രാജ്യം കണ്ട മികച്ച മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന്‍ വൃദ്ധസദനത്തില്‍

ചെന്നൈ: രാജ്യത്തെ തിരഞ്ഞെടുപ്പു ചട്ടത്തില്‍ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി പ്രശസ്തനായ മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ടി.എന്‍ ശേഷനും ഭാര്യയും വ്യദ്ധ സദനത്തില്‍. പാലക്കാട് സ്വദേശിയായ തിരു നെല്ലായ് നാരായണ അയ്യര്‍ ശേഷന്‍ എന്ന ടി.എന്‍ ശേഷനും ഭാര്യ ജയലക്ഷ്മിയുമാണ് ചെന്നൈ പെരുങ്കളത്തൂരിലുള്ള ഗുരുകുലം വ്യദ്ധ സദനത്തില്‍ കഴിയുന്നത്. ചെന്നൈ നഗരത്തില്‍ സ്വന്തമായി വീടുണ്ടായിട്ടും ഈ Read More …

ചൈനയ്ക്ക് പാകിസ്താനില്‍ പുതിയ സൈനിക താവളം

ബെയ്ജിംഗ്: പാകിസ്താനും അമേരിക്കയും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കിടെ സാമ്ബത്തിക മെച്ചപ്പെടുത്താനുള്ള നീക്കവുമായി ചൈനയും പാകിസ്താനും. പാകിസ്താനില്‍ നാവിക സേനാ താവളം സ്വന്തമാക്കുന്നതിനുള്ള നീക്കങ്ങള്‍ ഇരു രാജ്യങ്ങളും നടത്തുന്നതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ചൈനീസ് ഔദ്യോഗിക മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇറാന്റെ ചബഹാര്‍ തുറമുഖത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന പാക് സൈനിക ആസ്ഥാനമാണ് പാകിസ്താന്‍ സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. പാകിസ്താനുള്ള Read More …

കോഴിക്കോട്~വയനാട് സബ്കളക്ടര്‍മാര്‍ വിവാഹിതരാകുന്നു

കോഴിക്കോട്: സംസ്ഥാനത്തെ രണ്ട് ഒരു ഐഎഎസ് ഉദ്യോഗസ്ഥര്‍ വിവാഹിതരാകുന്നു. വയനാട് സബ്കളക്ടര്‍ എന്‍.എസ്.കെ.ഉമേഷും കോഴിക്കോട് സബ്കളക്ടര്‍ വി.വിഘ്‌നേശ്വരിയുമാണ് വിവാഹിതരാകുന്നത്. ഫെബ്രുവരി അഞ്ചിന് തമിഴ്‌നാട് മധുര ചിന്നചൊക്കിക്കുളത്തു വച്ചാണ് വിവാഹം. ഇരുവരും മധുര സ്വദേശികളാണ്. എന്‍.കെ.എസ്.കേശവന്‍~ആര്‍.ബി.ഭാനുമതി ദന്പതികളുടെ മകനാണ് ഉമേഷ്. കെ.ആര്‍.വെളെളയ്ച്ചാമി~എം.എസ്.വി ശാന്തി ദന്പതികളുടെ മകളാണ് വിഘ്‌നേശ്വരി. മസൂറിയിലെ ഐഎഎസ് പരിശീലനസമയത്താണ് ഇവര്‍ പരിചയപ്പെടുന്നത്. പിന്നീട് ഇരുവര്‍ക്കും Read More …

