ആണും പെണ്ണും ഒരുമിച്ചുള്ള പാര്‍ട്ടി : പൊലീസ് റെയ്ഡില്‍ കണ്ടെടുത്തത് മദ്യവും മയക്കുമരുന്നുകളും 230 ഓളം യുവതീയുവാക്കള്‍ അറസ്റ്റില്‍

ടെഹ്‌റാന്‍ : ആണും പെണ്ണും ഒരുമിച്ചുള്ള പാര്‍ട്ടി : പൊലീസ് റെയ്ഡില്‍ കണ്ടെടുത്തത് മദ്യവും മയക്കുമരുന്നുകളും. ഇതേ തുടര്‍ന്ന് അറസ്റ്റിലായത 230 യുവതീയുവാക്കളാണ് അറസ്റ്റിലായത്. ഇസ്ലാമിക നിയമം ലംഘിച്ചു എന്നാണ് ആരോപണം. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലാണ് യുവതികളക്കമുള്ള സംഘം മദ്യപാന പാര്‍ട്ടി സംഘടിപ്പിച്ചത്. ഇറാന്‍ പൊലീസ് നടത്തിയ വ്യാപകമായ റെയ്ഡുകളെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ആണും പെണ്ണും Read More …

ഹജ്ജ് അപേക്ഷ സ്വീകരണം ഇന്ന് അവസാനിക്കും

ഹജ്ജ് അപേക്ഷ സ്വീകരണം ഇന്ന് അവസാനിക്കും.സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ തീര്‍ഥാടനത്തിനുള്ള അപേക്ഷ സ്വീകരണമാണ് ഇന്ന് സമാപിക്കുന്നത്. അതേസമയം ഇന്ന് വൈകുന്നേരത്തോടെ ലഭിക്കുന്ന അപേക്ഷകള്‍ കൂടി സ്വീകരിക്കുകെമന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് അറിയിച്ചു.ഇന്നലെ വരെ സംസ്ഥാനത്ത് 62,000 അപേക്ഷകളാണ് ലഭിച്ചത്. ഇവരില്‍ 53,000 പേര്‍ക്കും കവര്‍ നമ്പർ നല്‍കി. ശേഷിക്കുന്നവര്‍ക്ക് അടുത്ത ദിവസങ്ങളിലായി നമ്പർ Read More …

വിവേകാനന്ദ സ്പര്‍ശത്തിന് മികച്ച ജനപങ്കാളിത്തം ലഭിച്ചെന്ന് മന്ത്രി എ. കെ. ബാലന്‍

തിരുവനന്തപുരം : സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125 ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വിവേകാനന്ദ സ്പര്‍ശത്തിന് എല്ലാ ജില്ലകളിലും മികച്ച ജനപങ്കാളിത്തം ലഭിച്ചതായി സാംസ്‌കാരിക മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു. വിവേകാനന്ദ സ്പര്‍ശത്തിന്റെ സമാപന സമ്മേളനം ടാഗോര്‍ തിയേറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതീയമായ ഉച്ചനീചത്വങ്ങളെ എതിര്‍ത്ത വ്യക്തിയായിരുന്നു Read More …

മകളെ ഭര്‍തൃവീട്ടിലാക്കിയ ശേഷം നാടുവിട്ട യുവതി പോലീസ് സ്റ്റേഷനില്‍ ഹാജരായി

കാഞ്ഞങ്ങാട്: ഏക മകളെ ഭര്‍തൃവീട്ടിലാക്കിയശേഷം നാടുവിട്ട യുവതി നാട്ടില്‍ തിരിച്ചെത്തിയ ശേഷം പോലീസ് സ്റ്റേഷനില്‍ ഹാജരായി. ബങ്കളം, ഭൂതാനം കോളനിയിലെ ബി.കെ. രതീഷിന്റെ ഭാര്യയും കൊടക്കാട്, ചൂരിക്കൊവ്വല്‍ സ്വദേശിനിയുമായ ശാരിക (29) യാണ് വ്യാഴാഴ്ച വൈകിട്ട് ഹൊസ്ദുര്‍ഗ് പോലീസില്‍ ഹാജരായത്. താന്‍ ആരുടെയും കൂടെ പോയതല്ലെന്നും പത്തനംതിട്ടയിലെ ഒരു വീട്ടില്‍ കഴിയുകയായിരുന്നുവെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തി. Read More …

