബിഎ ആളൂറാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അപൂര്‍വത്തില്‍ അപൂര്‍വവും അതിക്രൂരവുമായ കൊലപാതകമെന്ന് വിലയിരുത്തിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അമീറുല്‍ ഇസ്ലാമിന് Read More …

ആദ്യ ലൈഗിംക ബന്ധത്തിനു മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ആദ്യത്തെ ലൈംഗിക ബന്ധത്തിന് മുന്‍പ് എല്ലാവര്‍ക്കും സംഭ്രമം, രോമാഞ്ചം, സന്തോഷം, കുറ്റബോധം, എല്ലാം കൂടി കൂടിക്കലര്‍ന്ന വികാരങ്ങള്‍ അനുഭവപ്പെടാറുണ്ട്. ഇക്കാര്യം നിങ്ങള്‍ക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളുവാന്‍ സാധിക്കാതെ വന്നാല്‍ അത് നിങ്ങളുടെ മാനസികസ്ഥിതിയെ തന്നെ തകരാറിലാക്കിയേക്കാം. നിങ്ങള്‍ മാനസികവും ശാരീരികവുമായി തയ്യാറല്ലെങ്കില്‍ പുതിയ പങ്കാളി നിങ്ങളെ തൊടുമ്ബോള്‍ അത് നിങ്ങളില്‍ അസ്വസ്ഥ ഉണ്ടാക്കാനിടയുണ്ട്.       Read More …

പുരുഷന്മാര്‍ അവിഹിതബന്ധം തേടിപ്പോകുന്നതിന് പിന്നിലെ കാരണങ്ങള്‍ ഇവയാണ്

ഒന്നില്‍ കൂടുതല്‍ ബന്ധങ്ങള്‍ തേടിപ്പോകുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് പുരുഷന്മാരാണെന്നാണ് സര്‍വ്വെ ഫലങ്ങള്‍ വെളിപ്പെടുത്തുന്നത്. പുരുഷന്മാര്‍ വിവാഹേതരബന്ധങ്ങളില്‍ പെടുന്നതിന്റെ പ്രധാനകാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.     ചില പുരുഷന്മാര്‍ക്കു തങ്ങളുടെ പൗരുഷം തെളിയിക്കാനുള്ള വഴിയാണ് അവിഹിതബന്ധം. കൂട്ടുകാരുടെ മുന്നില്‍ തനിക്കൊരു കാമുകിയുണ്ടെന്ന് പറയുന്നത് തങ്ങളുടെ അഭിമാനപ്രശനമായാണ് മിക്കവരും കാണുന്നത്. ലൈംഗികജീവിതത്തിലെ അസംതൃപ്തിയാണ് ചില പുരുഷന്മാരെ പുറത്തെ സുഖങ്ങള്‍ Read More …

ഡിഷ് ആന്റിന ഓപ്പറേറ്ററായെത്തി വീട്ടമ്മയുമായി ചങ്ങാത്തം കൂടി; മകളെ പീഡിപ്പിച്ചു; ഒടുവില്‍ തിരുവനന്തപുരത്ത് യുവാവ് അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് തിരുവനന്തപുരം പാലോട് ഡിഷ് ആന്റിന ഓപ്പറേറ്ററെ അറസ്റ്റുചെയ്തത്. പാലോട് സ്വദേശി സതീഷിനെയാണ് പോക്‌സോ നിയമ പ്രകാരം അറസ്റ്റു ചെയ്തത്. 2016 ഏപ്രിലില്‍ വീട്ടില്‍ ഡിഷ് ആന്റിന സ്ഥാപിക്കാനെത്തി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ കുട്ടിയുമായി ചങ്ങാത്തം കൂടുകയും വിവാഹ വഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്തുവെന്നാണു കേസ്. ഒരാഴ്ച മുന്‍പ് Read More …

‘മുഖ്യമന്ത്രിക്ക് പറന്ന് നടക്കാനുള്ളതല്ല ഓഖി ദുരിതാശ്വാസ നിധി; ദുരിതബാധിതര്‍ക്ക് വേണ്ടി പിരിച്ച പണംദുരന്തമേഖലയില്‍ നേരിട്ട് വിതരണം ചെയ്യുമെന്ന് എംഎസ്എഫ്

കോഴിക്കോട്: ഓഖി ദുരിതബാധിതര്‍ക്ക് വേണ്ടി പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കില്ലെന്ന് എംഎസ്എഫ്. ദുരന്തനിവാരണ ഫണ്ടില്‍ നിന്നുള്ള പണം മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് വേണ്ടി നല്‍കാനുള്ള വിവാദ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് എംഎസ്എഫിന്റെ നടപടി. സംസ്ഥാനത്തെ കാന്പസുകളില്‍ നിന്നാണ് ഓഖി ദുരിതബാധിതര്‍ക്ക് വേണ്ടി എംഎസ്എഫ് പണം പിരിച്ചത്. പിരിച്ചെടുത്ത പണം ദുരന്തമേഖലയില്‍ നേരിട്ട് വിതരണം Read More …

കൗമാര കലാമാമാങ്കത്തില്‍ വീണ്ടും കിരീടം ചൂടി കോഴിക്കോട് ; പാലക്കാട് തൊട്ടുപിന്നില്‍

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കിരീടം വീണ്ടും കോ‍ഴിക്കോട്ടേക്ക്. പാലക്കാട് ജില്ല ഉയര്‍ത്തിയ ശക്തമായ വെല്ലുവിളി മറികടന്നാണ് കലാ കിരീടത്തില്‍ കോ‍ഴിക്കോട് ജില്ല മുത്തമിട്ടത്. 895 പോയിന്‍റ് സ്വന്തമാക്കിയാണ് കലോത്സവ കിരീടം കോ‍ഴിക്കോട് നിലനിര്‍ത്തിയത്. പാലക്കാട് ജില്ലയ്ക്ക് 893 പോയിന്‍റാണ് സ്വന്തമാക്കിയത്.

ഇതും ഒരു സമരം; ജിഎസ്ടിക്കെതിരെ സാനിട്ടറി നാപ്കിനുകളില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി സാമൂഹ്യ പ്രവര്‍ത്തകര്‍

ഭോപ്പാല്‍ : സാനിട്ടറി നാപ്കിനുകള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ച് നാപ്കിനുകളില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി മധ്യപ്രദേശില്‍നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍. സാനിട്ടറി നാപ്കിനുകള്‍ക്ക് 12 ശതമാനം ജി എസ് ടി ഏര്‍പ്പെടുത്തിയതിലുള്ള പ്രതിഷേധം അറിയിക്കാനും, ആര്‍ത്തവകാല ശുചിത്വത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ അറിയിക്കാനുമാണ് സ്ത്രീകളെകൊണ്ട് നാപ്കിനുകളില്‍ സന്ദേശം എഴുതിച്ച് പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കാന്‍ തീരുമാനിച്ചത്. മധ്യപ്രദേശിലെ ഗ്വാളിയോറില്‍നിന്നുള്ള സമൂഹിക Read More …