വാക്കുകളിലൂടെ പുറത്തുവരുന്നത് വെള്ളാപ്പള്ളിയുടെ സംസ്കാരം: വിഎം സുധീരന്‍

തിരുവനന്തപുരം: പൊതുവേദിയില്‍ തന്നെ അധിക്ഷേപിച്ചു സംസാരിച്ച എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. വെള്ളാപ്പള്ളിയുടെ അഭിപ്രായങ്ങള്‍ സ്വന്തം നിലവാരത്തിന്റെയും സംസ്കാരത്തിന്റെയും പ്രതിഫലനങ്ങള്‍ മാത്രമാണെന്ന് വിഎം സുധീരന്‍ പറഞ്ഞു. എസ്‌എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിപദത്തിലിരുന്ന് ഗുരു അരുതെന്നു പറഞ്ഞ കാര്യങ്ങള്‍ ചെയ്യുകയാണ് വെള്ളാപ്പള്ളിയെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. കോഴിക്കോട് മാന്‍ഹോളില്‍ Read More …

കുരിശിന്റെ പേരില്‍ സംഘര്‍ഷമുണ്ടായത് ഖേദകരമെന്ന് സുസെപാക്യം

തിരുവനന്തപുരം: ബോണക്കാട് കുരിശിന്റെ പേരില്‍ സംഘര്‍ഷമുണ്ടായത് വേദനാജനകമെന്ന് ആര്‍ച്ച് ബിഷപ്പ് എം. സൂസെപാക്യം. അക്രമം ആരുടെ ഭാഗത്ത് നിന്നായാലും തെറ്റ് തന്നെയാണ്. അത് അന്വേഷിച്ച് നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കുരിശു തകര്‍ന്നത് മിന്നലേറ്റാണെന്ന സര്‍ക്കാര്‍ വാദം വിശ്വസിക്കാന്‍ കഴിയില്ല. ‘കുരിശിന്റെ വഴിയേ’ തടയുന്നതിനായി നൂറുകണക്കിന് പൊലീസുകാരെയാണ് നിര്‍ത്തിയത്. അതിനാല്‍ സര്‍ക്കാര്‍ കരുതിക്കൂട്ടി ഇറങ്ങിയതാണെന്ന് വ്യക്തമാണെന്നും അദ്ദേഹം Read More …

ബാങ്കുകളുടെ മിനിമം ബാലന്‍സ് കൊള്ള അവസാനിപ്പിക്കണം

തിരുവനന്തപുരം: മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ  പേരില്‍ പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരി പൊതുമേഖലാ ബാങ്കുകള്‍ നടത്തുന്ന കൊള്ള അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് കത്ത് നല്‍കി.   2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ 2330 കോടി രൂപയാണ് പൊതു മേഖലാ ബാങ്കുകള്‍ മിനിമം Read More …

എ.കെ.ജി ബാല പീഡകനെന്ന് ബല്‍റാം; എം.എല്‍.എയുടെ ഓഫിസിന് നേരെ കുപ്പിയേറ്

തൃത്താല: കമ്മ്യൂണിസ്റ്റുകാരുടെ പ്രിയ നേതാവായിരുന്ന എ.കെ.ജി ബാലപീഡകനായിരുന്നുവെന്ന് ഫേസ്ബുക്കില്‍ കുറിപ്പിട്ട വി.ടി ബല്‍റാമിന് നേരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. നാല്‍പ്പതിനോടടുത്ത് നില്‍ക്കുന്ന എ.കെ.ജി വളരെ ചെറിയ പ്രായത്തിലുള്ള സുശീലയുമായി അടുത്തതിനെക്കുറിച്ചാണ് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ എഴുതിയത്.     വി.ടി ബല്‍റാമിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. എ.കെ.ജി എന്ന മഹാനായ തൊഴിലാളി Read More …

സര്‍ക്കാര്‍ ചിലവില്‍ ചികിത്സ ; മന്ത്രി കെ.കെ ശൈലജയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം. അനര്‍ഹമായി ചികിത്സാ ആനുകൂല്യം കൈപറ്റിയെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്. ആരോപണത്തില്‍ കഴമ്ബുണ്ടോ എന്നാവും വിജിലന്‍സ് പരിശോധിക്കുക. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക യൂണിറ്റ് ഒന്നിനാണ് അന്വേഷണ ചുമതല.