വീണ് കിട്ടിയ അവസരമായി കരുതി ബല്‍റാമിനെ മുക്കാമെന്ന് കരുതേണ്ട: തിരുവഞ്ചൂര്‍

തിരുവനന്തപുരം: ഒരു പരാമര്‍ശത്തിന്റെ പേരില്‍ വീണ് കിട്ടിയ അവസരമായി കരുതി വി.ടി ബല്‍റാമിനെ ചവിട്ടി മുക്കിക്കളയാമെന്ന് കരുതേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വളര്‍ന്ന് വരുന്ന കോണ്‍ഗ്രസ് നേതാവിന് ചേര്‍ന്നതല്ല പരാമര്‍ശം. തെറ്റ് ബല്‍റാം തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെറ്റ് പറ്റി എന്ന് കരുതി എല്ലാവരും കൂടി തമസ്‌കരിക്കുന്ന രീതി ശരിയല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു

പ്രശസ്തിക്കു വേണ്ടി ജനകോടികളുടെ ഹൃദയവികാരത്തെ ആക്രമിക്കരുത്,വിടി ബൽറാമിന് പിണറായിയുടെ മുന്നറിയിപ്പ്

പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ് – എ കെ ജിയെ അവഹേളിച്ച എം എൽ എ യെ കോൺഗ്രസ് സംരക്ഷിക്കുന്നത് ആ പാർട്ടിയുടെ ജീർണ്ണത തെളിയിക്കുന്നു. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പതാകയേന്തി നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ മഹാനായ ജനനായകനെ ഹീന ഭാഷയിൽ അധിക്ഷേപിച്ച എംഎൽഎയ്ക്ക് കോൺഗ്രസിന്റെ ചരിത്രമോ എ കെ ജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. Read More …

എ കെ ജി പരാമര്‍ശം: ബല്‍റാമിനെതിരെ ഉമ്മന്‍ചാണ്ടിയും

കോട്ടയം: എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വി.ടി ബല്‍റാം എംഎല്‍എയെ കൈവിട്ട് ഉമ്മന്‍ ചാണ്ടിയും. ബല്‍റാമിന്റെ പരാമര്‍ശം പരിധികടന്നുപോയി. എകെജിക്കെതിരെ ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഉണ്ണി മുകന്ദനെതിരായ പരാതി: പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷണം തുടങ്ങി

ഉണ്ണി മുകുന്ദനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസില്‍ പൊലീസ് അന്വേഷണം തുടങ്ങി. തൃക്കൊടിത്താനം പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങി. എം. ടൗണ്‍ എന്റര്‍ടെയിന്‍മന്റെ് എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ എം. ടൗണ്‍ എന്റര്‍ടെയിന്‍മന്റെ് പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നാണ് കേസ് എടുത്തത്. കേസില്‍ ഉണ്ണി മുകുന്ദന്‍ ഒന്നാം പ്രതിയും Read More …

കോഴിക്കോട് വിവാഹ സല്‍കാരത്തിനിടെ വീടിനടുത്ത് പുലി; പൊലീസ് പരിശോധന തുടങ്ങ

കോഴിക്കോട്: വിവാഹ സല്‍ക്കാരം നടക്കുന്നതിനിടെ വീടിനടുത്ത് പുലിയുടെ സാന്നിധ്യം കണ്ടത് നാട്ടുകാരെ ഭീതിയിലാഴ്ത്തി.കോഴിക്കോട് പെരുവയല്‍ പള്ളിത്താഴത്ത് കോളാട്ട് രവിയുടെ വീടിനടുത്താണ് സംഭവം.വിവാഹ സല്‍കാരം നടക്കുന്ന വീട്ടില്‍ നിന്നുതന്നെ എടുത്ത വീഡിയോയിലാണ് പുലി നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ കാണാനായത്. സംഭവത്തെ തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.     പൊലീസ് സ്ഥലത്തെത്തി ദൃശ്യങ്ങള്‍ പരിശോധിക്കുകയും പുലിയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. Read More …

വൈദ്യരേ… സ്വയം ചികിത്സിക്കൂ’

വൈദ്യരേ… സ്വയം ചികിത്സിക്കൂ’ എംവി ജയരാജന്‍. വി ടി ബല്‍റാമിനെതിരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍ രംഗത്ത്. ചരിത്രത്തെ വളച്ചൊടിച്ച്, കോണ്‍ഗ്രസ്സിന്റെ സമകാലിക അവസ്ഥ കാണാതെ എത്ര കാലം ബല്‍റാമിന് പോസ്റ്റിട്ട് നടക്കാന്‍ കഴിയുമെന്നാണ് ജയരാജന്‍ ചോദിക്കുന്നത്. എകെജിയെ അപമാനിക്കുന്ന ബല്‍റാം, നെഹ്‌റുവിനെയും അപമാനിക്കുകയാണ്.

സര്‍ക്കാരിനെതിരെ സമരം ചെയ്ത 11 സൗദി രാജകുമാരന്‍മാരെ തടവിലാക്കി

റിയാദ്: സര്‍ക്കാരിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ച 11 സൗദി രാജകുമാരന്‍മാരെ തടവിലാക്കിയെന്ന് റിപ്പോര്‍ട്ട്. സൗദിയിലെ ഒരു കൊട്ടാരത്തില്‍ ഒത്തു ചേര്‍ന്ന് രാജകുടുംബാംഗങ്ങള്‍ക്ക് ലഭിക്കേണ്ട സാമ്ബത്തിക ആനുകൂല്യങ്ങള്‍ തടഞ്ഞു വച്ചതിനെതിരെ സമരം ചെയ്ത രാജകുമാരന്‍മാരെയാണ് തടവിലാക്കിയതെന്ന് സൗദി ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ദൈനംദിന ജീവിതത്തിലെ വെള്ളം, വൈദ്യുതി, എന്നിവയുടെ സാമ്ബത്തിക സഹായം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെയാണ് Read More …

വിമാനത്തില്‍ തൊട്ടടുത്തിരുന്ന സ്ത്രീയുടെ പാന്റിനുള്ളില്‍ കൈയിട്ട യുവാവ് പിടിയില്‍

വിമാനത്തില്‍ തൊട്ടടുത്തിരുന്ന് യാത്ര ചെയ്ത യുവതിയുടെ പാന്റിനുള്ളില്‍ കൈയിട്ടു എന്ന കുറ്റത്തിന് ഇന്ത്യക്കാരനെ അമേരിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്തു. പ്രഭു രാമമൂര്‍ത്തി എന്ന 34കാരനാണ് പിടിയിലായത്. സ്പിരിറ്റ് എയര്‍ലൈന്‍സില്‍ യാത്ര ചെയ്തിരുന്ന യുവാവിനെ മെട്രോ എയര്‍പോര്‍ട്ടില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. യാത്രയ്ക്കിടെ താന്‍ ഉറങ്ങിപ്പോയെന്നും തന്റെ പാന്റിനുള്ളില്‍ ആരോ കൈയിടുന്നതായി തോന്നിയപ്പോഴാണ് ഉണര്‍ന്നതെന്നും 22കാരിയായ യുവതി Read More …