മകരവിളക്കിന് സര്‍വീസ് നടത്താന്‍ 1000 കെഎസ്ആര്‍ടിസി ബസുകള്‍

പത്തനംതിട്ട: ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് 1000 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. ബസുകളുടെ സര്‍വീസ് സുഗമമാക്കുന്നതിന് കോന്നി തഹസില്‍ദാരെ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചു. കെഎസ്ആര്‍ടിസിയും പോലീസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മകരവിളക്ക് ദിവസം കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നതിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു.

ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെതിരെ എന്‍.ഐ.എ അന്വേഷണം തുടങ്ങി

കൊച്ചി: ഹാദിയയുടെ ഭര്‍ത്താവായിരുന്ന ഷെഫിന് ജഹാന് തീവ്രവാദ ബന്ധമെന്ന ആരോപണത്തില്‍ എന്‍ ഐ എ അന്വേഷണം തുടങ്ങി. കനകമല ഐ എസ് തീവ്രവാദകേസിലെ പ്രതികളെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ കൊച്ചിയിലെ കോടതി ദേശീയ അന്വേഷണ ഏജന്‍സിക്ക് അനുമതി നല്‍കി.       ഒന്നാം പ്രതി മന്‍സീദ്, ഒന്‍പതാം പ്രതി ഛെഫ് വാന്‍ എന്നിവരെ Read More …

വിടി ബല്‍റാം എംഎല്‍എയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

തൃത്താല: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിച്ചെന്ന ആരോപണത്തില്‍ വിടി ബല്‍റാം എംഎല്‍എയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തെ വിമര്‍ശിച്ച് വിടി ബല്‍റാം ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെ അടിസ്ഥാനപ്പെടുത്തിയുള്ള പരാതിയിലാണ് ചോദ്യം ചെയ്തത്. ബിജെപി പാലക്കാട് ജില്ലാ സെക്രട്ടറി പി രാജീവിന്റെ പരാതിയിലാണ് ചോദ്യം ചെയ്യല്‍. കോഴിക്കോട് നിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ചോദ്യം ചെയ്തത്. കോണ്‍ഗ്രസിന്റെ Read More …

മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാമുന്നറിയിപ്പ് നല്‍കാന്‍ നാവിക്ക് സംവിധാനം

തിരുവനന്തപുരം : മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാമുന്നറിയിപ്പ് നല്‍കാനുള്ള നാവിക്ക് സംവിധാനത്തിന് പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമായി. ഓഖിദുരന്തപശ്ചാത്തലത്തിലാണ് ഐഎസ്ആര്‍ഓയുമായി ചേര്‍ന്ന് മുന്നറിയിപ്പ് സംവിധാനത്തിന് സര്‍ക്കാര്‍ തുടക്കമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഓഖിപോലുളള ദുരന്തങ്ങള്‍ ഇനിയും സംഭവിക്കാതിരിക്കാനും, മത്സ്യത്തൊഴിലാളികളുടെ ജീവനുകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്ത്വം ഒരുക്കുക, അപകടസാധ്യത അറിയിക്കാന്‍ കഴിയുക എന്നീ കാര്യങ്ങള്‍ മുന്നില്‍ കണ്ടു കൊണ്ടാണ് സര്‍ക്കാര്‍ മുന്നറിയിപ്പ് സംവിധാനം Read More …

ബോണക്കാട് കുരിശുമലയാത്രയുടെ അനുമതിക്കായി ആരും സമീപിച്ചിട്ടില്ലെന്ന് വനംമന്ത്രി കെ.രാജു

വയനാട് : ബോണക്കാട് കുരിശുമലയാത്രയുടെ അനുമതിക്കായി ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് വനംമന്ത്രി കെ.രാജു. എല്ലാവരേയും ഒരുമിച്ച് വനത്തില്‍ പ്രവേശിപ്പിക്കാനാവില്ല. ചെറിയ ബാച്ചുകളായി പ്രവേശിപ്പിക്കാമെങ്കിലും സ്ഥിരമായി തുടരാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം ബോണക്കാട് കുരിശുമല യാത്ര തടഞ്ഞതില്‍ പ്രതിഷേധിച്ചുള്ള ഉപരോധം സംഘര്‍ഷത്തില്‍ കലാശിച്ചു. വിതുരയില്‍ വിശ്വാസികളും പൊലീസുമായി സംഘര്‍ഷം തുടരുകയാണ്. റോഡ് ഉപരോധിച്ചവര്‍ക്കുനേരെ പൊലീസ് ലാത്തിവീശി. Read More …

അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു ; വിതുരയില്‍ വിശ്വാസികള്‍ ഉപരോധം അവസാനിപ്പിച്ചു

വിതുര: ബോണക്കാട് കുരിശുമല വിഷയത്തെ തുടര്‍ന്ന് നടന്ന സംഘര്‍ഷങ്ങള്‍ക്ക് ശമനം. വിതുരയില്‍ പ്രതിഷേധക്കാര്‍ ഉപരോധം അവസാനിപ്പിച്ചു. പൊലീസ് കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കുരിശുമല കയറ്റത്തെച്ചൊല്ലി ആദ്യം ബോണക്കാട് വന മേഖലയിലും പിന്നീട് വിതുരയിലും വിശ്വാസികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. വിശ്വാസികള്‍ പൊലീസിനു നേരെ കല്ലെറിയുകയും ബാരിക്കേഡുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. പിരിഞ്ഞ് പോകാന്‍ Read More …

കെഎസ്ആര്‍ടിസിയെ കൈവിടില്ലെന്ന നിലപാടുമായി തോമസ് ഐസക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയ്ക്ക് സാമ്പത്തിക സഹായം നല്‍കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. അടുത്ത സാമ്ബത്തികവര്‍ഷത്തേക്കായി കെഎസ്ആര്‍ടിസിക്ക് 1,000 കോടിരൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയെ സാമ്പത്തികമായി സഹായിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. അതേസമയം സത്യവാങ്മൂലം മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഇടതുസംഘടനകള്‍ ഉള്‍പ്പെടെ രംഗത്തെത്തി.സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിനെതിരെ പ്രതിഷേധം ഉയര്‍ന്ന Read More …

ഐടിഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി ടി പി രാമകൃഷ്ണന്‍

മലപ്പുറം : സംസ്ഥാനത്തെ ഐടിഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള പത്ത് ഐടിഐകളിലും കേന്ദ്ര സര്‍ക്കാറിന്റെ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഐടിഐകളിലും ആദ്യഘട്ടത്തില്‍ ഇത് നടപ്പാക്കും. ഇതോടെ എവിടെയും പ്രവേശനം ലഭിക്കാത്തവര്‍ക്ക് ഐടിഐയില്‍ പ്രവേശനം ലഭിക്കുമെന്ന ധാരണക്ക് മാറ്റമുണ്ടാകും. പഠിപ്പിക്കുന്ന ട്രേഡുകളെല്ലാം തൊഴില്‍ സാധ്യതക്കനുസരിച്ച് നവീകരിക്കും. Read More …