എകെജി പരാമര്‍ശം: വി.ടി ബല്‍റാമിന്റെ ഓഫീസിനു നേരെ ആക്രമണം, ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

തൃത്താല( പാലക്കാട്): വി.ടി ബല്‍റാം എംഎല്‍എ യുടെ തൃത്താല ഓഫീസിലേയ്ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബല്‍റാം എംഎല്‍എ യുടെ തൃത്താലയിലെ എംഎല്‍ ഓഫീസിലേയ്ക്കാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് എനടത്തിയത്. എകെജിക്ക് എതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചാണ് അക്രമസക്തമായത്. തൃത്താല ഓഫീസിനു പത്തു മീറ്റര്‍ മുന്നില്‍ വെച്ച് മാര്‍ച്ച് തടയാന്‍ പോലീസ് Read More …

‘ചെമ്മീന്‍ കഴിക്കരുത്’, പുതിയ വിചിത്ര ഫത്‌വ വിവാദത്തില്‍

ഹൈദരാബാദ്: മനുഷ്യജീവിതത്തില്‍ ഇടപെടുന്ന മതവിലക്കുകളുടെ വാര്‍ത്ത ഇത്തവണ ഹൈദരാബാദില്‍നിന്ന്. ഹൈദരാബാദിലെ ജാമിയ നിസാമിയ സര്‍വകലാശാലയാണ് വിചിത്ര ഫത്വയുമായി വാര്‍ത്തകളില്‍ നിറയുന്നത്. ചെമ്മീന്‍ കഴിക്കരുതെന്നാണ് പുതിയ ഫത്‌വ. ചെമ്മീന്‍ ഒരു മത്സ്യമല്ല, വെള്ളത്തില്‍ ജീവിക്കുന്ന ഒരു പ്രാണിയാണ്. അതുകൊണ്ട് അതിനെ ഭക്ഷിക്കാന്‍ പാടില്ല. അതുകൊണ്ടുതന്നെ ഇന്ത്യയിലെ കുട്ടികള്‍ ചെമ്മീന്‍ കഴിക്കുന്നത് അനുവദിക്കാനാവില്ല. ഫത്‌വയില്‍ പറയുന്നു. സര്‍വകലാശാലയിലെ ചീഫ് Read More …

മോഷണം പോയ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക കുപ്പി കണ്ടെത്തി

കോപ്പന്‍ഹേഗന്‍: പ്രദര്‍ശന സ്ഥലത്തുനിന്ന് മോഷണം പോയ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക കുപ്പി ഒടുവില്‍ കണ്ടെത്തി. കെട്ടിടനിര്‍മാണശാലയുടെ പരിസരത്തുനിന്നുമാണ് കാലിയായ നിലയില്‍ കുപ്പി കണ്ടെത്തിയതെന്ന് ഡെന്മാര്‍ക്ക് പോലീസ് അറിയിച്ചു. 13 ലക്ഷം ഡോളറാണ് കുപ്പിയുടെ മൂല്യമായി കണക്കാക്കിയിരുന്നത്. സ്വര്‍ണവും വെള്ളിയും കൊണ്ട് നിര്‍മിച്ചിരിക്കുന്ന കുപ്പിയുടെ അടപ്പ് വജ്രം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. റുസ്സോ ബാള്‍ട്ടിക് ബ്രാന്‍ഡിലുള്ള വോഡ്ക Read More …

കരിപ്പൂരില്‍ ശരീരത്തില്‍ മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ചു കടത്തിയ മൂന്ന് കിലോ സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി:ശരീരത്തില്‍ മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ചു കടത്തിയ മൂന്ന് കിലോ സ്വര്‍ണ്ണവുമായി യാത്രക്കാരന്‍ കരിപ്പൂര്‍ കസ്റ്റംസിന്റെ പിടിയിലായി. ശനിയാഴ്ച രാവിലെ അബൂദാബിയില്‍ നിന്നുളള എയര്‍ഇന്ത്യ എക്‌സപ്രസിന്റെ ഐ.എക്‌സ്-348 വി്മാനത്തില്‍ കരിപ്പൂരില്‍ എത്തിയ നാദാപുരം ജന്‍ഷീര്‍(22)എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. വിമാനമിറങ്ങി കസ്റ്റംസ് ഹാളില്‍ പരിശോധനക്കെത്തിയപ്പോള്‍ ഇയാളുടെ നടത്തത്തില്‍ തോന്നിയ സംശയത്തിലാണ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തത്.രണ്ട് Read More …

കാലിത്തീറ്റ കുംഭകോണം: ലാലുവിന് മൂന്നര വര്‍ഷം തടവ്

റാഞ്ചി: കാലീത്തീറ്റ കുംഭകോണ കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവ്. തടവിന് പുറമേ ലാലു അഞ്ച് ലക്ഷം രൂപ പിഴയും നല്‍കണം. റാഞ്ചി സി.ബി.ഐ പ്രത്യേക കോടതിയാണ് ലാലുവിനുള്ള ശിക്ഷ വിധിച്ചത്

കാഴ്ചക്കാരില്‍ വിഷ്മയമൊരുക്കി അമ്പല വയല്‍ പൂപ്പൊലി പുഷ്പ ഫല പ്രദര്‍ശനം

വയനാട് : വിനോദത്തിനും വിജ്ഞാനത്തിനും പ്രാധാന്യം നല്‍കി വയനാട് അമ്പലവയലില്‍ ആരംഭിച്ച പൂപ്പൊലി  അന്താരാഷ്ട്ര പുഷ്പ ഫല പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. ജനുവരി 18 വരെയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. കൃഷിയും ടൂറിസവും കോര്‍ത്തിണക്കി അമ്പലവയല്‍ മേഖല  കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.     കേരള കാര്‍ഷിക സര്‍വ്വകലാശാലയുടേയും,  കേരള സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക Read More …

മേഘാലയയില്‍ കോണ്‍ഗ്രസ് നിലംപതിക്കും: അമിത് ഷാ

ഷില്ലോംഗ്: മേഘാലയയില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ നിലംപതിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 2018ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമൊഴിയുമെന്നും തുടര്‍ന്നു ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ വരുമെന്നും അമിത് ഷാ പറഞ്ഞു. ബിജെപി സര്‍ക്കാര്‍ മേഘാലയയുടെ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കും. ടൂറിസം, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളുടെ വികസനത്തിനു സര്‍ക്കാര്‍ പ്രധാന്യം നല്‍കും. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുവേണ്ടി Read More …

സത്യം പുറത്ത് കൊണ്ടുവരാന്‍ വിജിലന്‍സ് അന്വേഷണം വരട്ടെയെന്ന് കെ.കെ ശൈലജ

തിരുവനന്തപുരം: സത്യം പുറത്ത് കൊണ്ടുവരാന്‍ വിജിലന്‍സ് അന്വേഷണം വരട്ടെയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മന്ത്രിമാരുടെ പങ്കാളിയ്ക്കും ആനുകൂല്യങ്ങള്‍ കൈപറ്റാനുള്ള അവകാശമുണ്ടെന്നും ശൈലജ അറിയിച്ചു. ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. അനര്‍ഹമായി ചികിത്സ ആനുകൂല്യം കൈപ്പറ്റിയെന്ന പരാതിയിലാണ് അന്വേഷണം. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് ശൈലജയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നത്. ചികിത്സാ റീ Read More …