ബി.ജെ.പിയുടെ അടിസ്ഥാനം നുണയാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പി നുണയില്‍ കെട്ടിപ്പൊക്കിയ പ്രസ്ഥാനമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടി അധ്യക്ഷനായ ശേഷമുള്ള കോണ്‍ഗ്രസിന്റെ ആദ്യ പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം സംസാരിക്കുമ്പോഴാണ് ബി.ജെ.പിക്കെതിരെ രാഹുല്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. 2 ജി ഇടപാടിലെ സത്യമെന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ അത് തെളിഞ്ഞിരിക്കുകയാണ്. എന്നിട്ടും ഇതുസംബന്ധിച്ച് പ്രതികരണം നടത്താന്‍ മോദി തയാറാകാത്തതെന്താണെന്നും രാഹുല്‍ ചോദിച്ചു. ജി.എസ്.ടിയെന്നത് Read More …

ഫ്രാന്‍സിസ് ഓണാട്ടിന് അഗ്രോഗ്രീന്‍ മാധ്യമ പുരസ്‌ക്കാരം

കോഴിക്കോട്: കൃഷിക്കും ചെടികള്‍ക്കുമുള്ള ഹോമിയോമരുന്ന് നിര്‍മാതാക്കളായ കോഴിക്കോട് ഗ്രീന്‍കെയര്‍ അഗ്രോലാബ് ഏര്‍പ്പെടുത്തിയ അഗ്രോഗ്രീന്‍ അച്ചടി മാധ്യമ പുരസ്‌ക്കാരം മംഗളം മലപ്പുറം ലേഖകന്‍ ഫ്രാന്‍സിസ് ഓണാട്ടിന്. 2016മാര്‍ച്ച് 22മുതല്‍ 25വരെ മംഗളംദിനപത്രത്തില്‍ പ്രസിദ്ദീകരിച്ച ‘കൊലക്കൊല്ലികള്‍ കാടിറങ്ങുമ്പോള്‍’ എന്ന പരമ്പരയാണ് പുരസ്‌ക്കാരത്തിന് അര്‍ഹമായത്. അടുത്ത മാസം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍വെച്ച് പുരസ്‌ക്കാരം സമ്മാനിക്കുമെന്ന് ഗ്രീന്‍കെയര്‍ അഗ്രോലാബ് മാനേജിംഗ് ഡയറക്ടര്‍ Read More …

കൃഷിയിടത്തില്‍ നിന്നു പെണ്‍മയിലിനെ വെടിവച്ചു പിടിച്ച രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം: കൃഷിയിടത്തില്‍ നിന്നു പെണ്‍ മയിലിനെ വെടിവച്ചു പിടിച്ച കേസില്‍ രണ്ടു പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. മുത്തേടം നമ്പൂരിപ്പൊട്ടി കുന്നേകാടന്‍ സുധീഷ് (33) ആലുവ ഇടക്കുന്ന് സ്വദേശി ജോഷി പി. ഡേവിസ് (45) എന്നിവരെയാണ് നിലമ്ബൂര്‍ റേഞ്ച് ഓഫീസര്‍ എം.പി രവിന്ദ്രനാഥും സംഘവും അറസ്റ്റ് ചെയ്തത്. വേടയാടാന്‍ ഉപയോഗിച്ച നാടന്‍ തോക്കും പതിനഞ്ച് Read More …

ഗുജറാത്തില്‍ റീകൗണ്ടിങ് ആവശ്യപ്പെട്ടതിന് പിന്നാലെ വോട്ടിങ് മെഷീനുമായി പോയ ട്രക്ക് മറിഞ്ഞു; അട്ടിമറിയെന്ന് ഹര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി പോയ ട്രക്ക് മറിഞ്ഞു. നുറോളം വോട്ടിങ് യന്ത്രങ്ങള്‍ ട്രക്കിലുണ്ടായിരുന്നു. റീകൗണ്ടിങ് ആവശ്യപ്പെട്ട് പരാതി നല്‍കിയതിന് പിന്നാലെ ലോറി മറിഞ്ഞതില്‍ അസ്വാഭാവികതയുണ്ടെന്ന് പട്ടേല്‍ പ്രക്ഷോഭ സമിതി നേതാവ് ഹര്‍ദിക് പട്ടേല്‍ ആരോപിച്ചു. സംഭവം അട്ടിമറിയാണെന്നും ഹര്‍ദിക് ആരോപിച്ചു. ഗുജറാത്തിലെ ബറൂച്ചിന് സമീപമാണ് കഴിഞ്ഞ ദിവസം ട്രക്ക് Read More …